വി​വാ​ഹ വാ​ർ​ഷി​കം വേ​റി​ട്ട​താ​ക്കി ദ​മ്പ​തി​ക​ൾ ഭൂ​മി​ക്ക് ത​ണ​ലേ​കി 300 വൃ​ക്ഷ​ങ്ങ​ൾ

ത​ഴ​വ : വി​ജ​യ​ഭ​വ​നി​ൽ വി​ജ​യ​ൻ -ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മു​പ്പ​താം വി​വാ​ഹ​വാ​ർ​ഷി​കം ഒ​രു നാ​ടാ​കെ ഒ​ന്നി​ച്ചാ​ഘോ​ഷി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ത​ഴ​വ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ന​ട​യി​ൽ ന​ട​ന്ന​ത്.

ഭൂ​മി​ക്കു ത​ണ​ലേ​കാ​ൻ ക്ഷേ​ത്ര​വ​ള​പ്പി​ൽ വൃ​ക്ഷ​തൈ ന​ടു​ക​യും അ​വി​ടെ​യെ​ത്തി​യ ആ​ളു​ക​ൾ​ക്ക് മു​ന്നൂ​റോ​ളം വൃ​ക്ഷ​തൈ​വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്താ​ണ് ഇ​വ​ർ വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. വ​ന​മി​ത്ര പു​ര​സ്കാ​ര​ജേ​താ​വും കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​നു​മാ​യ സു​മ​ൻ​ജി​ത്ത്മി​ഷ​ക്ക് വൃ​ക്ഷ​തൈ ന​ൽ​കി​ക്കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ​വാ​ർ​ഷി​കം ഇ​ങ്ങ​നെ ആ​ഘോ​ഷി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത് മ​ക്ക​ളാ​യ ര​തീ​ഷ്, വി​നേ​ഷ് , മ​രു​മ​ക​ൾ രേ​വ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഖ​ലീ​ലു​ദീ​ൻ പൂ​യ​പ്പ​ള്ളി, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പ്ര​കാ​ശ് പാ​പ്പാ​ടി, ദേ​വ​സ്വം പ്ര​തി​നി​ധി ര​മ​ണ​ൻ, കാ​ടൊ​രു​ക്കാം കൂ​ടു​തീ​ർ​ക്കാം എ​ന്ന വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ച​ട​ങ്ങി​ന് സാ​ക്ഷി​യാ​യി .

Related posts