ചേ​ന​യ്ക്കും ചേ​മ്പി​നും വി​ല​യി​ല്ല; ‌ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ; ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ര്‍


കോ​ട്ട​യം: വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ എ​ത്തി​യ​പ്പോ​ള്‍ ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍, കി​ഴ​ങ്ങ് വി​ല ഇ​ടി​ഞ്ഞു. ന്യാ​യ​വി​ല​യ്ക്ക് ന​ടീ​ല്‍ വി​ള​വു​ക​ള്‍ വി​ല്‍​ക്കാ​ന്‍ വി​പ​ണി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ വ​ല​യു​ന്നു.

അ​തേസ​മ​യം ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍ ഇ​വ ഇ​പ്പോ​ഴും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് വില്പന. ഒ​രു വ​ര്‍​ഷ​ത്തെ ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ലാ​ഭം ഒ​രു ദി​വ​സം​കൊ​ണ്ട് ക​ച്ച​വ​ട​ക്കാ​ര്‍ പെ​ട്ടി​യി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ലി​വി​ല്‍. ചേ​ന​യ്ക്ക് 80, ചേ​മ്പ് 60, കാ​ച്ചി​ല്‍ 40 നി​ര​ക്കി​ലാ​ണ് ക​ട​ക​ളി​ല്‍ വി​ല്‍​പ​ന.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സീ​സ​ണി​ല്‍ അ​ന്‍​പ​തു രൂ​പ​യ്ക്ക് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ചേ​ന​ക്ക് മു​പ്പ​തു രൂ​പ​യും എ​ഴു​പ​തു​രു​പാ​യി​ല്‍ മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ചേ​മ്പി​ന് നാ​ല്‍​പ്പ​തു രു​പാ​യി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. കാ​ച്ചി​ലി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ന്‍​പ​തു രു​പ​യു​ണ്ടാ​യി​രു​ന്ന​ത് 25 രൂ​പ​യാ​യി. പ​ച്ച മ​ഞ്ഞ​ള്‍ കി​ലോ​യ്ക്ക് 30 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഇ​ഞ്ചി​ക്ക് 150 രൂ​പ വി​ല​യു​ണ്ടെ​ങ്കി​ലു ചീ​യ​ല്‍ രോ​ഗം മൂ​ലം വി​ള​വ് മോ​ശ​മാ​ണ്. വി​ള​വു​ക​ള്‍ ര​ണ്ടു മാ​സം സൂ​ക്ഷി​ച്ച് വി​ത്താ​യി വി​റ്റാ​ല്‍ അ​ല്‍​പം കൂ​ടി വി​ല ല​ഭി​ക്കും. എ​ന്നാ​ല്‍ എ​ലി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ കി​ഴ​ങ്ങി​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ലം സൂ​ക്ഷി​ച്ചു​വെ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. കൃ​ഷി വ​കു​പ്പും മ​റ്റ് ഏ​ജ​ന്‍​സി​ക​ളും വി​ള​വു​ക​ള്‍ ന്യാ​യ​വി​ല​യ്ക്ക് സം​ഭ​രി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​നെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment