എം ​എ​ൽ എ​യു​ടെ അ​നാ​സ്ഥ; കുന്നത്തൂർ താലൂക്കിൽ വാക്സിനേഷൻ കേന്ദ്രം തുടങ്ങിയില്ല; തഹസിൽ ദാരെ ഉപരോധിച്ച് ബ്ലോക്ക് അംഗങ്ങൾ

കു​ന്ന​ത്തൂ​ർ: താ​ലൂ​ക്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ​കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ​കേ​ന്ദ്രം തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു ​ഡി എ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വൈ ​ഷാ​ജ​ഹാ​ൻ, തു​ണ്ടി​ൽ നൗ​ഷാ​ദ്, എ​സ് ശ​ശി​ക​ല, ല​താ ര​വി, രാ​ജി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ത​ഹ​സീ​ൽ​ദാ​രെ ഉ​പ​രോ​ധി​ച്ചു.

ത​ഹ​സീ​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പെ​ട്ട​ത​നു​സ​രി​ച്ചു് ഇ​ന്ന് വൈ​കു​ന്നേ​രം കൂ​ടു​ന്ന കോ​വി​ഡ് പ്ര​ധി​രോ​ധ വി​ല​യി​രു​ത്ത​ൽ സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ ഉ​പ​രോ​ധ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ൾ​തു​ട​ങ്ങി​യ​തി​ൽ 9 എ​ണ്ണം കൊ​ല്ലം ജി​ല്ല​യി​ൽ തു​ട​ങ്ങി​യി​ട്ടും കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ഒ​രെ​ണ്ണം പോ​ലും തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത് എം ​എ​ൽ എ​യു​ടെ അ​നാ​സ്ഥ​യാ​ണ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക​യും ചെ​യ്തു.

കു​ന്ന​ത്തൂ​രി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും മ​റ്റും മ​റ്റ് താ​ലൂ​ക്കു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. പ​ട്ടി​ക​ജാ​തി​ക്കാ​രും ക​ർ​ഷ​ക-​ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി പാ​ർ​ക്കു​ന്ന കു​ന്ന​ത്തൂ​രി​ൽ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ന​ൽ​കി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment