ബസ് മുന്നോട്ടെടുത്തു! അമ്മയും കുഞ്ഞും ബസിന് അടിയിൽപ്പെട്ടു; ഒടുവില്‍… കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ പോ​യ അ​മ്മ​യും കു​ഞ്ഞും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡിയി​ലെ​ടു​ത്തു.

കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഇ​ന്നു രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. കോ​ട്ട​യം-പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ട​ശേ​രി ബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്പോ​ഴാ​ണ് സം​ഭ​വം.

മ​റ്റു യാ​ത്ര​ക്കാ​ർ ക​യ​റി​യ​തി​നു ശേ​ഷ​മാ​ണ് ഏ​ഴു വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ളും അ​മ്മ​യും എ​ത്തി​യ​ത്.

മ​ക​ൾ​ക്കൊ​പ്പം ക​യ​റു​ന്ന​തി​നി​ട​യി​ൽ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ ഇ​രു​വ​രും താ​ഴെ​വീ​ണ് ബ​സി​ന​ടി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

സ്റ്റാ​ൻ​ഡി​ൽ നി​ന്ന മ​റ്റ് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും നി​ല​വി​ളി​ച്ച് പെ​ട്ടെന്ന് ഇ​രു​വ​രേ​യും വ​ലി​ച്ചെ​ടു​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ടം വ​രു​ത്തി​വയ്​ക്കു​ന്ന​തെ​ന്നു മ​റ്റു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​നെ​ത്തി ന​ട​പ​ടി​യെ​ടു​ത്തു.

അ​മ്മ​യേ​യും കു​ട്ടി​യേ​യും ഓ​ഫീ​സി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യി മൊ​ഴി​യെ​ടു​ത്തു. തു​ട​ർ​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി ബ​സ് ക​സ്റ്റ​ഡിയി​ലെ​ടു​ത്തു.

മ​ത്സ​ര​യോ​ട്ട​ത്തി​നാ​യി അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ക്കു​ന്ന സം​ഭ​വം സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചു സ്ഥി​രം പ​രാ​തി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സ​മ​യം സം​ബ​ന്ധി​ച്ചു​ള്ള ത​മ്മി​ൽ ത​ല്ലും അ​സ​ഭ്യ വ​ർ​ഷ​വും ന​ട​ത്തി​യി​രു​ന്നു.

അ​ന്നും സം​ഭ​വ ക​ണ്ട നാ​ട്ടു​കാ​ർ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ണ്ടു ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലെ​ന്നു​ള്ള പ​രാ​തി വ്യാ​പ​ക​മാ​ണ്.പോ​ലീ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടെ​ങ്കി​ൽ ഒ​രു​പ​രി​ധി​വ​രെ പ്ര​ശ​ന​ങ്ങ​ൾ​ക്കു കു​റ​വു​ണ്ടാ​കും.

Related posts

Leave a Comment