ദുരിതത്തിൽ ആഘോഷം വേണോ?  പ്ര​ള​യ​ക്കെടുതിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള മ​റ്റി​വ​യ്ക്ക​ണ​മെ​ന്ന്   ഷുക്കൂർ എംഎൽഎ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള മ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ എ. ​എ. ഷു​ക്കൂ​റാ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്.

കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​കെ​ടു​തി​ക​ളു​ടെ പ​ശ്ച​ാത്ത​ല​ത്തി​ൽ വ​ള്ളം​ക​ളി മ​റ്റി​വ​യ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും വെ​ള്ളം ഉ​യ​ർ​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്തല​ത്തി​ൽ കു​ട്ട​നാ​ട് പ​ങ്കാ​ളി​ത്ത​മു​ള്ള വ​ള്ളംക​ളി ആ​ഘോ​ഷ​പൂ​ർ​വ്വം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ വ്യാ​പ്തി​യും​ വ​രും ദി​വ​സ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി ഡോ. ​ടി. എം ​തോ​മ​സ് ഐ​സ​ക്ക് അ​റി​യി​ച്ചു.

Related posts