ആ​ത്മ​ഹ​ത്യ​യ്‌​ക്കെ​തി​രേ കു​റി​പ്പി​ട്ട യു​വ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ ആ​ത്മ​ഹ​ത്യ ചെ​യ്തു ! മ​ര​ണ​കാ​ര​ണം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ്…

പ്ര​മു​ഖ വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ തൂ​രി​ഗൈ ക​ബി​ല(29)​ന്റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്.

പ്ര​ശ​സ്ത ത​മി​ഴ് ഗാ​ന​ര​ച​യി​താ​വ് ക​ബി​ല​ന്റെ മ​ക​ളാ​ണ് തൂ​രി​ഗൈ. യു​വ​തി​യെ അ​രു​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍ ശ​നി​യാ​ഴ്ച തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ള്‍ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​രാ​ണു സ്വ​ന്തം മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ല്‍​പോ​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു.

എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ തൂ​രി​ഗെ ഒ​ട്ടേ​റെ സി​നി​മ​ക​ള്‍​ക്കു വ​സ്ത്രാ​ല​ങ്കാ​രം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. യു​വ ന​ട​ന്‍​മാ​രു​ടെ ഫാ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്റു​മാ​ണ്.

ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണ​ത്തെ കു​റി​ച്ചാ​ണ് അ​രു​മ്പാ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വ​നി​ത​ക​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ ന​ട​ത്തി​യി​രു​ന്ന ദൂ​രി​ഗ​യു​ടെ മ​ര​ണ​ത്തി​ല്‍ ഞെ​ട്ടി​യി​രി​ക്കു​യാ​ണു ത​മി​ഴ് സി​നി​മാ ലോ​കം.

2020 ഡി​സം​ബ​റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നെ​തി​രെ​യും പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്നും ശ​ക്ത​രാ​യി നി​ല്‍​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട് തൂ​രി​ഗെ ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ന്റെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചാ​ണ് തൂ​രി​ഗെ​യു​ടെ സു​ഹൃ​ത്തും ത​മി​ഴ് ന​ടി​യു​മാ​യ ശ​ര​ണ്യ ത​ന്റെ ഞെ​ട്ട​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തൂ​രി​ഗെ വ​ള​രെ ധൈ​ര്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നെ​ന്നും പ്രി​യ​പ്പെ​ട്ട​വ​രി​ല്‍​നി​ന്നു സ്‌​നേ​ഹം ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് അ​വ​ളെ ത​ള​ര്‍​ത്തി​യ​തെ​ന്നും ശ​ര​ണ്യ പ​റ​യു​ന്നു.

ഡി​പ്ര​ഷ​നാ​ണ് അ​വ​ളെ കൊ​ന്ന​തെ​ന്നും ശ​ര​ണ്യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

https://www.instagram.com/sharanya_nagh/?utm_source=ig_embed&ig_rid=67b219cf-64ab-4888-aad4-b37b3a2321e6

Related posts

Leave a Comment