വനിതാ പോലീസിനെ അപമാനിച്ച എല്‍ഐസി എജന്റ് പിടിയില്‍; വീട്ടില്‍ ഭര്‍ത്താവില്ലാത്ത നേരത്തെത്തി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി

ktm-policeചേര്‍ത്തല: വനിതാപോലീസിനെ അപമാനിച്ചെന്ന പരാതിയിന്മേല്‍ എല്‍ഐസി ഏജന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല തെക്ക് അരീപ്പറമ്പ് ചെത്തിക്കാട്ട് ആനന്ദനാ(50)ണ് ചേര്‍ത്തല പോലീസിന്റെ കസ്റ്റഡിയിലായത്.

അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് പരാതിക്കാരി. കഴിഞ്ഞദിവസം ചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപമുള്ള വനിതാപോലീസിന്റെ  വീട്ടിലെത്തിയ ആനന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വനിതാപോലീസിന്റെ ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ തന്നോട് അശ്ലീലഭാഷയില്‍ സംസാരിച്ചതായും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.  ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related posts