മാട്രിമോണിയല്‍ പരസ്യം വ്യത്യസ്ഥത കൊണ്ട് പലപ്പോഴും ശ്രദ്ധേയമാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു മാട്രിമോണിയല്‍ പരസ്യം ഏവരെയും ഒന്ന് അമ്പരപ്പിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച യുവതി വാക്സിനേഷന് കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം. യുവതി കൊവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്സിന് സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ ശരി വെക്കുകയാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. വാക്സിനേഷന് നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ മാട്രിമോണിയല്‍ പരസ്യമോഡല്‍ സാവിയോ അവതരിപ്പിച്ചത്. ഭാവിയിലെ…
Read MoreDay: June 14, 2021
കോവിഡ് തരംഗത്തിൽ സ്വകാര്യബസുകളുടെ രണ്ടാം തകർച്ച! ബസ് വ്യവസായം ഉപേക്ഷിച്ച് ഉടമകൾ; തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ
പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗത്തോടെ തകർന്നടിയുകയാണ് സ്വകാര്യബസ് മേഖല. നൂറുകണക്കിനു തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പട്ടിണിയിലായി. വായ്പയും നികുതികളും അടയ്ക്കാൻ നിർവാഹമില്ലാതെ ഉടമകളും. 2020 മാർച്ചിൽ ആരംഭിച്ചതാണ് ഈ ഗതികേട്. ഇതേവരെ കരകയറാനായിട്ടില്ല. അൽപം യാത്രക്കാരെയൊക്കെ കിട്ടി ഒന്നു പച്ചപിടിച്ച് വന്നപ്പോഴാണ് കോവിഡ് രണ്ടാം തരംഗം നാടാകെ പടർന്നത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സ്വകാര്യ ബസ് സർവീസ് കോവിഡ് രണ്ടാം തരംഗത്തോടെ പൂർണ തകർച്ചയിലെത്തി. ഇനി ലോക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യബസ് വ്യവസായ മേഖലയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമോയെന്ന ആശങ്ക ഉണ്ട്. ഒന്നാംതരംഗം കഴിഞ്ഞതോടെ ഈ മേഖലയിൽ നിന്നും നിരവധിപേർ പടിയിറങ്ങി. പല ബസുകളും ഒരുവർഷത്തിലേറെയായി ഒരേ കിടപ്പിലാണ്. കോവിഡ് പ്രതിസന്ധിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ നട്ടെല്ല് ഒടിഞ്ഞിരിക്കേുന്പാഴാണ് ഇപ്പോൾ ഇന്ധന വില വർധന. ഡീസൽ വില നൂറിലേക്കടക്കുന്പോൾ ഉടമകളുടെ ചങ്ക് പിടയുകയാണ്. 2020ൽ മുന്നുമാസത്തോളമാണ് നിരത്തുകളിൽ നിന്നു…
Read Moreശക്തമായ പൊടിക്കാറ്റിനു സാധ്യത; മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി : രാജ്യത്തെ ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റോഡിലും, കടലിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലും സിവില്‍ ഡിഫന്‍സ് നമ്പരായ 1804000 ബന്ധപ്പെടണം. കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും കടലില്‍ പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreഅഭിനയിച്ചു കിട്ടിയ കാശ് ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യക്കിറ്റായും പണമായും നൽകി ബാലതാരം; ഭക്ഷ്യക്കിറ്റുകൾ നൽകിയത് അറുപത്തിയെട്ടു കുടുംബങ്ങള്‍ക്ക്
മണ്ണഞ്ചേരി: അഭിനയിച്ചു കിട്ടിയ കാശ് ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷ്യക്കിറ്റായും പണമായും നൽകി ബാല താരം മാതൃകയായി. മണ്ണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് ഞാണ്ടിരിക്കൽ ഗോകുലത്തിൽ മനോജ്-ബിന്ദു ദമ്പതികളുടെ മകൻ നന്ദു കൃഷ്ണയെന്ന ബാലതാരമാണ് സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചതിനു പ്രതിഫലമായി ലഭിച്ച തുക കോവിഡ് ദുരിതം അനുഭവിക്കുന്ന രോഗികൾക്കടക്കം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും പണമായി നൽകിയും മാതൃകയായത്. ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിൽ വാർഡ് മെംബർ സുധർമ, മണ്ണഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ സുധീഷ് എന്നിവർ ബാലതാരത്തോടൊപ്പം പങ്കെടുത്തു. അറുപത്തിയെട്ടു കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ നൽകിയെന്ന് മാതാവ് ബിന്ദു പറഞ്ഞു. ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയായ നന്ദു കൃഷ്ണ ഇതിനോടകം രണ്ടു തമിഴ് സിനിമകളിലും ഇരുപത്തി മൂന്നോളം ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രവാസിയായ മനോജും ഭാര്യയും ചേർന്ന് ആലപ്പുഴ തിരുമല വിളഞ്ഞൂർ ക്ഷേത്രത്തിനു സമീപം തയ്യൽ യൂണിറ്റ് നടത്തിവരുകയാണ്. നവ്യയാണ് നന്ദു…
Read Moreതീക്കട്ടയിലും ഉറുമ്പരിക്കുന്നു..! ഒടുവിൽ ഡിവൈഎസ്പിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; സംഭവം അറിഞ്ഞ ഉടന്‍തന്നെ അദ്ദേഹം ചെയ്തത് ഇങ്ങനെ…
ചെങ്ങന്നൂർ: പോലീസുകാരുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണാഭ്യര്ഥന നടത്തുന്ന സംഘം വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചതായി ഡിവൈഎസ്പി ഡോ.ആർ. ജോസ് ഫേസ് ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെ പേരിൽ അക്കൗണ്ടുകള്‍ സജീവമായിരുന്നു. ഫേസ് ബുക്ക് മെസഞ്ചറിലൂടെ അടിയന്തര ആവശ്യം എന്നോണം പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ തന്ത്രം. ആദ്യഘട്ടത്തില്‍ മാവേലിക്കര സ്റ്റേഷനില്‍ ജോലിയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ എസ്ഐയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളെയും അതില്‍ ഫ്രണ്ട്സ് ആക്കുകയും പിന്നീട് പണാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷമായി തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്. ജോസ് തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്ന വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.…
Read Moreഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…! മോർഫിംഗ് നടത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം; ഇടുക്കിയിലെ സംഭവം ഇങ്ങനെ…
കട്ടപ്പന: സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ജില്ലയിലും വ്യാപകമാകുന്നു. ജില്ലയിൽ നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടമാകുകയാണ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് മുതലായ സമൂഹ മാധ്യമങ്ങൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. വീഡിയോകോൾ ചെയ്ത് മോർഫിംഗ് നടത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സ് ആപ്പിലൂടെയുമൊക്കെയാണ് വീഡിയോകോൾ വരുന്നത്. വിളിക്കുന്നയാൾക്കുപകരം സ്ത്രീയുടെ നഗ്നദൃശ്യമാണ് പ്രത്യക്ഷപ്പെടുക. കോൾ എടുത്തുകഴിഞ്ഞാലുടൻ റിക്കോർഡ് ചെയ്യുകയും മുഖം മറ്റേതെങ്കിലും അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന രീതിയിലാക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇത് ഫേസ്ബുക്കിൽ ഫ്രണ്ട് ലിസ്റ്റിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണി. ജില്ലയിൽ നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. എഴുകുംവയൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ ഇമ്മാനുവേലിന് ഇത്തരത്തിൽ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോകോൾ വരികയും നിമിഷങ്ങൾക്കകം മുഖം മറ്റൊരു അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന…
Read Moreമോറീസ് മൈനർ വാഹന പ്രേമികളുടെ ഹരമാണെങ്കിലും അതു സ്വന്തമാക്കുകയെന്നത് പിള്ളകളിയല്ല! സൂരജിന് മോറീസ് മൈനർ വെറും മൈനറല്ല…
കട്ടപ്പന: മോറീസ് മൈനർ വാഹന പ്രേമികളുടെ ഹരമാണെങ്കിലും അതു സ്വന്തമാക്കുകയെന്നത് പിള്ളകളിയല്ല. അതു സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് നരിയന്‍പാറ സ്വദേശിയായ കെ. സൂരജ്. 73 വർഷം പഴക്കമുള്ള മോറിസ് മൈനർ ബ്രിട്ടീഷ് നിർമിത 1949 മോഡൽ കാറിനെ നിധിപോലെയാണ് സൂരജ് സൂക്ഷിക്കുന്നത്. മോറിസ് മൈനർ 1948-ലാണ് ആദ്യമായി വിപണിയിലെത്തിയത്. മോറിസ് എയ്റ്റ് ആയിരുന്നു ഇവന്റെ മുൻഗാമി. ആദ്യമായി പത്തുലക്ഷം എന്ന എണ്ണം തികച്ച ബ്രിട്ടീഷ് കാർ എന്ന പദവിയും മോറിസ് മൈനറിനാണ്. കാർ മെക്കാനിക്കായ സൂരജിന് വിന്റെജ് കാറുകളോടുള്ള പ്രണയം തന്നെയാണ് തൃശൂരിൽനിന്നും മൂന്നുവർഷംമുന്പ് പറഞ്ഞ തുകനൽകി ഈ കുഞ്ഞൻ കാറിനെ കട്ടപ്പനയിലേക്ക് കൊണ്ടുവരാൻ കാരണം. രണ്ടാം ലോകമഹായുദ്ധാനന്തര ബ്രിട്ടനിലെ ബജറ്റ് കാറെന്ന ബഹുമതിയാണ് രണ്ടാം തലമുറ മോറിസിനുണ്ടായിരുന്നത്. ബെൻസ്, ലംബോർഗിനി തുടങ്ങിയ ആഡംബരക്കാറുകൾ അടക്കിവാണിരുന്ന അന്നത്തെ കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നു ഈ കുഞ്ഞൻ കാർ. മലയാള ചലചിത്രത്തിലെ…
Read Moreകാട്ടിനുള്ളിലുണ്ടൊരു വളർത്തു കടുവ! പെറ്റമ്മ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പെണ്കടുവക്കുട്ടിക്കാണ് വനപാലകർ പോറ്റമ്മ ആയി
കുമളി: കാടിനകത്ത് പ്രത്യേകമായി തയാറാക്കിയ കൂട്ടിൽ വനപാലകരുടെ സംരക്ഷണയിൽ വളരുന്ന ഒരു കടുവക്കുട്ടിയുണ്ട് പെരിയാർ കടുവ സങ്കേതത്തിൽ. പെറ്റമ്മ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പെണ്കടുവക്കുട്ടിക്കാണ് വനപാലകർ പോറ്റമ്മ ആയിരിക്കുന്നത്. കഴിഞ്ഞ നവംബർ 21-നാണ് കടുവാസങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിനു സമീപം ഒറ്റപ്പെട്ടനിലയിൽ രണ്ടുമാസം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം അമ്മക്കടുവയുടെ വരവുകാത്ത് വനപാലകർ ദിവസങ്ങളോളം തള്ളിനീക്കിയെങ്കിലും ഫലമുണ്ടായില്ല. കടുവക്കുഞ്ഞ് അവശനിലയിലായതോടെ കാട്ടിനുള്ളിലെ കരടിക്കവല ഭാഗത്ത് വേലികെട്ടിത്തിരിച്ച് നിർമിച്ച പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മനുഷ്യരുമായി അധികം ഇടപഴകാതെതന്നെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. രണ്ടു വനപാലകരും ഡോക്ടറുമാണ് കടുവയുടെ പരിചരണത്തിനായി ഉള്ളത്. പിൻകാലുകൾക്കുണ്ടായ ബലക്കുറവും ഇക്കാലയളവിൽ ചികിത്സിച്ച് ഭേദമാക്കി. ഇപ്പോൾ പ്രായം ഒൻപതുമാസം പിന്നിട്ടതോടെ വനപാലകർ മംഗളയെന്ന് വിളിക്കുന്ന കടുവക്കുട്ടി കാട്ടിലേക്കിറങ്ങാൻ തയാറെടുത്തുതുടങ്ങി. എങ്കിലും വിശാലമായ കാട്ടിലേക്ക് തുറന്നുവിടാതെ ഇവൾക്കായി പ്രത്യേക കാട് ഒരുക്കുകയാണ് കടുവാസങ്കേതം അധികൃതർ. കാട്ടിനുള്ളിൽ ഒരേക്കറോളം സ്ഥലം ഇരുന്പുവേലി…
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു; ഇന്ന് 70,421 പേർക്ക് വൈറസ്ബാധ; കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല; മരിച്ചത് 3,921 പേര്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,421 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 3,921 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,74,305 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ 2,95,10,410 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,81,62,947 പേർ രോഗമുക്തരായി. ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,73,158 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,19,501 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. നിലവിൽ 25,48,49,301 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
Read Moreവീസ സർക്കാർ പുതുക്കി നല്‍കിയില്ല!കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ ഇറാൻ പുറത്താക്കുന്നു
ടെഹ്റാൻ: ഇറാനിലെ ടാബ്രിസിൽ കുഷ്ഠരോഗികൾക്കായി 26 വർഷം സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെ രാജ്യത്തുനിന്നു പുറത്താക്കുന്നു. എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയൻ കന്യാസ്ത്രീ ജൂസെപ്പീന ബെർതിയുടെ വീസ ഇറാൻ സർക്കാർ പുതുക്കി നല്‍കിയില്ല. ഇവർക്ക് ഏതാനും ദിവസങ്ങൾക്കകം രാജ്യം വിടേണ്ടി വരും. എഴുപത്തിയേഴുകാരിയായ മറ്റൊരു സിസ്റ്റർ ഫാബിയോള വൈസിന്റെ റെസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്കുകൂടി നീട്ടി നല്‍കിയിട്ടുണ്ട്. സിസ്റ്റർ 38 വർഷമാണു കുഷ്ഠരോഗാശുപത്രിയിൽ സേവനം ചെയ്തത്. സിസ്റ്റർ ജൂസെപ്പീന പോകുന്നതോടെ സിസ്റ്റർ ഫാബിയോള ഒറ്റയ്ക്കാകും. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ സന്ന്യാസസമൂഹാംഗങ്ങളാണിവർ. ഇസ്ഫഹാനിലാണ് ഇവരുടെ മഠം സ്ഥിതി ചെയ്യുന്നത്. 1937ലാണ് ഇതു സ്ഥാപിച്ചത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്ന്യാസിനികൾ ഇറാനിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിട്ട് എണ്പതു വർഷമായി. വിദ്യാഭ്യാസരംഗത്ത് സ്തുത്യർഹ സേവനമാണു ഡോട്ടേഴ്സ് ഓഫ് ചാരിറ്റി നടത്തിയത്. എന്നാൽ, 1979ൽ ഇറാനിൽ ഇസ്ലാമിക ഭരണം നിലവിൽ വന്നതോടെ സ്കൂൾ…
Read More