ക​ട​ലി​ൽ ബോ​ട്ട് മു​ങ്ങി; അതിസാഹസികമായി അഞ്ച് ദി​വ​സം കൂ​ള​ർ ബോ​ക്‌​സി​നു​ള്ളി​ൽ; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് മീ​ൻ​പി​ടു​ത്ത​ക്കാ​ർ, ദൃ​ശ്യ​ങ്ങ​ൾ കാ​ണാം

ക​ട​ലി​ൽ ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ ര​ണ്ട് മീ​ൻ​പി​ടു​ത്ത​ക്കാ​രെ അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷം കൂ​ള​ർ ബോ​ക്‌​സി​നു​ള്ളി​ൽ നി​ന്ന് ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. മെ​ക്സി​ക്കോ​യി​ലെ ചി​യാ​പാ​സ് തീ​ര​ത്താ​ണ് സം​ഭ​വം. ഡാ​നി​യ​ൽ ഗ്വെ​റേ​റോ മാ​ർ​ട്ടി​നെ​സ് (53), ജോ​സ് ലൂ​യി​സ് പോ​ർ​ട്ടെ​ലാ​സ് വി​ല്ലെ​ഗാ​സ് (32) എ​ന്നി​വ​രാ​ണ് ക​ട​ലി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ത്ഭു​ത ക​ഥ ര​ചി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പാ​രെ​ഡ​ൺ എ​ന്ന തീ​ര​ദേ​ശ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഇ​രു​വ​രും ‘ക​മ​റോ​നെ​റ’ എ​ന്ന ബോ​ട്ടി​ൽ മീ​ൻ​പി​ടു​ത്ത​ത്തി​നാ​യി ക​ട​ലി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മു​ങ്ങു​ക​യും ഇ​വ​രു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. മെ​ക്സി​ക്ക​ൻ നാ​വി​ക​സേ​ന​യും വി​മാ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ, തീ​ര​ത്ത് നി​ന്ന് 150 മൈ​ൽ അ​ക​ലെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഒ​ഴു​കി​ന​ട​ന്ന കൂ​ള​ർ ബോ​ക്‌​സി​നു​ള്ളി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ അ​ഞ്ച് ദി​വ​സ​ത്തോ​ള​മാ​ണ് ഇ​രു​വ​രും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ വ​ലി​യ കൂ​ള​ർ ബോ​ക്‌​സി​നു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ച് ക​ഴി​ഞ്ഞ​ത്. ക​ടു​ത്ത നി​ർ​ജ്ജ​ലീ​ക​ര​ണം അ​നു​ഭ​വി​ച്ച ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ക​ര​യ്ക്കെ​ത്തി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മു​ദ്ര​മ​ധ്യ​ത്തി​ൽ നി​ന്ന് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment