കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ്! ന​ഷ്ട യാ​ത്ര​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ; ബ​സു​ക​ള്‍ പ​ല​തും ഓ​ട്ടം നി​ര്‍​ത്തി

വൈ​പ്പി​ന്‍: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ​ര​വും സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ ക​ശ​ക്കി​യെ​റി​ഞ്ഞ​തോ​ടെ ബ​സു​ട​മ​ക​ള്‍​ക്ക് നി​ക്ക​ക്ക​ള്ളി​യി​ല്ലാ​ത്ത അ​വ​സ്ഥ. ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ സ്വാ​കാ​ര്യ ബ​സ് വ്യ​വ​സാ​യം മെ​ല്ലെ പ​ച്ച​പി​ടി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് നി​ന​ച്ചി​രി​ക്കാ​തെ ര​ണ്ടാം​ഘ​ട്ടം കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് വീ​ണ്ടും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗി​നു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റി​യാ​ല്‍ മ​തി​യെ​ന്നാ​യി. ഇ​തോ​ടെ വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞു. ഇ​പ്പോ​ഴാ​ക​ട്ടെ ഭീ​തി​ത​രാ​യ ജ​നം യാ​ത്ര​ക​ള്‍ പ​ല​തും ഉ​പേ​ക്ഷി​ച്ച​തോ​ടെ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​ക്കു​പോ​ലും യാ​ത്ര​ക്കാ​ര്‍ ഇ​ല്ലെ​ന്ന് വൈ​പ്പി​ന്‍-​പ​റ​വൂ​ര്‍ മേ​ഖ​ല​യി​ലെ ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ യാ​ത്ര​ക്കാ​രാ​യു​ള്ള​ത്. ഈ ​സാ​ഹ​ര്യ​ത്തി​ല്‍ വൈ​കു​ന്നേ​ര​മാ​കു​മ്പോ​ള്‍ ഡീ​സ​ല്‍ കാ​ശു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍, ഡോ​ര്‍ ചെ​ക്ക​ര്‍ ഇ​ങ്ങി​നെ മൂ​ന്ന് ജീ​വ​ന​ക്കാ​രെ വ​ച്ചാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്കു​ള്ള കൂ​ലി​പോ​ലും കൊ​ടു​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. സീ​റ്റി​ല്‍ മു​ഴു​വ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലും ഒ​രാ​ള്‍…

Read More

പെട്ടിയിലെ വോട്ട്! എ​റ​ണാ​കു​ള​ത്ത് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ 12 സീ​റ്റ്; ആ​ശ​ങ്ക ര​ണ്ടു സീ​റ്റു​ക​ളി​ല്‍ മാത്രം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മാ​യി ജി​ല്ലാ നേ​തൃ​യോ​ഗം. നി​യോ​ജ​ക മ​ണ്ഡ​ലം തി​രി​ച്ചു ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ല്‍ കു​ന്ന​ത്തു​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ മി​ക​ച്ച വി​ജ​യം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം താ​ഴെ​ത്ത​ട്ടി​ല്‍​നി​ന്ന് ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​താ​ക്ക​ള്‍ പ​ങ്കു​വ​ച്ചു. ജി​ല്ല​യി​ലെ 14 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 12 സീ​റ്റും യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു. ര​ണ്ടു സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ആ​ശ​ങ്ക​യു​ള്ളൂ. അ​ല്പം പി​ന്നോ​ട്ടു​നി​ല്‍​ക്കു​ന്ന കൊ​ച്ചി​യും വൈ​പ്പി​നും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ര്യ​ട​നം പ്ര​തി​ഫ​ലി​ച്ചാ​ല്‍ ജ​യി​ച്ചു ക​യ​റു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. വൈ​പ്പി​നി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു കെ​പി​സി​സി​ക്കു പ​രാ​തി ന​ല്‍​കാ​നു​ള്ള​നീ​ക്ക​മു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ ചി​ല നേ​താ​ക്ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വൈ​പ്പി​നി​ല്‍ താ​ഴെ​ത്ത​ട്ടി​ല്‍ ന​ല്ല​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ച്ചി​യി​ല്‍ ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ശ​ക്ത​രാ​യ ര​ണ്ടു​സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നോ എ​ന്ന സം​ശ​യം ചി​ല…

Read More

സ​നു​വി​നെ വി​ശ്വാ​സ​മി​ല്ല! ദു​രൂ​ഹ​ത​യു​ടെ കെ​ട്ടു​ക​ള്‍ അ​ഴി​ക്ക​ണ​മെ​ങ്കി​ല്‍ ര​മ്യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി പ​റ​യ​ണം; അ​ടു​ത്ത ബ​ന്ധു​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: വൈ​ഗ കൊ​ല്ല​പ്പെ​ടു​ക​യും പി​താ​വ് സ​നു​മോ​ഹ​ന്‍ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തി​ട്ടും കേ​സി​ന്‍റെ ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല. ദു​രൂ​ഹ​ത​യു​ടെ കെ​ട്ടു​ക​ള്‍ അ​ഴി​ക്ക​ണ​മെ​ങ്കി​ല്‍ സ​നു​മോ​ഹ​ന്‍റെ ഭാ​ര്യ ര​മ്യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി പ​റ​യ​ണം. എ​ന്നാ​ല്‍ ര​മ്യ​യും ബ​ന്ധു​ക്ക​ളും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ന്‍ വൈ​കു​ന്നു​വെ​ന്ന​താ​ണ് പ്ര​ശ്‌​നം. ഇ​തേ സ​മ​യം സ​നു​മോ​ഹ​നെ​യും​കൊ​ണ്ടു കോ​യ​മ്പ​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പി​നു പോ​യെ​ങ്കി​ലും കു​റ്റ​ബോ​ധ​മൊ​ന്നും ഇ​യാ​ളി​ല്‍ കാ​ണാ​നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സ് ചോ​ദി​ക്കു​ന്ന​തി​നു മു​മ്പു സ്ഥ​ലം കാ​ണി​ച്ചു ത​രു​ന്നു. എ​ന്നാ​ല്‍ മ​ക​ളെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ഒ​രു വേ​ദ​ന​യും ഇ​യാ​ളി​ല്‍ കാ​ണാ​നി​ല്ല. ഏ​ന്തെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ മൊ​ഴി​ക​ള്‍ മാ​റ്റി മാ​റ്റി പ​റ​യും. ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ മി​ടു​ക്ക​നാ​യി സ​നു​മോ​ഹ​ന്‍ മാ​റു​ന്നു. വൈ​ഗ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ പ​റ​യു​ന്ന​തൊ​ന്നു​മ​ല്ല യാ​ഥാ​ര്‍​ഥ്യം എ​ന്ന അ​ഭി​പ്രാ​യ​വും പോ​ലീ​സി​നു​ണ്ട്. ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്നും മാ​ര്‍​ച്ച് 21-ന് ​രാ​ത്രി ഏ​ഴി​നാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലു​ള്ള ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ മ​ക​ളും ഭാ​ര്യ ര​മ്യ​യു​മാ​യി സ​നു എ​ത്തി​യ​ത്. അ​തേ​ദി​വ​സം ത​ന്നെ രാ​ത്രി ഏ​ഴ​ര​യോ​ടെ…

Read More

നിങ്ങള്‍ വാട്‌സ് ആപ്പ് പിങ്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ ? എങ്കില്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യൂ; ചതിക്കുഴികള്‍ ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച നടക്കുന്ന ഒന്നാണ് വാട്‌സ് ആപ്പ് പിങ്ക്. വാട്‌സ്ആപ്പിന്റെ പുതിയ ആപ്ലിക്കേഷന്‍ എന്നു കരുതി പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ഒന്നാന്തരം മാല്‍വെയര്‍ ആണെന്നതാണ് സത്യം. നിങ്ങളുടെ ഫോണ്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇതിന്റെ നിര്‍മാതാക്കള്‍ക്കു കഴിയുമെന്നതാണ് വാസ്തവം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വം ആവിഷ്‌കരിച്ച സന്ദേസം ഒരു ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക് തീം വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്‌സ്ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശങ്ങളിലെത്താം തന്നെ ഒരു ഡൗണ്‍ലോഡ് ലിങ്കും ഉണ്ട്. ഈ ലിങ്കില്‍ കയറി പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് നിങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നത്.…

Read More

രാ​മ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലു​ണ്ട്… പൂ​ര​വി​ളം​ബ​ര​മ​റി​യാ​തെ… തു​മ്പിക്കൈ ഉ​യ​ർ​ത്തി ആ​ൾ​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തി​രു​ന്ന ആ ​പൂ​ര​ക്കാ​ലം അവന്‍റെ മനസിലുണ്ടാകുമോ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വി​ൽ നി​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി ഗോ​പു​രം ക​ട​ന്ന​യു​ട​ൻ നേ​രെ വ​ണ്ടി​യെ​ടു​ത്ത് പേ​രാ​മം​ഗ​ല​ത്തേ​ക്ക് വി​ട്ടു. അ​വി​ടെ രാ​മ​നു​ണ്ട്….​ തെ​ച്ചി​ക്കോ​ട്ടു​കാ​വി​ൽ ശാ​ന്ത​നാ​യി… ​ആ​രോ​ടും പ​രി​ഭ​വ​മി​ല്ലാ​തെ… ​ഇ​ന്ന് തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ പൂ​ര​വി​ളം​ബ​ര​മാ​ണെ​ന്ന​റി​യാ​തെ….ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് കാ​ര​ണം തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കു​ന്ന ച​ട​ങ്ങ​ട​ക്കം എ​ല്ലാം വേ​ണ്ടെ​ന്നവ​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ വി​ല​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന് തേ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. പ​ക​രം ശി​വ​കു​മാ​റാ​ണ് പൂ​ര​ത്ത​ലേ​ന്ന് തെ​ക്കേ​ഗോ​പു​രം തു​റ​ന്ന​ത്.ഞ​ങ്ങ​ൾ രാ​മ​നെ കാ​ണാ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലെ​ത്തു​ന്പോ​ൾ പേ​രാ​മം​ഗ​ല​ത്തെ ത​ന്‍റെ ത​ട്ട​ക​ത്തി​ൽ പൂ​ര​മാ​ണെ​ന്നോ പൂ​ര​ത്ത​ലേ​ന്നാ​ണെ​ന്നോ അ​റി​യാ​തെ രാ​മ​ൻ ത​ന്‍റെ പ​തി​വ് മോ​ണിം​ഗ് വാ​ക്കി​ന് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു കി​ലോ​മീ​റ്റ​റാ​ണ് ദി​വ​സേ​ന​യു​ള്ള ന​ട​ത്തം.രാ​വി​ലെ മു​ത​ൽ ചാ​ന​ലു​കാ​രെ​ല്ലാം രാ​മ​നെ കാ​ണാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രേ​യും ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്നും ദേ​വ​സ്വ​ക്കാ​ർ പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് മോ​ണിം​ഗ് വാ​ക്ക് ക​ഴി​ഞ്ഞ്…

Read More

ലോ​ക്ക് ഡൗ​ൺ ഉ​ണ്ടാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​ദ്യം വാ​ങ്ങി കൂ​ട്ടു​ന്നു! ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ മ​ദ്യ​ത്തി​ന് ല​ഭ്യ​ത കു​റ​ഞ്ഞു

തു​റ​വൂ​ർ: ലോ​ക്ക് ഡൗ​ൺ ഉ​ണ്ടാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​ദ്യം വാ​ങ്ങി കൂ​ട്ടു​ന്നു . തൈ​ക്കാ​ട്ടു​ശ്ശേ​രി, ചേ​ർ​ത്ത​ല ,പ​ട്ട​ണ​ക്കാ​ട്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ്റെ ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ൽ നി​ന്നാ​ണ് വ​ൻ തോ​തി​ൽ മ​ദ്യം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും , ഓ​ട്ടോ​റി​ക്ഷ​യി​ലും എ​ത്തി​യാ​ണ് കൂ​ടു​ത​ലും മ​ദ്യം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​ക്കു​വാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ദ്യം വാ​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​തു മൂ​ലം ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ മ​ദ്യ​ത്തി​ന് ല​ഭ്യ​ത കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ചേ​ർ​ത്ത​ല, പ​ട്ട​ണ​ക്കാ​ട് ,എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ത​ന്നെ ഏ​റെ​ക്കു​റെ കു​റ​ഞ്ഞ വി​ല​യു​ള്ള മ​ദ്യം കാ​ലി​യാ​യി . വ​ൻ തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ങ്ങ​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ക്സൈ​സ് പോ​ലീ​സും ഇ​തി​നെ​തി​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Read More

ലോ​ക​ത്തി​ലെ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ മി​ക്ക​തും റൊ​ണാ​ൾ​ഡോ​യു​ടെ കാ​ർ ഷെ​ഡി​ലു​ണ്ട്; വില 246 കോ​ടി​!

കാ​റു​ക​ളോ​ടു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ല​യ​ണ​ൽ മെ​സി​യെ​പ്പോ​ലെ ത​ന്നെ ഭ്രാ​ന്ത​നാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും. ലോ​ക​ത്തി​ലെ എ​ണ്ണം പ​റ​ഞ്ഞ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ മി​ക്ക​തും റൊ​ണാ​ൾ​ഡോ​യു​ടെ കാ​ർ ഷെ​ഡി​ലു​ണ്ട്. സ​ൺ​സ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം ആ​കെ 246 കോ​ടി​യോ​ളം രൂ​പ വ​രും റൊ​ണാ​ൾ​ഡോ​യു​ടെ കാ​റു​ക​ളു​ടെ മാ​ത്രം വി​ല. ബു​ഗാ​ട്ടി​യാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ഷ്ട കാ​റു​ക​ളി​ൽ പ്ര​മാ​ണി. ലോ​ക​ത്ത് ആ​കെ​യു​ള്ള പ​ത്ത് ബു​ഗാ​ട്ടി ലാ ​വോ​യ്റ്റ​ർ നോ​യ​ർ കാ​റു​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ റൊ​ണാ​ൾ​ഡോ​യാ​ണ്. ഏ​ക​ദേ​ശം 75 കോ​ടി​യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല. റൊ​ണാ​ൾ​ഡോ​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം പി​റ​ന്നാ​ളി​നു പ്രി​യ​ത​മ ജോ​ർ​ജീ​ന റോ​ഡ്രി​ഗ​സ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തു മെ​ർ​സി​ഡ​സ് ജി ​ക്ലാ​സ് ബ്രാ​ബ​സ് ആ​ണ് ‌‌. ഇ​തി​നു പു​റ​മേ ലം​ബോ​ർ​ഗി​നി അ​വ​ന്‍റ​ഡോ​ർ, ഫെ​രാ​രി എ​ഫ് 12 ടി​ഡി​എ​ഫ് തു​ട​ങ്ങി​യ കാ​റു​ക​ളും റൊ​ണാ​ൾ​ഡോ​യ്ക്കു​ണ്ട്. സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്ത് ഇ​ന്ന് ആ​ഡം​ബ​ര​ങ്ങ​ളി​ൽ​നി​ന്ന് ആ​ഡം​ബ​ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി നീ​ങ്ങു​ക​യാ​ണെ​ങ്കി​ലും ദാ​രി​ദ്ര്യ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ൾ നേ​രി​ട്ട ബാ​ല്യ​മാ​യി​രു​ന്നു ഈ ​ഫു​ട്ബോ​ൾ…

Read More

ഒ​ടു​വി​ൽ സാ​ക്ഷാ​ൽ ഐ.​എം. വി​ജ​യ​നും പ​റ​ഞ്ഞു, ഈ ​അ​പ​ര​ൻ പൊ​ളി​യാ​ണ്!

പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നു​മാ​യു​ള്ള രൂ​പ​സാ​ദൃ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു പി​റ​വം എ​ട​യ​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി ഷി​ൻ​സ് മാ​ത്യു തൊ​ടു​വ​യി​ൽ. ഐ.​എം. വി​ജ​യ​ന്‍റെ ഛായ​യു​ണ്ടെ​ന്നു സ്വ​യം തോ​ന്നി​യ​തി​നൊ​പ്പം പ​ല​രും പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ പെ​രു​വ​യി​ൽ ഒ​രു ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി താ​രം എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​യ​ർ​സ്റ്റൈ​ലും മ​റ്റും അ​തേ​പ​ടി പ​ക​ർ​ത്തി. ഫേ​സ്ബു​ക്കി​ലും മ​റ്റും ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ വൈ​റ​ലു​മാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ ഷി​ൻ​സി​ന്‍റെ ചി​ത്രം ഐ.​എം. വി​ജ​യ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റും ചെ​യ്തു. താ​മ​സി​യാ​തെ നേ​രി​ൽ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഐ.​എം. വി​ജ​യ​ന്‍റെ ഒ​ദ്യോ​ഗി​ക അ​പ​ര​നാ​യ ഷി​ൻ​സി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. പി​റ​വ​ത്ത് ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലി​ൽ കാ​മ​റാ​മാ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണു സീ​രി​യ​ൽ താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ഷി​ൻ​സ്.

Read More

മൊബൈല്‍ ഫോണും ലാപ്‌ടോപും കോവിഡ് പടര്‍ത്തും ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവകരം…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം സാമൂഹിക,സാമ്പത്തിക മേഖലകളിലെല്ലാം വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. കടുത്ത ജാഗ്രതയോടെ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്തിടത്താകും.സംസാരം, ചിരി, ശ്വാസം എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെത്താം. എന്നാല്‍ രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്. പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച്…

Read More

കാറുകാർ ഒന്നു നിർ‌ത്തിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; ചോര വാർന്നു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ത്രി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ചോ​ര വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന ര​ണ്ടുപോരെ കോ​രി​യെ​ടു​ത്ത് കെഎ​സ്ആ​ർ​ടി​സി ജീവ​ന​ക്കാ​ർ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരെയും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രു​ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ വേ​ദ​ന​യി​ലാണ് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യ കെ.​സി. പു​ന്നൂ​സും ക​ണ്ട​ക്ട​റാ​യ മു​രി​ക്കും​വ​യ​ൽ തൊ​ഴു​ത്തു​ങ്ക​ൽ ടി.​കെ. സ​ന്തോ​ഷ് മോ​നും. ക​ണ്ണി​മ​ല കാ​ട്ടി​പു​ര​യ്ക്ക​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ടി.​കെ. ബി​ജോ (25) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​രു​മേ​ലി വാ​ഴ​ക്കാ​ല മ​റ്റ​ത്തു​മു​ണ്ട​യി​ൽ അ​തു​ൽ വി​ജ​യ (25) നെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് ഇ​രു​പ​ത്തി​യാ​റാം മൈ​ൽ മേ​രീ ക്യൂ​ൻ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും എ​രു​മേ​ലി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു എ​രു​മേ​ലി ഡി​പ്പോ​യി​ലെ ബ​സിലെ ജീവനക്കാർ ഒ​ന്നാം മൈ​ലി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു റോ​ഡി​ൽ കി​ട​ക്കു​ന്ന യു​വാ​ക്ക​ളെ ക​ണ്ട​ത്. ഉ​ട​ൻ ബ​സ് നി​ർ​ത്തി​യി​റ​ങ്ങി. ഈ ​സ​മ​യം അ​തു​വ​ഴി…

Read More