ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം, കാ​യി​ക ക്ഷ​മ​ത​യു​ള്ള ജ​ന​ത! ‘ഒ​ളി​ന്പി​ക് വേ​വ് ’ പ​ദ്ധ​തി​ക്കു 28 നു ​ടൊ​വി​നോ തു​ട​ക്ക​മി​ടും; വ്യായാമത്തിനു രജിസ്ട്രേഷൻ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വ്യാ​യാ​മം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന “ഒ​ളി​ന്പി​ക് വേ​വ് ’ പ​ദ്ധ​തി തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​കു​ന്നു.

തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു സി​നി​മാ ന​ട​ൻ ടൊ​വി​നോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം, കാ​യി​ക ക്ഷ​മ​ത​യു​ള്ള ജ​ന​ത എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ഒ​ളി​ന്പി​ക് വേ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന പൗ​ര·ാ​ർ വ​രെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ക​ളാ​കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാം.

നൂ​റു രൂ​പ​യാ​ണു ഫീ​സ്. ആ​റു മാ​സം​കൊ​ണ്ട ല​ക്ഷം പേ​രെ അം​ഗ​ങ്ങ​ളാ​ക്കാ​നാ​ണു പ​രി​പാ​ടി. ഒ​ളി​ന്പി​ക് വേ​വ് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​നാ​യി ടൊ​വി​നോ തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ 14 ജി​ല്ല​ക​ളി​ലു​മു​ള്ള “ന​ട​ത്തം’ അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ഭാ​ഗം വ്യാ​യാ​മ​ക്കാ​ർ​ക്കും സം​ഘ​ടി​ത രൂ​പം ന​ൽ​കും.

ജോ​ഗിം​ഗ്, സൈ​ക്ലിം​ഗ, യോ​ഗ, നീ​ന്ത​ൽ തു​ട​ങ്ങി​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ജേ​ഴ്സി അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​നാ​ണു പ​രി​പാ​ടി​യെ​ന്ന് ടി.​ടി. ജ​യിം​സ് പ​റ​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് വ്യാ​യാ​മ​ത്തി​നു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ തൃ​ശൂ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മു​ഖ്യാ​തി​ഥി​യാ​കും.

Related posts

Leave a Comment