പെ​രു​മാ​ട്ടി​യി​ൽ മോ​ഷ്ടാ​ക്ക​ൾ വീ​ണ്ടും സ​ജീ​വം;  പട്രോളിംഗ് ശക്തമാക്കി പോലീസ്

വ​ണ്ടി​ത്താ​വ​ളം: ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പെ​രു​മാ​ട്ടി​യി​ൽ വീ​ണ്ടും മോ​ഷ്ടാ​ക്ക​ൾ സ​ജീ​വ​മാ​യി. പാ​റ​ക്ക​ളം, മൂ​പ്പ​ൻ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​സ്ക​ര​സം​ഘം വി​ല​സി​യ​ത്.മൂ​പ്പ​ൻ​കു​ള​ത്ത് പ​ല​ച​ര​ക്കു​ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യി​രം രൂ​പ പൂ​ട്ടു​പൊ​ളി​ച്ചു ക​വ​ർ​ന്നു. പാ​റ​ക്ക​ള​ത്തെ ക​ള്ളു​ഷാ​പ്പി​ൽ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്ന് ഫ​ർ​ണീ​ച്ച​റു​ക​ളും മ​റ്റും ത​ക​ർ​ത്തു. മേ​ശ​യു​ടെ വ​ലി​പ്പ് തു​റ​ന്നെ​ങ്കി​ലും നാ​ണ​യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

പാ​റ​ക്കള​ത്തെ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും ക​വ​ർ​ച്ചാ​ശ്ര​മ​മു​ണ്ടാ​യി. ഒ​രു​മാ​സം മു​ന്പ് പാ​ട്ടി​ക്കു​ളം, കി​ഴ​ക്കേ​ക്കാ​ട്, ക​ന്നി​മാ​രി ഭാ​ഗ​ത്ത് വ്യാ​പ​ക മോ​ഷ​ണ​വും ക​വ​ർ​ച്ചാ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​രു​ന്നു.വി​ള​ക്ക​നാം​കോ​ട് ചെ​മ്മ​ട്ടി​യ ഭ​ഗ​വ​തി​ക്ഷേ​ത്ര ഭ​ണ്ഡാ​ര​വും ശ്രീ​കോ​വി​ലി​ന്‍റെ​യും പൂ​ട്ടു​ത​ക​ർ​ത്ത് ഏ​ഴാ​യി​രം രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് മീ​നാ​ക്ഷി​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് രാ​ത്രി​കാ​ല​ത്ത് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ത​സ്ക​ര​സം​ഘം പ​ട്ട​ഞ്ചേ​രി, വി​ള​ക്ക​നാം​കോ​ട്, തു​രി​ശു​മൊ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റി.പുതുനഗരം എ​സ്ഐ​പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ിട്ടുണ്ട്.

Related posts