ഞ​ങ്ങ​ടെ ബി​രി​യാ​ണി​ക്ക് എ​ന്താ കു​ഴ​പ്പം..?

ന്യൂ​ഡ​ൽ​ഹി: ബി​രി​യാ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യി​ലെ ജാ​പ്പ​നീ​സ് അം​ബാ​സി​ഡ​ർ ഹി​രോ​ഷി സു​സു​ക്കി ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണം.

ല​ഖ്‌​നോ​വി ബി​രി​യാ​ണി ആ​സ്വ​ദി​ച്ചു​ക​ഴി​ക്കു​ന്ന ഹി​രോ​ഷി സു​സു​ക്കി​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ര​ണ്ടു ദി​വ​സ​മാ​യി താ​ൻ ല​ഖ്നോ​വി ബി​രി​യാ​ണി​യാ​ണു ക​ഴി​ക്കു​ന്ന​തെ​ന്നും വി​ഭ​വം ത​നി​ക്കു​വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടെ​ന്നും സു​സു​ക്കി പ​റ​ഞ്ഞു.

താ​ൻ ക​ഴി​ച്ച ഏ​റ്റ​വും മി​ക​ച്ച ബി​രി​യാ​ണി​യാ​ണി​തെ​ന്നും സു​സു​ക്കി പ​റ​യു​ന്നു. എ​ന്നാ​ൽ, ഈ ​വീ​ഡി​യോ ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക് അ​ത്ര പി​ടി​ച്ചി​ല്ല.

ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള മ​റ്റ് ബി​രി​യാ​ണി​ക​ൾ രു​ചി​ച്ചു നോ​ക്കാ​തെ ഒ​രി​ട​ത്തേ​ത് മി​ക​ച്ച​താ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട​വ​ർ പ​റ​യു​ന്നു. ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി, ബം​ഗാ​ളി (കൊ​ൽ​ക്ക​ത്ത) ബി​രി​യാ​ണി തു​ട​ങ്ങി ത​ല​ശേ​രി ബി​രി​യാ​ണി വ​രെ പ​രീ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും​ചെ​യ്തു.

Related posts

Leave a Comment