കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ സ്വ​ന്തം കു​ഞ്ഞി​നെ ക​ട​ൽ​ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സ്: അ​മ്മ ശ​ര​ണ്യ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി

ക​ണ്ണൂ​ർ: ഒ​ന്ന​ര​വ​യ​സു​കാ​ര​നെ ക​ട​ൽ​ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ അ​മ്മ ശ​ര​ണ്യ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2020 ഫെ​ബ്രു​വ​രി 17ന് ​ക​ണ്ണൂ​ർ ത​യ്യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ശ​ര​ണ്യ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. 21ന് ​ശി​ക്ഷ പ്ര​ഖ്യാ​പി​ക്കും. ര​ണ്ടാം പ്ര​തി​യും ശ​ര​ണ്യ​യു​ടെ സു​ഹൃ​ത്തു​മാ​യ നി​ധി​നെ വെ​റു​തെ വി​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാം പ്ര​തി​യെ വെ​റു​തെ വി​ട്ട​ത്.

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഒ​ന്ന​ര​വ​യ​സു​ള്ള മ​ക​ൻ വി​യാ​നെ ക​ട​ൽ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ത്തി​ലെ​റി​ഞ്ഞ് അ​മ്മ കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ നി​ധി​ൻ കൊ​ല​പാ​ത​ക​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം പ്രോ​സി​ക്യൂ​ഷ​നെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു.

തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ഴ്ച​യു​ണ്ടി. അ​തു​പോ​ലെ കേ​സ് ന​ട​ത്തി​പ്പി​ൽ പ്രോ​സി​ക്യൂ​ഷ​നും വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​നം രാ​ഷ്ട്രീ​യ നി​യ​മ​നം ആ​കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment