നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ കേസെടുത്തു. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി. ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചതായും ഭാര്യ പോലീസിനോട് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: August 18, 2023
ഉറങ്ങുകയായിരുന്നു സണ്ണിക്ക് വെടിയേറ്റത് തലയ്ക്ക്; അബദ്ധത്തിൽ പറ്റിയതാണെന്ന പ്രതികളുടെ മൊഴി വിശ്വസിക്കാതെ പോലീസ്; കതകിൽ നിന്ന് കണ്ടെത്തിയത് അഞ്ച് തിരകൾ
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന് വീടിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നംഗ നായാട്ടു സംഘം അറസ്റ്റില്‍. മാവടി തകിടിയേല്‍ സജി (50 ), മുകളേല്‍പറമ്പില്‍ ബിനു (40 ), അടിമാലി മുനിയറ കല്ലിടുക്കില്‍ വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. നെടുംകണ്ടം മാവടി പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചത്. സംഭവം നായാട്ടിനിടെ നടന്ന കൊലപാതകമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നാ യാട്ടിനിടെ വീടിനോട് ചേര്‍ന്നുനിന്ന മൃഗത്തെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിക്ക് വെടിയേറ്റതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തുനിന്നു വെടിവച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ 50 അംഗ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ചൊവ്വാഴ്ച…
Read Moreഹോസ്റ്റലില്‍ ഭക്ഷണം മുടങ്ങി ! പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം; കെ വിദ്യയ്ക്കെതിരേ നടപടിയെടുത്ത അതേ പ്രിന്‍സിപ്പല്‍…
അട്ടപ്പാടി ഗവ. കോളേജില്‍ പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി പ്രതിഷേധിച്ച് എസ്എഫ്ഐ. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രിന്‍സിപ്പല്‍ ലാലി വര്‍ഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. ആറുമാസമായി ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികള്‍ക്കും പാചകക്കാര്‍ക്കും വേതനം ലഭിച്ചിരുന്നില്ല. ഇവര്‍ നടത്തിയ പണിമുടക്ക് സമരത്തിന് പിന്തുണയുമായാണ് എസ്എഫ്ഐ എത്തിയ വാഴ സമരം നടത്തിയത്. എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് ലാലി വര്‍ഗീസ്. പോലീസ് ഇടപെട്ട് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്, ഹോസ്റ്റലില്‍ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് ‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിന്‍സിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പല്‍ എന്നെഴുതിയ ബോര്‍ഡ്…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയിൽ മൂന്ന് പത്രികകൾ തള്ളി; മത്സരരംഗത്ത് ഏഴുപേര്‍
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആകെ ഏഴ് സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയില്‍ മൂന്ന് പത്രികകള്‍ തള്ളി. സ്വതന്ത്രനായി റിക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റേയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ ആയിരുന്നു എല്‍ഡിഎഫ് ഡമ്മി സ്ഥാനാര്‍ഥി. മഞ്ജു എസ്. നായര്‍ എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ഥിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി എന്നിവരുടെയും പത്രിക അംഗീകരിച്ചു. എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജെയ്ക് സി. തോമസ്, യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മന്‍, എന്‍ഡിഎയ്ക്കായി ബിജെപിയുടെ ജി.ലിജിന്‍ ലാല്‍, ആംആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായും തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന…
Read Moreഅടുത്ത ആളെ പിടിച്ചോ, നിങ്ങള്‍ ഡേറ്റിംഗില്‍ ആണോ ! പ്രിയയെ നെഞ്ചോടു ചേര്‍ത്ത ഗോപിയെക്കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ…
ഗോപിസുന്ദറിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. സംഗീത സംവിധായകന് എന്ന നിലയിലും ഗോസിപ്പ് നായകന് എന്ന നിലയിലും മലയാളികളുടെ ചര്‍ച്ചയില്‍ എന്നും ഗോപിയുണ്ട്. താരത്തിന്റെ വ്യക്തിജീവിതമാണ് മിക്കവാറും ചര്‍ച്ചാവിഷയം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്. എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്. ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ അമൃതയ്ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപിസുന്ദര്‍ എത്തിയതോടെ ഗോസിപ്പുകള്‍ക്ക് തെല്ല് ശമനമുണ്ടായി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍…
Read Moreഎന്റെ ബാഗില്‍ എപ്പോഴുമുണ്ടാകുന്ന ഒരു സാധനം ! സായ് പല്ലവി കാണിച്ച ആ സാധനം കണ്ട് ഞെട്ടി ആരാധകര്‍
സൂപ്പര്‍ഹിറ്റ് മലയാള ചിത്രം പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന തമിഴ് സുന്ദരിയാണ് സായ് പല്ലവി. മലര് എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ രോമാഞ്ചമാണ്. ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് സായ് പല്ലവി. എന്നാല്‍ അഭിനയിക്കുന്നതിന് പല നിബന്ധനകളും താരം വെക്കാറുണ്ട്. കംഫര്‍ട്ട് അല്ലാത്ത വസ്ത്രം ധരിക്കില്ല, മുടി മുറിക്കില്ല, മേക്കപ്പിടില്ല എന്നൊക്കെയാണ് താരത്തിന്റെ നിബന്ധനകള്‍. വിവാഹത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. തനിക്ക് വിവാഹമേ ഉണ്ടാവില്ലെന്നായിരുന്നു സായ് പല്ലവി പലതവണ പറഞ്ഞത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ബാഗില്‍ എപ്പോഴും ഉണ്ടാവുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന അവതാരകയുടെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മേക്കപ്പ് ഐറ്റംസ് ഒന്നും തന്റെ ബാഗില്‍…
Read Moreപാറ്റയ്ക്ക് ഇത്ര രുചിയോ! എണ്ണയിൽ വറുത്തെടുത്ത പാറ്റയെ ചില്ലിസോസിൽ മുക്കി കഴിച്ച് യുവതി
വ്യത്യസ്തമായ പാചകപരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. അതില്‍ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നതുമുണ്ട് എന്നാല്‍ അതുപോലെ വെറുപ്പുളവാക്കുന്നവയുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുട്ട- പാനിപൂരി, ചോക്ലേറ്റ്-ദോശ എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. ഇവയൊക്കെ കണ്ട്കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ക്ക് കഴിക്കാന്‍ തോന്നും അല്ലെങ്കില്‍ കഴിക്കാന്‍ തോന്നത്തുമില്ല. എന്നാല്‍ ഈ വിഭവം ഉണ്ടാക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും വെറുപ്പ് തോന്നും. വീഡിയോ ആരംഭിക്കുമ്പോള്‍ ചൂടുള്ള എണ്ണയില്‍ ഉള്ളിയും മുളകും വഴറ്റുന്നത് കാണാം. ഇത് കഴിഞ്ഞ് ചേര്‍ക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ചൂടായ എണ്ണയില്‍ ചേര്‍ത്ത പേരുവകള്ക്കൊപ്പം പിന്നെ ചേര്‍ക്കുന്നത് പാറ്റകളെയാണ്. ഇവ പാകമായതിന് ശേഷം മറ്റൊരു പാത്രത്തില്‍ തക്കാളി ചില്ലി സോസ് എടുത്ത് അതില്‍ മുക്കിയാണ് പാകം ചെയ്ത് വെച്ചിരിക്കുന്ന പാറ്റകളെ ആ സ്ത്രീ കഴിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയ്ക്കെതിരെ ധാരാളം…
Read Moreദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read Moreതൃശൂരിൽ ബസ് മറിഞ്ഞു 40 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികൾ; അപകടം നടന്നത് റോഡ് പണി നടക്കുന്ന സ്ഥലത്ത്
തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തൃപ്രയാറിൽനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് എന്ന ബസാണ് ഇന്നു രാവിലെ 8.25ഓടെ മറിഞ്ഞത്. ബസിൽ അന്‍പതോളം പേരുണ്ടായിരുന്നു. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ ഒഴികെ ബാക്കി ആരുടെയും പരിക്കുകൾ ഗുരുതരമല്ല. സ്കൂൾ, കോളജ് വിദ്യാർഥികളായിരുന്നു ബസിൽ കൂടുതലായും ഉണ്ടായിരുന്നത്. കണിമംഗലത്ത് റോഡു പണിയും കോണ്‍ക്രീറ്റിംഗും നടന്നുകൊണ്ടിരുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ചെരിവുള്ള ഭാഗത്തേക്ക് ബസ് നീങ്ങിയതോടെയാണ് ബസ് മറിഞ്ഞത്. ബസ് മറിഞ്ഞതോടെ ബസിനുള്ളിൽ കൂട്ടനിലവിളിയായി. ഒന്നുകൂടി ബസ് മറിഞ്ഞിരുന്നെങ്കിൽ പാടത്തേക്ക് വീഴുമായിരുന്നു. അത് വലിയ ദുരന്തമാകുമായിരുന്നു. അപകടം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടമറിഞ്ഞ് മന്ത്രി കെ. രാജൻ, ജില്ല…
Read Moreമാനസിക സമ്മര്‍ദ്ദത്തിലാണോ? എങ്കില്‍ ഇവയൊക്കെ കഴിച്ചുനോക്കൂ…
നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്. ശരീരത്തിലെ വിവിധ ഫിസിയോളജിക്കല്‍, കെമിക്കല്‍ പ്രക്രിയകളിലെ സ്വാധീനം കാരണം ഭക്ഷണം മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മനസിന് അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കാന്‍ സഹായകമാണ്. അത്തരത്തിലൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇവ കഴിച്ച് കഴിയുമ്പോൾ ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നു. ഇത് നല്ലൊരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. ഉത്കണ്ഠ കുറയ്ക്കുന്ന മഗ്നീഷ്യവും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീയും മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. അമിനോ ആസിഡായ എല്‍-തിയനൈന്‍ ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായകമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ തൈര് കഴിക്കുന്നതും നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക് ഭക്ഷണമായാണ് തൈരിനെ കണക്കാക്കുന്നത്. മികച്ച മാനസികാവസ്ഥയ്ക്കായുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്ന ഓറഞ്ച്…
Read More