കാപ്പിയും കോവിഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ഏറെ നാളായി ചോദിക്കുന്നു… ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുഎസിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. കാപ്പിക്ക് ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കാപ്പികുടിയ്ക്ക് ഇന്‍ഫ്ളമേറ്ററി ബയോമാര്‍ക്കറുകളായ സിആര്‍പി, ഇന്റര്‍ല്യൂക്കിന്‍ 6 (IL6), ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ (TNF-1) എന്നിവയുമായി ബന്ധമുണ്ടെന്നും കണ്ടു. യുകെ ബയോബാങ്കിലെ 40,000 ബ്രിട്ടീഷുകാരുടെ വിവരങ്ങളും വിശകലനം ചെയ്താണ് പഠനം. ദിവസവും കഴിക്കുന്ന കാപ്പി, ചായ, മത്സ്യം, പ്രോസസ്ഡ് മീറ്റ്, റെഡ് മീറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയുടെ അളവ് പരിശോധിച്ചു. ദിവസവും 0.67 സെര്‍വിംഗ്സ് എങ്കിലും പച്ചക്കറികള്‍, വേവിച്ചോ വേവിക്കാതെയോ കഴിക്കുന്നത് കോവിഡ് 19 വരാനുള്ള സാധ്യത കുറയ്ക്കുമെന്നു കണ്ടു. പച്ചക്കറികള്‍ കഴിക്കുക, പ്രോസസ് ചെയ്ത ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക,…
Read MoreDay: July 19, 2021
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ജവാനെ ലഡാക്കിൽ നിന്നും അറസ്റ്റു ചെയ്തു ചവറ പോലീസ്
ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ജവാനെ ജോലിസ്ഥലമായ ലഡാക്കിൽനിന്ന് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റുചെയ്തു. ചവറ സ്വദേശി മനുമോഹനനെയാണ് അറസ്റ്റുചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ പെൺകുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreപാക്കിൽ സംക്രമത്തിന് പാക്കനാരുടെ തലമുറയിലെ കോട്ടമുറി തങ്കമ്മ മുറ തെറ്റാതെ ഇപ്രാവശ്യവും എത്തി
ചിങ്ങവനം: മഹാമാരി പടർത്തിയ പ്രതിസന്ധികൾക്കിടയിലും പ്രസിദ്ധമായ പാക്കിൽ സംക്രമ വാണിഭത്തിനു തുടക്കമായി.പാക്കനാരുടെ പരന്പരയിലെ ഇപ്പോഴത്തെ അവകാശി മാനില, കോട്ടമുറി തങ്കമ്മ മുറ തെറ്റാതെ ആചാരചടങ്ങുകളോടെ തുടക്കംകുറിച്ചു. ഇന്നലെ രാവിലെ തന്നെ കുട്ടയും മുറവുമൊക്കെയായി പാക്കിൽ ക്ഷേത്ര മൈതാനത്തെത്തിയ തങ്കമ്മ ധർമശാസ്ത ക്ഷേത്രത്തിൽ തൊഴുതു ശ്രീകോവിലിനു മുന്നിലും പുറത്തും കാണിക്കയർപ്പിച്ചു വന്നു നിലവിളക്കിൽ തിരി തെളിയിച്ചു വാണിഭത്തിനു തുടക്കം കുറിച്ചു. ദേവസ്വം കമ്മീഷണർ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.നൂറ്റാണ്ടുകൾക്കു മുന്‍പ് പാക്കനാർ തുടങ്ങിയ സംക്രമ വാണിഭം എല്ലാ വർഷവും മുറ തെറ്റാതെ നടത്തി വരികയായിരുന്നു. കർക്കിടകം ഒന്നിനാരംഭിച്ച് ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന സംക്രമ വാണിഭം കോവിഡിന്റെ വരവോടെ ഈ വർഷം പേരിനുമാത്രമായി ചുരുങ്ങി. ക്ഷേത്ര മൈതാനവും കവിഞ്ഞ് റോഡിലേക്കും കവിഞ്ഞിറങ്ങിയിരുന്ന കച്ചവടക്കാർ ഈ വർഷം ഓർമയിൽ മാത്രമായി. കുട്ടയും മുറവും കുടുംപുളിയും മണ്‍പാത്രങ്ങളും വിൽക്കുന്ന കടയും…
Read Moreഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; മന്ത്രി വി.എൻ വാസവൻ നേതൃത്വം നൽകും
അതിരന്പുഴ: ഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങൾക്കു ചിറക് മുളയ്ക്കുന്നു. എംജി യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നടന്ന ഏറ്റുമാനൂരിന്റെ വികസന ശില്പശാലയിലാണ് നിരവധി ആശയങ്ങൾ ഉയർന്നു വന്നത്. മന്ത്രി വി.എൻ. വാസവൻ വിവിധ മേഖലകളിലെ വിദഗ്ധരെ വിളിച്ചുകൂട്ടി നടത്തിയ ഗ്രൂപ്പ് യോഗങ്ങളിൽ ഉരുത്തിരിഞ്ഞ പദ്ധതികളാണ് ശിൽപശാലയിൽ സമർപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് സെന്ററായി ഉയർത്തണമെന്നും നെടുന്പാശേരി- ഏറ്റുമാനൂർ – കോട്ടയം ആറുവരി പാത നിർമാണത്തേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ പറഞ്ഞു. കൃഷി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ശിൽപശാലയിൽ നിർദ്ദേശിക്കപ്പെട്ടത്. എംജി യൂണിവേഴ്സിറ്റിയിൽ അക്കാദമിക് സിറ്റിയും സയൻസ് പാർക്കും ഇന്ത്യൻ നാഷണൽ റിസർച്ച് ആൻഡ് അക്കാദമിക് കോംപ്ലക്സും സ്ഥാപിക്കുക, കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്കുയർത്തുക, കുമരകത്തെയും സമീപ പഞ്ചായത്തുകളെയും ഉത്തരവാദിത്വ ടൂറിസം ലേണിംഗ് ഹബാക്കി മാറ്റുക, ഫ്ളോട്ടിംഗ്…
Read Moreവൃക്ക വേട്ടക്കാര്‍ വ്യാപകമാവുന്നു ! പണത്തിന്റെ പ്രലോഭനം മുതല്‍ വിവാഹവാഗ്ദാനം വരെ; ഇരകളെ വലയിലാക്കാന്‍ പയറ്റുന്നത് വിവിധ തന്ത്രങ്ങള്‍…
വൃക്ക തട്ടിപ്പ് മാഫിയകള്‍ എറണാകുളത്ത് വ്യാപകമാവുന്നു. ആവശ്യക്കാരില്‍ നിന്ന് വന്‍തുക പിരിച്ചെടുത്ത ശേഷം വൃക്ക ധാതാവിന് തുച്ഛമായ തുക നല്‍കുന്നതാണ് മാഫിയയുടെ രീതി. അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്. ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ് വൃക്കവേട്ടയ്ക്കു കളമൊരുക്കുന്നത്. വലിയ പ്രലോഭനങ്ങള്‍ നല്കി വൃക്കകളിലൊന്ന് കൈക്കലാക്കുകയും തുച്ഛമായ പ്രതിഫലം നല്കി ഒഴിവാക്കുകയുമാണു പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക് വിലപേശിയാണു വില്‍പ്പന. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ മെഡിക്കല്‍ നിയമം. രക്തബന്ധം ഉറപ്പിക്കാനാണ് വിവാഹവാഗ്ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തിയാണ് വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്. രക്തഗ്രൂപ്പിനനുസരിച്ചാണ് വൃക്കയ്ക്കു വിലയേറുന്നത്. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി…
Read Moreസിപിഎം ജില്ലാ കമ്മറ്റി ചർച്ച ചെയ്യുന്നു; സിന്ധുമോൾ ജേക്കബിന്റെ ഭാവി എന്താവുമെന്ന് ഇന്നറിയാം
കോട്ടയം: സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന സിപിഎം ജില്ലാ കമ്മറ്റിക്കു തുടക്കമായി. രാവിലെ പത്തിന് ആരംഭിച്ച കമ്മറ്റിയിൽ പാലായിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയുടെ തോൽവി, പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്, സംഘടന കാര്യങ്ങളും, ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പുറത്താക്കുന്നതും ജില്ലാ കമ്മറ്റിയുടെ അജണ്ടയിലുണ്ട്. പിറവത്ത് സ്ഥാനാർഥിയായപ്പോൾ തന്നെ സിന്ധുമോളെ ഉഴവൂർ ലോക്കൽ കമ്മറ്റി പുറത്താക്കിയിരുന്നു. ഈ തീരുമാനം പീന്നിട് പാലാ ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. സിന്ധുമോളെ പുറത്താക്കുന്നതു സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കേണ്ടതു ജില്ലാ കമ്മറ്റിയാണെന്നാണ് അറിയിച്ചിരുന്നത്. ലോക്കൽ, ഏരിയ കമ്മറ്റികളുടെ തീരുമാനം സാധാരണയായി ജില്ലാ കമ്മറ്റി അംഗീകരിക്കുകയാണ്…
Read Moreബിവറേജിൽ ക്യൂവിന് നീളം കൂടുമ്പോൾ, മദ്യപാനികളുടെ രക്ഷകനായി എത്തും; 100 രൂപ അധികം നൽകിയാൽ സാധനം കൈയിൽ കിട്ടും; ഇത്തവണ വാങ്ങിയവർ നൽകിയത് കണ്ട് ഞെട്ടി ബോസി…
കോട്ടയം: പാലായിൽനിന്ന് എക്സൈസ് പൊക്കിയതു സമാന്തര ബിവറേജസ് നടത്തിയ ആളെ.പാലാ നീലൂർ സ്വദേശി ബോസി വെട്ടുകാട്ടിലിനെ(47)യാണ് എക്സൈസ് പിടികൂടിയത്. പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള ബിവറേജസ് ഷോപ്പുകളിൽ വലിയ തോതിലുള്ള ക്യൂ ഉണ്ടായാൽ മദ്യപാനികളുടെ രക്ഷകനായി ബോസി അവതരി ക്കും. ആവശ്യക്കാർക്ക് ബിവറേജസിലെ ക്യൂവിൽ നിന്നു ബുദ്ധിമുട്ടാതെ കുപ്പി ബോസിയുടെ കൈയിൽ നിന്നും വാങ്ങാം.പാലായിൽ വിവിധ ബിവറേജസിനു സമീപത്ത് ബോസി നാളുകളായി മദ്യക്കച്ചവടം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് എക്സൈസിനു ബിവറേജസിനു സമീപം ഒരാൾ മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതോടെ നിരീക്ഷണം ആരംഭിച്ചു. പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ബിവറേജസ് ഒൗട്ട്ലെറ്റുകൾക്കു മുന്നിൽ എക്സൈസ് സംഘാംഗങ്ങൾ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ പാലാ-കട്ടക്കയം റോഡിലുള്ള ബിവറേജസ് ഷോപ്പിനു മുന്നിൽ വൻ തിരക്കുണ്ടായതോടെ ബോസി കുപ്പിയുമായി അവിടയെത്തി. ഈ സമയം എക്സൈസ് അധികൃതർ മഫ്തിയിൽ ക്യൂവിൽ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനായി…
Read Moreഎല്‍ഡിഎഫിനുള്ളിലെ ചക്കളത്തി പോരാട്ടം റാന്നിയുടെ വികസനത്തെ ബാധിച്ചേക്കും; മന്ത്രിമാരുടെ പരിപാടികളിൽ എംഎൽഎയെ കാമാനില്ലെന്ന് യൂത്ത് കോൺഗ്രസ്
റാന്നി: മന്ത്രിമാര്‍ പങ്കെടുക്കുന്ന പരുപാടികളില്‍ നിന്നും റാന്നി എംഎല്‍എ പ്രമോദ് നാരായണനെ സിപിഎം ഒഴിവാക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിമാരായ എ. കെ. ശശീന്ദന്, വി. എന്‍. വാസവന് എന്നിവര്‍ പങ്കെടുത്ത റാന്നിയിലെ പൊതുപരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കിയിരുന്നു. വനംവകുപ്പ് പരിപാടിയില്‍ എംഎല്‍എയെ ഒഴിവാക്കിയായിരുന്നു നോട്ടീസ് ഇറക്കിയത്. ഒടുവില്‍ പ്രോട്ടോകോള്‍ ലംഘനം വിവാദമാകുമെന്നു കണ്ട് എംഎല്‍എയെ ഓണ്‍ലൈനില്‍ അധ്യക്ഷനാക്കുകയായിരുന്നു. റാന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ശബരിമലയില്‍ മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പരിശോധിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് എത്തിയപ്പോഴും റാന്നി എംഎല്‍എ അറിഞ്ഞില്ല. എല്‍ഡിഎഫിനുള്ളിലെ ചക്കളത്തി പോരാട്ടം റാന്നിയുടെ വികസനത്തെ ബാധിക്കുന്ന ഘട്ടമെത്തിയിട്ടും ഭരണപക്ഷ യുവജനസംഘടനകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കുന്ന സമീപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി പറഞ്ഞു.
Read Moreപഠനാവശ്യത്തിനു തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോകളുടെ പ്രവാഹം ! തന്റെ നമ്പറില്‍ നിന്ന് വന്ന വീഡിയോകളില്‍ തനിക്ക് പങ്കില്ലെന്ന് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍…
പഠനാവശ്യത്തിനു തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലച്ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമായതോടെ ഗ്രൂപ്പ് പൂട്ടി. ലഖ്നൗ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളിലൊരാളാണ് വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത്. ഏകദേശം 170-ഓളം വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ പഠനാവശ്യത്തിന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ശനിയാഴ്ച രാത്രി മുതല്‍ അശ്ലീലചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടെന്നാണ് പരാതി. സഹപാഠിയായ ഒരു വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്നാണ് അശ്ലീലചിത്രങ്ങള്‍ വന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. രാത്രി 11.58-ന് ഈ നമ്പറില്‍നിന്ന് ആദ്യം ഒരു അശ്ലീലചിത്രം ഗ്രൂപ്പില്വന്നു. ക്ലാസിലെ നാല് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീലസന്ദേശത്തിന് പിന്നാലെയായിരുന്നു ഈ ചിത്രം വന്നത്. ശേഷം ഇതേ നമ്പറില്‍നിന്ന് വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപമാനിച്ചുള്ള സന്ദേശങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഇതിനിടെ,…
Read Moreവെള്ളം ചോദിച്ചെത്തി, പിന്നാലെ വീട്ടമ്മയെ കുത്തി പരിക്കേൽപിച്ചു; ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങി; മണിക്കൂറുകൾക്കകം പൊക്കി പോലീസും
മൂവാറ്റുപുഴ: പട്ടാപ്പകല്‍ വീട്ടില്‍കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതി കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തില്‍ ഗിരീഷ് (35) നിരവധി സാന്പത്തിക തട്ടിപ്പിലും പ്രതിയാണെന്ന് പോലീസ്. തമിഴ്നാട്ടിലടക്കം ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് പണം വാങ്ങിയിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. കിട്ടുന്ന പണം ഗിരീഷ് ആഢംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ പണം കിട്ടാതെ വന്നതോടെയാണ് മോഷണം നടത്താന്‍ ഇയാള്‍ തീരുമാനിച്ചത്. കോട്ടയത്തെ വീട്ടില്‍ നിന്ന് 15 വര്‍ഷം മുന്‍പ് തമിഴ്നാട്ടിലേക്കു കടന്ന ഇയാള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വര്‍ഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷം നെല്ലിമറ്റത്ത് താമസമാരംഭിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്. വെളളം വേണമെന്ന് പറഞ്ഞ് വീട്ടിലെത്തികല്ലൂര്ക്കാട് തഴുവംകുന്ന് ജ്വല്ലറി ഉടമയുടെ…
Read More