ച​മീ​ര​യ്ക്കും ഹ​സ​രം​ഗ​യ്ക്കും ലോ​ക​ക​പ്പ് ന​ഷ്ട​മാ​വും

കൊ​ളം​ബോ: ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് വ​ന്‍ തി​രി​ച്ച​ടി സ​മ്മാ​നി​ച്ച് സൂ​പ്പ​ര്‍ സ്പി​ന്ന​ര്‍ വാ​നി​ന്ദു ഹ​സ​രം​ഗ​യും പേ​സ​ര്‍ ദു​ഷ്മ​ന്ത ച​മീ​ര​യും പ​രി​ക്കേ​റ്റ് ടീ​മി​നു പു​റ​ത്ത്.

തു​ട​യി​ലെ പേ​ശി​ക​ള്‍​ക്കേ​റ്റ പ​രി​ക്കാ​ണ് ഹ​സ​രം​ഗ​യ്ക്ക് വി​ന​യാ​യ​ത്. ച​മീ​ര​യു​ടെ തോ​ളി​ലെ പേ​ശി​ക​ള്‍​ക്കാ​ണ് പ​രി​ക്ക്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ച്ചു ന​ട​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പും ച​മീ​ര​യ്ക്ക് പ​രി​ക്കു​മൂ​ലം ന​ഷ്ട​മാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ല്‍ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ തു​റു​പ്പുചീ​ട്ടാ​യി ക​രു​തി വ​ച്ചി​രു​ന്ന ഹ​സ​രം​ഗ​യു​ടെ അ​ഭാ​വം ടീ​മി​ന് വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ഐ​പി​എ​ല്ലി​ല​ട​ക്കം ക​ളി​ച്ച് ഇ​ന്ത്യ​യി​ല്‍ മി​ക​ച്ച മ​ത്സ​ര​പ​രി​ച​യ​മു​ള്ള ഹ​സ​രം​ഗ​യു​ടെ ചി​റ​കി​ലേ​റി​യാ​ണ് ശ്രീ​ല​ങ്ക ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ചു ക​യ​റി​യ​ത്. നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഏ​ക​ദേ​ശം മൂ​ന്നു മാ​സ​ത്തോ​ളം താ​ര​ത്തി​നു പു​റ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​വ​രം.

സംശയങ്ങൾക്ക് വിട നൽകി ദാ​സു​ന്‍ ഷ​ന​ക ത​ന്നെ ലോ​ക​ക​പ്പി​ല്‍ ല​ങ്ക​ന്‍ ടീ​മി​നെ ന​യി​ക്കും. ഏ​ഷ്യാ​ക്ക​പ്പ് ഫൈ​ന​ലി​ലെ നാ​ണം​കെ​ട്ട തോ​ല്‍​വി​യെ​ത്തു​ട​ര്‍​ന്ന് ഷ​ന​ക ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.

ഏ​ഷ്യാ​ക്ക​പ്പി​ല്‍ ക​ളി​ച്ച ടീ​മി​ലെ ഒ​ട്ടു​മി​ക്ക​വ​രും ഇ​ടം​പി​ടി​ച്ച ല​ങ്ക​യു​ടെ 15 അം​ഗ ലോ​ക​ക​പ്പ് ടീ​മി​ല്‍ പേ​സ​ര്‍​മാ​രാ​യ ദി​ല്‍​ഷ​ന്‍ മ​ധു​ഷ​ങ്ക​യും ലാ​ഹി​രു കു​മാ​ര​യും മാ​ത്ര​മാ​ണ് പു​തു​മു​ഖ​ങ്ങ​ള്‍. ക​രു​ത​ല്‍ താ​ര​മാ​യി ഓ​ള്‍​റൗ​ണ്ട​ര്‍ ചാ​മി​ക ക​രു​ണ​ര​ത്‌​ന​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment