രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കവേ ദമ്പ​തി​ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: അന്വേഷണം ഊർജിതമാക്കി

കൊല്ലം: കുണ്ടറയിൽ രാ​ത്രി ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ദ​ന്പ​തി​ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പെ​രു​ന്പു​ഴ ജം​ഗ്ഷ​നി​ൽ ഫ്രൂ​ട്സ് ക​ട ന​ട​ത്തു​ന്ന പെ​രു​ന്പു​ഴ കൊ​ര​ണ്ടി​പ്പ​ള്ളി​ൽ ബം​ഗ്ലാ​വി​ൽ വി​നോ​ദും ഭാ​ര്യ അ​ഞ്ജു​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

രാ​ത്രി പ​ത്ത​ര​യോ​ടെ ക​ട​യ​ട​ച്ച് ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. റോ​ഡു​വ​ക്കി​ൽ ബൈ​ക്കി​ലെ​ത്തി കാ​ത്ത് നി​ന്ന സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. ഒ​രു ബൈ​ക്കി​ൽ ര​ണ്ടാ​ളു​ക​ൾ ത​ന്നെ പി​ന്തു​ട​രു​ന്ന​താ​യി വി​നോ​ദി​ന് തോ​ന്നി​യി​രു​ന്നെ​ങ്കി​ലും പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഞ്ജു​വി​നോ​ട് വി​വ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല.

ആ​ളൊ​ഴി​ഞ്ഞ് വെ​ളി​ച്ചം കു​റ​ഞ്ഞ ഭാ​ഗ​മെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ബൈ​ക്കി​ന് മു​ന്നി​ൽ ചാ​ടി​വീ​ണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ൽ ഇ​രു​ളി​ൽ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രി​ക്കേ​റ്റ ദ​ന്പ​തി​ക​ളെ നാ​ട്ടു​കാ​രാ​ണ് കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

കു​ണ്ട​റ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​നോ​ദ് ഒ​രു വ​ർ​ഷം മു​ന്പ് ഒ​രു സ്ത്രീ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലെ സു​ര​ക്ഷാ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Related posts