ആ​രാ​കും ക​ൺ​വീ​ന​ർ; കെ.​മു​ര​ളീ​ധ​ര​നോ കെ.​വി തോ​മ​സോ‍‍ ? ഹൈ​ക്ക​മാ​ൻ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പവുമായി ഗ്രൂ​പ്പ് നേ​തൃ​ത്വ​ങ്ങ​ൾ​


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കെ. ​സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ നേ​താ​ക്ക​ളെ ക​ണ്ട് പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ പു​തി​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​രെ​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കു​ക​യാ​ണ്.

കെ.​മു​ര​ളീ​ധ​ര​ന്‍റെ​യും കെ.​വി തോ​മ​സി​ന്‍റെ​യും പേ​രു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ പ​രി​ച​യം കെ.​മു​ര​ളീ​ധ​ര​നു മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്.

അ​തേ​സ​മ​യം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ കെ.​വി തോ​മ​സി​ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം ന​ൽ​കി​യേ​ക്കു​മെ​ന്നും നേ​ര​ത്തെ മു​ത​ൽ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

ക​ൺ​വീ​ന​ർ സ്ഥാ​നം വേ​ണ്ടെ​ന്ന നി​ല​പാ​ട് മു​ര​ളീ​ധ​ര​ൻ സ്വീ​ക​രി​ച്ചാ​ൽ കെ.​വി തോ​മ​സി​നെ​ത്ത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യു​ന്നു.

അ​തേ​സ​മ​യം ഹൈ​ക്ക​മാ​ൻ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഗ്രൂ​പ്പ് നേ​തൃ​ത്വ​ങ്ങ​ൾ​ക്കു​ള്ള​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​നേ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത് ഗ്രൂ​പ്പു​ക​ളെ അ​പ്ര​സ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു​ക​ളു​ടെ അ​പ്ര​മാ​ദി​ത്വം അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ഹൈ​ക്ക​മാ​ൻ​ഡ് മു​ന്നി​ൽ കാ​ണു​ന്നു​ണ്ട്.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കും. ജം​ബോ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു വി​ടു​മെ​ന്ന സൂ​ച​ന​ക​ൾ നേ​ര​ത്തെ ത​ന്നെ സു​ധാ​ക​ര​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ നി​ന്ന് ത​ങ്ങ​ളി​ൽ പ​ല​രും പു​റ​ത്താ​ക്ക​പ്പെ​ടു​മോ​യെ​ന്ന് പ​ല ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക​യു​ണ്ട്.

Related posts

Leave a Comment