സെലൽഫ് ഇ… ഇ​ന്ത്യ​യി​ലെ ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വിംഗ് വീ​ൽ ചെ​യ​ർ വി​ക​സിപ്പിച്ച് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 

കൊല്ലം: അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ലെ മൂ​ന്നു അ​വ​സാ​ന വ​ർ​ഷ ബി​ടെ​ക്ക് വി​ദ്യാ​ർ​ഥിക​ൾ പ്രഫ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ സെ​ൽ​ഫ് ഡ്രൈ​വി​ങ് വീ​ൽ ചെ​യ​ർ വി​ക​സി​പ്പി​ച്ചു.ഉ​പ​യോ​ക്താ​വി​നെ ഒ​രി​ട​ത്തു നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള വീ​ൽ ചെ​യ​റാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ൽ​ഫ്-​ഇ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വീ​ൽ ചെ​യ​ർ സ്വ​യം നാ​വി​ഗേ​ഷ​നാ​യി റോ​ബോ​ട്ടി​ക്ക് ഓ​പ​റേ​റ്റി​ങ് സി​സ്റ്റ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്പി​ലൂ​ടെ ലേ​സ​ർ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ചു​റ്റു​പാ​ടു​മു​ള്ള സ്ഥ​ല​ത്തേക്ക് നീ​ങ്ങു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു ഭൂ​പ​ടം സ്വ​യം ത​യാ​റാ​ക്കി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​വ് മാ​പ്പി​ലെ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത് തൊ​ടു​ന്പോ​ൾ വീ​ൽ ചെ​യ​ർ ത​നി​യെ അ​വി​ടേ​യ്ക്കു നീ​ങ്ങു​ന്നു.

വി​ല കൂ​ടി​യ സെ​ൽ​ഫ് ഡ്രൈ​വി​ങ് വീ​ൽ ചെ​യ​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​കു​മെ​ങ്കി​ലും അ​മൃ​ത​യി​ലെ വി​ദ്യാ​ർ​ഥിക​ൾ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്രം മാ​ത്രം ചെ​ല​വു വ​രു​ന്ന​താ​ണ്. സാ​ങ്കേ​തി​ക വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ വീ​ൽ ചെ​യ​റി​നെ ആ​ശ്ര​യി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ഈ ​ചെ​ല​വു കു​റ​ഞ്ഞ ക​സേ​ര​ക​ൾ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും.

ഇ​പ്പോ​ൾ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ​ക​ര​മാ​യ ഒ​രു പ്രോ​ട്ടോ​ടൈ​പ്പ് ആ​ണെ​ന്നും അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന് ഈ ​ഉ​ൽ​പ്പ​ന്നം വാ​ണീ​ജ്യ​ത​ല​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും അ​മൃ​ത വി​ശ്വ വി​ദ്യാ പീ​ഠം ഹ്യൂ​മ​ണൈ​റ്റേ​റി​യ​ൻ ടെ​ക്നോ​ള​ജി ലാ​ബി​ന്‍റെ ഡ​യ​റ​ക്ട​റും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​രാ​ജേ​ഷ് ക​ണ്ണ​ൻ മേ​ഗ​ലിം​ഗം പ​റ​ഞ്ഞു.ചി​ന്ത ര​വി തേ​ജ, ശ​ര​ത് ശ്രീ​കാ​ന്ത്, അ​ഖി​ൽ രാ​ജ് എ​ന്നി​വ​രാ​ണ് സെ​ൽ​ഫ്-​ഇ വീ​ൽ​ച്ചെ​യ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തത്.

Related posts