വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ലാ​വ​സ്ഥ​യേ​യും അ​തി​ജീ​വി​ച്ചു; പ​ക്ഷേ വി​ല​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ മാ​ത്രം

വ​ട​ക്ക​ഞ്ചേ​രി: നേ​ന്ത്ര​ക്കാ​യ വി​ല കൂ​പ്പു​കു​ത്തി​യ​ത് വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തി​കൊ​ണ്ടു​വ​രു​ന്ന കാ​യ തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വാ​ഴ ക​ർ​ഷ​ക​രി​പ്പോ​ൾ.

വി​എ​ഫ്പി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ നേ​ന്ത്ര​ക്കാ​യ വി​ല കി​ലോ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും എ​ടു​ക്കു​ന്ന​ത്. മ​റ്റു പൊ​തു​വി​പ​ണി​യി​ൽ ഇ​തി​ലും കു​റ​വ് വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

കാ​യ​യ്ക്ക് ച​ന്ത​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ല പ​ര​മാ​വ​ധി കു​റ​ക്കും. വി​ല​കു​റ​ഞ്ഞ ത​മി​ഴ്നാ​ട് കാ​യ​യു​ടെ വ​ര​വാ​ണ് നാ​ട​ൻ കാ​യ​യു​ടെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. കി​ലോ​യ്ക്ക് 18 രൂ​പ നി​ര​ക്കി​ലും ത​മി​ഴ്നാ​ട് കാ​യ വി​പ​ണി​യി​ൽ എ​ത്തു​ന്നു​ണ്ട്.

നേ​ന്ത്ര​ക്കാ​യ​യെ കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ നാ​ട​ൻ​കാ​യ​യു​ടെ വി​ല കൊ​ടു​ത്ത് ത​മി​ഴ്നാ​ട്കാ​യ വാ​ങ്ങി പോ​കും. കി​ലോ​യ്ക്ക് 60 രൂ​പ ക​ട​ന്നു വി​ല​കു​തി​ച്ച നേ​ന്ത്ര​ക്കാ​യ വി​ല​യാ​ണ് ഇ​ത്ര​യും താ​ഴ്ന്നു നി​ൽ​ക്കു​ന്ന​ത്. തോ​ട്ട​ത്തി​ൽ നി​ന്നും കു​ല​വെ​ട്ടി വി​ൽ​ക്കാ​ൻ എ​ത്തി​ക്കാ​നു​ള്ള കൂ​ലി​ചെ​ല​വ്, വാ​ഹ​ന വാ​ട​ക ഇ​തെ​ല്ലാം ക​ഴി​ച്ചാ​ൽ ക​ർ​ഷ​ക​നു മി​ച്ച​മാ​യി ഒ​ന്നും ഉ​ണ്ടാ​കി​ല്ല.

വേ​ന​ലാ​യ​തി​നാ​ൽ ന​ന​യും പ​രി​ച​ര​ണ​വും മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ചെ​ല​വും എ​ല്ലാം കൂ​ടി നോ​ക്കു​മ്പോ​ൾ വ​ര​വി​ൽ കൂ​ടു​ത​ൽ ചെ​ല​വാ​ണ് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ന​ല്ല വി​ല പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു ക​ർ​ഷ​ക​ർ വാ​ഴ​കൃ​ഷി ചെ​യ്ത​ത്.

എ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. രാ​പ്പ​ക​ലു​ള്ള ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തി​ന് വി​ല​യി​ല്ലാ​താ​യി. എ​ല്ലാം പാ​ഴാ​കു​ന്ന ത​ര​ത്തി​ലാ​ണ് കാ​യ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് വി​എ​ഫ്പി​സി​കെ യു​ടെ പാ​ള​യ​ത്തു​ള്ള സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ക​ണ്ണാ​മ​ണി പ​റ​ഞ്ഞു.

കു​റ​ഞ്ഞ വി​ല​യി​ലും ത​നി നാ​ട​ൻ നേ​ന്ത്ര​ക്കാ​യ വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​മു​ണ്ട്. പാ​ള​യ​ത്തെ​ത്തു​ന്ന നേ​ത്ര​ക്കാ​യ വി​റ്റു​പോ​കു​ന്ന​തു​ത​ന്നെ പ​ല​രേ​യും വി​ളി​ച്ചും മ​റ്റും ഏ​റെ പ​ണി​പ്പെ​ട്ടാ​ണെ​ന്ന് ക​ണ്ണാ​മ​ണി പ​റ​യു​ന്നു. നേ​ന്ത്ര​ക്കാ​യ വി​ല കു​റ​ഞ്ഞെ​ങ്കി​ലും നേ​ന്ത്ര​പ്പ​ഴ​ത്തി​ന്‍റെ ചി​ല്ല​റ വി​ല്പ​ന​വി​ല ഇ​പ്പോ​ഴും കി​ലോ​യ്ക്ക് 40 രൂ​പ​യും അ​തി​ൽ കൂ​ടു​ത​ലു​മു​ണ്ട്.

ചി​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ല 40 ലും ​താ​ഴെ​യു​ള്ള​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ​രു കു​ല​യാ​യും ചി​ല്ല​റ​യാ​യും പാ​ള​യ​ത്തെ വി​പ​ണി കേ​ന്ദ്ര​ത്തി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് കാ​യ വാ​ങ്ങാ​ൻ കി​ട്ടും. പൂ​വ​ൻ, ഞാ​ലി എ​ന്നീ ചെ​റു​കാ​യ​ക​ൾ​ക്ക് ഭേ​ദ​പ്പെ​ട്ട വി​ല തു​ട​രു​ന്നു​ണ്ട്.​പൂ​വ​ന് 40 രൂ​പ​യും ഞാ​ലി​പ്പൂ​വ​ന് 38 രൂ​പ​യു​മാ​ണ് കി​ലോ​യ്ക്കു​ള്ള മൊ​ത്ത​വി​ല്പ​ന വി​ല.

Related posts

Leave a Comment