25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വൈ ​ഫൈ ന​ല്‍​കും: ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം: കേ​ര​ള​ത്തി​ലെ 25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി യു​കെ​എ​ഫ് എ​ൻജിനീയ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള ആംഗൻ​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്കും വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​മു​ള്ള ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗി ക്കുക​യാ​യി​രു​ന്നു മ​ന്ത്രി.

സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ക​മ്പ്യൂ​ട്ട​ര്‍ അ​റി​വു​ക​ള്‍ പ്ര​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​മ്പ്യൂ​ട്ട​റും ഒ​രു പ്രോ​ജ​ക്ട​റും ന​ല്‍​കു​ന്നു​ണ്ട്. യുകെ​എ​ഫ് കോ​ള​ജി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​തു ന​ട​പ്പി​ലാ​ക്കു​ക. ആംഗൻ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഇ. ഗോ​പാ​ല​കൃ​ഷ്ണ ശ​ര്‍​മ അ​ധ്യ​ക്ഷ​നാ​യി, ചെ​യ​ര്‍​മാ​ന്‍ എ​സ്. ബ​സ​ന്ത്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സു​ജാ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​ജ​യ​പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​യ സു​രേ​ഷ്, സു​ന്ദ​രേ​ശ​ന്‍, ത​ദ്ദേ​ശ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളാ​യ അം​ബി​കാ കു​മാ​രി, ലൈ​ല, ഡി. ​ഗി​രി​കു​മാ​ര്‍, വി​ജ​യ​ശ്രീ സു​ബാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts