ക​ല്ലു​വാ​തു​ക്ക​ൽ സ്കൂ​ളി​ൽ മോ​ഷണ ശ്രമം; മേ​ശ​യും അ​ല​മാ​ര​ക​ളും ത​ക​ർ​ത്ത​നി​ല​യി​ൽ ; കാമറ തുണികൊണ്ട് മൂടിയ നിലയിലും

ക​ല്ലു​വാ​തു​ക്ക​ൽ: പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ അ​ഴി​ഞ്ഞാ​ടി. മേ​ശ​ക​ളും അ​ല​മാ​ര​ക​ളും കു​ത്തി​തു​റ​ന്ന നി​ല​യി​ലാ​ണ്. സ്കൂ​ൾ ഗ്രൗ​ണ്ടി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. സ്കൂ​ളി​ലെ കാ​മ​റ തു​ണി​കൊ​ണ്ട് മൂ​ടി​യ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ കാമറയിൽ പ​തി​ഞ്ഞിട്ടില്ല. സ്കൂ​ളി​ന്‍റെ വാ​തി​ലു​ക​ളെ​ല്ലാം ച​വി​ട്ടി​തു​റ​ന്ന​നി​ല​യി​ലാ​ണ്.

ലാ​പ്ടോ​പ്പ് സൂ​ക്ഷി​ക്കു​ന്ന അ​ല​മാ​ര​യു​ടെ താ​ക്കോ​ലും മോ​ഷ്ടാ​ക്ക​ൾക​വ​ർ​ന്നു. മേ​ശ​യും ക​സേ​ര​ക​ളും എ​ല്ലാം വാ​രി​വ​ലി​ച്ചെ​റി​ഞ്ഞ​നി​ല​യി​ലാ​ണ്. കു​ട്ടി​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​ന​ത്തി​നു​ള്ള ബ​ഡ് ഷീ​റ്റു​ക​ളും ന​ശി​പ്പി​ച്ചു. വാഷ്ബേസിന്‍റെ സമീപത്തെ ട്യൂബ് നശിപ്പിച്ചിട്ടുണ്ട്.

രാ​വി​ലെ സ്കൂ​ൾ തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ക്ലാ​സ് മു​റി​ക​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ​കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ മോ​ഷ​ണം പ​തി​വാ​ണ്. സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts