വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ പ​ണം പോ​ലീ​സി​ലേ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​യി; അ​ഭി​ന​ന്ദി​ച്ച് പോ​ലീ​സ്


രാ​മ​ങ്ക​രി: വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ 4000 രൂ​പ പോ​ലീ​സി​ലേ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​നു മാ​തൃ​ക​യാ​യി. രാ​മ​ങ്ക​രി എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യ ബി. ​മാ​ധ​വ്, എ​ബി​ൻ ത​ങ്ക​ച്ച​ൻ, ടി.​ജെ. അ​നു​മോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ണം രാ​മ​ങ്ക​രി പോ​ലീ​സി​ലേ​ല്പി​ച്ച​ത്.​

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ജെ​ട്ടി റോ​ഡി​ലൂ​ടെ സ്കൂ ​ളി​ലേ​ക്ക് പോ​കും വ​ഴി എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ​ണം ല​ഭി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ​ത്തി​യ ഉ​ട​നെ ഇ​വ​ർ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ജ​യ​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും പി​ന്നീ​ട് രാ​മ​ങ്ക​രി സ്റ്റേ​ഷ​നി​ലെ​ത്തി പ​ണം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി​ഐ ജ​യ​കു​മാ​റും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment