ത​ളി​പ്പ​റ​മ്പിൽൽ കു​ട്ടി ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി വീ​ട്ടി​ലെ​ത്തി​ച്ചു; ആ​ര്‍​സി ഉ​ട​മ​യ്ക്കും ര​ക്ഷി​താ​വി​നു​മെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി വാ​ഹ​നം ഓ​ടി​ച്ച​തി​ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​നെ​തി​രേ​യും വാ​ഹ​ന ഉ​ട​മ​യ്‌​ക്കെ​തി​രേ​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.

പ​ട്ടു​വം വെ​ള്ളി​ക്കീ​ല്‍ പാ​ര്‍​ക്കി​ന​ടു​ത്ത് വ​ച്ചാ​ണ് ചെ​റു​കു​ന്ന് ഭാ​ഗ​ത്തുനി​ന്നും അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ല്‍ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍​ന്ന് കു​ട്ടി​യി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ബോ​ധ​വ​ല്‍​കര​ണം ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷം കൂ​ട്ടി​യെ പോ​ലീ​സ് ത​ന്നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഓ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment