വിദ്യാർഥിനിയുമായി പ്രണയം; അ​ധ്യാ​പ​ക​നെ പെ​ണ്‍​കു​ട്ടി​യു​ടെ സഹോരങ്ങൾ വെ​ടി​വെ​ച്ച് കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​നി​യു​മാ​യുള്ള പ്ര​ണ​യ​ത്തെത്തുടർന്ന് അ​ധ്യാ​പ​ക​നെ പെ​ണ്‍​കു​ട്ടി​യു​ടെ സഹോരങ്ങൾ വെ​ടി​വെ​ച്ച് കൊ​ന്നു. ദി​ല്ലി​യി​ലെ മ​ഹേ​ന്ദ്ര പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ട്യൂ​ഷ​ൻ സെ​ന്‍ററിലാണ് സം​ഭ​വം. അ​ങ്കി​ത്(31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ങ്കി​തു​മാ​യു​ള്ള ബ​ന്ധം പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ എ​തി​ർ​ത്തി​രു​ന്നു. ഇ​രു​വ​രും വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടതിനാലാണ് സ​ഹോ​ദ​ര​ൻ എ​തി​ർ​ത്ത​ത്. കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്പ് അ​ങ്കി​ത്തി​നെ നി​ര​വ​ധി ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ൻ അ​ങ്കി​ത് ത​യാ​റാ​യി​ല്ല.

എന്നാൽ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടിൽ വിവാഹം ആലോചിച്ചിരുന്നന്നും മാതാപിതാക്കൾക്ക് ഇതിന് എതിരല്ലായിരുന്നെന്നുമാണ് അങ്കിതിന്‍റെ ബന്ധുക്കൾ പറയുന്നത്. അ​ങ്കി​തി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ന്ന​തിന് ര​ണ്ട് വിദ്യാർഥികൾ സാ​ക്ഷി​ക​ളാണ്.സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts