പ്ലാ​സ്റ്റി​ക്കി​നെ പ​ടി​ക്കു പു​റ​ത്താ​ക്കി  ആ​ദി​വാ​സി വ​നി​ത​ക​ൾ;  വ​ന​വി​ഭ​വ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​ള​ള തു​ണി​സ​ഞ്ചികൾ നെയ്ത് വനിതാ കൂട്ടായ്മ

പു​തു​ക്കാ​ട്: പ്ലാ​സ്റ്റി​ക്ക് നാ​ടി​ന്‍റെ അ​ന്ത​ക​നാ​യി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​നൊ​രു ബ​ദ​ൽ ഒ​രു​ക്കി മാ​തൃ​ക​യ​യാ​വു​ക​യാ​ണ് എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ വ​നി​ത​ക​ൾ. വ​ന​വി​ഭ​വ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​ള​ള തു​ണി​സ​ഞ്ചി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ.​ പ്ലാ​സ്റ്റി​ക്കി​നെ പ​ടി​ക്കു പു​റ​ത്താ​ക്കു​ന്ന​തോ​ടൊ​പ്പം ജീ​വി​ത മാ​ർ​ഗ്ഗം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​വ​ർ.

വ​ന​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ വ​നി​ത​ക​ൾ​ക്ക് വ​നം വ​കു​പ്പ് ന​ൽ​കി​യ ത​യ്യ​ൽ മെ​ഷീ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് തു​ണി സ​ഞ്ചി നി​ർ​മ്മാ​ണം വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.​ ചാ​ല​ക്കു​ടി വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള വ​ന​ശ്രീ ഇ​ക്കോ ഷോ​പ്പ് വ​ഴി​യാ​ണ് തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് .മ​ണി, സു​ജി​ത,ഇ​ന്ദി​ര,ഷീ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

Related posts