വ​ന്ന​ല്ലൊ…​ ന​ന്ദി! ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേറ്റ്‌ യാ​ത്ര​ക്കാ​ര്‍; ഈ ​വ​ര​വേ​ല്‍​പി​ന്‍റെ കാ​ര​ണ​മാ​ണ് ര​സ​ക​രം…

നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ “പോ​സ്റ്റ് ആ​വു​ക’ എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്.

ഈ ​വൈ​ക​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നാ​യാ​ലും യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നാ​യാ​ലും മി​ക്ക​വ​ര്‍​ക്കും ഏ​റ്റ​വും ദേ​ഷ്യ​മാ​ണ​ല്ലൊ സ​മ്മാ​നി​ക്കു​ക.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഇ​ത്ത​രം പോ​സ്റ്റ് ല​ഭി​ച്ച ചില​രു​ടെ പ്ര​തി​ക​ര​ണ​മാ​ണ് വൈ​റ​ലാ​യ​ത്.

ഹ​ര്‍​ദി​ക് ബൊ​ന്തു എ​ന്ന​യാ​ള്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

ഈ ​ട്രെ​യി​ന്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​ട​ന്നെ​ത്തു​മ്പോ​ള്‍ അ​വി​ടെ​യു​ള്ള കു​റ​ച്ചാ​ളു​ക​ള്‍ അ​തി​നെ കെെയ​ടി​ച്ചും വി​സി​ല​ടി​ച്ചും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്.

ഈ ​വ​ര​വേ​ല്‍​പി​ന്‍റെ കാ​ര​ണ​മാ​ണ് ര​സ​ക​രം. ഈ ​ട്രെ​യി​ന്‍ ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ​ത്രെ എ​ത്തി​യ​ത്. സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ച​ര്‍​ച്ച​യാ​യി.

“ട്രെ​യി​ന്‍ ഇ​ത്ര​യും മ​ണി​ക്കൂ​ര്‍ വൈ​കു​ന്ന​ത് വ​ള​രെ അ​പൂ​ര്‍​വ​മാ​ണ്, നി​ങ്ങ​ള്‍​ക്ക് വ​ള​രെ​യ​ധി​കം ക്ഷ​മ​യു​ണ്ട്,’ എ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്‍റില്‍ കു​റി​ച്ച​ത്.

Related posts

Leave a Comment