പ്ര​ണ​യം നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ത്തി​ക്കൊ​ല്ലാ​നെ​ത്തി​യ യു​വാ​വി​നെ ധീ​ര​മാ​യി നേ​രി​ട്ട് 14കാ​രി ! യു​വാ​വ് പി​ടി​യി​ല്‍…

പ്ര​ണ​യം നി​ര​സി​ച്ച​തി​ന്റെ പ​ക​യി​ല്‍ ക​ത്തി​യു​മാ​യി കു​ത്തി​ക്കൊ​ല്ലാ​നെ​ത്തി​യ 22 വ​യ​സ്സു​കാ​ര​നെ ധീ​ര​മാ​യി നേ​രി​ട്ട് 14 വ​യ​സ്സു​കാ​രി.

ക​ത്തി​യു​മാ​യി പി​ന്തു​ട​ര്‍​ന്ന യു​വാ​വി​നെ പെ​ണ്‍​കു​ട്ടി ബ​ല​മാ​യി പി​ടി​ച്ചു ത​ള​ളു​ക​യാ​യി​രു​ന്നു.

വ്യാ​ഴം രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ആ​ന​മ​ങ്ങാ​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ മ​ണ്ണാ​ര്‍​മ​ല സ്വ​ദേ​ശി ജി​നേ​ഷി​നെ( 22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​റ​ച്ചു​കാ​ല​മാ​യി പ്ര​തി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്നു എ​ന്നും പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ത്തി​യു​മാ​യി പി​ന്തു​ട​ര്‍​ന്ന് കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഒ​ന്ന് പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വി​നെ പി​ടി​ച്ചു ത​ള​ളി പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ചു. ഇ​തു കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടു​ന്ന​തി​നി​ടെ പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ ഈ ​സ​മ​യം വ​ന്ന വാ​ഹ​ന​ത്തി​ല്‍ ത​ട്ടി ഇ​യാ​ളു​ടെ കൈ​ക്ക് പ​രു​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി കൊ​ണ്ടു​വ​ന്ന ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment