തോ​ർ​ത്തി​ന്‍റെ ഒ​രു​വ​ശം ക​ഴു​ത്തി​ൽ കെ​ട്ടി മ​റു​വ​ശം കാ​റി​നു​ള്ളി​ലെ പി​ടി​യി​ൽ കെ​ട്ടി​യ നി​ല​യി​ലും;വാ​ഹ​ന ഇ​ട​പാ​ടു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസിൽ   ശാ​സ്ത്രീയ പ​രി​ശോ​ധ​നാ ഫ​ലം കാത്ത് പോലീസ്

 


കോ​ട്ട​യം: കാ​റി​നു​ള്ളി​ൽ വാ​ഹ​ന ഇ​ട​പാ​ടു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.ഏ​റ്റു​മാ​നൂ​ർ ചു​ണ്ടു​കാ​ട്ടി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ സ​തീ​ശ്കു​മാ​റി (ത​ന്പി – 54) നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഏ​റ്റു​മാ​നൂ​ർ – പ​ട്ടി​ത്താ​നം ബൈ​പ്പാ​സ് റോ​ഡി​ൽ ക​ഐ​ൻ​ബി ജം​ഗ്ഷ​നു സ​മീ​പം സം​ശ​യാ​സ​പ​ദ​മാ​യ സാ​ഹ​ച​ച​ര്യ​ത്തി​ൽ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തോ​ർ​ത്തി​ന്‍റെ ഒ​രു​വ​ശം ക​ഴു​ത്തി​ൽ കെ​ട്ടി മ​റു​വ​ശം കാ​റി​നു​ള്ളി​ലെ പി​ടി​യി​ൽ കെ​ട്ടി​യ നി​ല​യി​ലു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​റി​നു​ള്ളി​ൽ നി​ന്നുംവി​ഷ​കു​പ്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴു​ത്തി​ലെ കു​രു​ക്ക് മു​റു​കി​യ​തും വി​ഷം ഉ​ള​ളി​ൽ ചെ​ന്ന​തു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കാ​റി​ൽ സ​യ​ന്‍റി​ഫി​ക്, ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment