ആലവ: ആലുവ–മൂന്നാർ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ട ഭൂവുടമകളുടെ യോഗം ഇന്നു മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് 23 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. രാവിലെ 10 ന് ഇരിങ്ങോൾ റോട്ടറി ഹാളിൽ (പെരുമ്പാവൂർ മരയ്ക്കാർ ജംഗ്ഷൻ മുതൽ കുറുപ്പംപടി ടൗൺ വരെയുള്ളവർ) ആണ് ആദ്യ യോഗം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് അശമന്നൂർ പഞ്ചായത്ത് ഹാളിൽ (കുറുപ്പംപടി മുതൽ ഓടക്കാലി വരെയുള്ളവർ) അടുത്ത യോഗം നടക്കും. അവസാന ദിവസമായ 18 ന് രാവിലെ 10 ന് ആലുവ വൈഎംസിഎ ഹാളിലും (പുളിഞ്ചോട് മുതൽ അണ്ടിക്കമ്പനി വരെ), ഉച്ചയ്ക്ക് രണ്ടിന് നെടുംതോട് മാതാ ഓഡിറ്റോറിയത്തിലും (പോഞ്ഞാശേരി മുതൽ പാലക്കാട്ടുതാഴം വരെ) യോഗം…
Read MoreDay: June 15, 2026
അഞ്ച് വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം, കോടതിമുറിയിൽ വിവാഹമോചന കേസിന്റെ ഫയലുകൾ കീറിയെറിഞ്ഞ് ഭാര്യ, നിയമയുദ്ധത്തിന് അപ്രതീക്ഷിത പര്യവസാനം
അഞ്ച് വർഷം നീണ്ട നിയമപോരാട്ടം, പിണക്കങ്ങളും വഴക്കുകളും അലിഞ്ഞുപോയ മനോഹരനിമിഷങ്ങൾക്കാണ് ഡൽഹികോടതിമുറി സാക്ഷ്യമായത്. വർഷങ്ങളായി വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകൾ കോടതിമുറിയിൽ കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് അപ്രതീക്ഷിത പര്യവസാനമുണ്ടായത്. 2020ൽ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഇവർക്കിടയിൽ തർക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു. ഇതോടെ പിരിയാൻ തീരുമാനിച്ച ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട കേസും തുടർച്ചയായ കോടതി കയറിയിറങ്ങലും ഇവരുടെ മനസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു. മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവൻ തീർന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ, കേസ് കോടതിയിൽ കടുത്ത…
Read More‘ലഡുവൊക്കെ കിട്ടി, പക്ഷേ ടിക്കറ്റിന് കാശ് വാങ്ങി, പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളാരും കാര്യമായി എടുക്കാതെ വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു’:സൗജന്യ യാത്രയില്‍ ആദ്യ ദിനം തന്നെ കല്ലുകടി
തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽത്തന്നെ സ്ത്രീകളില്‍ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കിയെന്ന് പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്. 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികൾക്കാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സിസ്റ്റം അപ്ഡേറ്റ് ആയില്ല അതിനാൽ ടിക്കറ്റിനു ചാർജ് ഈടാക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസില്‍ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും വിദ്യാർഥിനികള്‍ പറയുന്നു. അതേസമയം, ഇതേ ബസിന് പുതുക്കാട്വച്ച് സ്വീകരണവും നല്‍കിയിരുന്നെന്നും വിദ്യാർഥിനികൾ കൂട്ടിച്ചേർത്തു. ബസിൽ കയറിയപ്പോൾ ലഡുവൊക്കെ ലഭിച്ചെങ്കിലും യാത്രക്ക് പണം വാങ്ങിയത് സങ്കടമായി. അപ്പോൾത്തന്നെ ഇതുസംബന്ധിച്ച് പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുക്കാതെ വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു അവരെന്നും കുട്ടികൾ കൂട്ടിച്ചേർത്തു.
Read Moreനിപ ഭീതിയിൽ പാണ്ടനാട്: വവ്വാൽ ശല്യവും കാട്ടുപന്നികളുടെ വിളയാട്ടവും
ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിലെ 11, 12 വാർഡുകളുടെ അതിർത്തി പ്രദേശങ്ങളായ മുറിയായിക്കര മുതൽ ആനന്ദേശ്വരം ക്ഷേത്രം വരെയുള്ള ജനവാസമേഖല അതീവ ഗുരുതരമായ ആരോഗ്യ-സുരക്ഷാഭീഷണിയിൽ. പ്രദേശത്തെ ഐക്കരെ പുരയിടം, നിരണത്ത പുരയിടം, കണ്ടത്തിൽ പുരയിടം തുടങ്ങിയ പറമ്പുകളിലെ വൻമരങ്ങളിൽ താവളമുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വവ്വാലുകളാണ് നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നത്. നിപ ഉൾപ്പെടെയുള്ള മാരക വൈറസുകളുടെ പ്രധാന വാഹകരാണ് വവ്വാലുകൾ എന്നതിനാൽ പാണ്ടനാട് നിവാസികൾ കടുത്ത ആശങ്കയിലാണ്. വവ്വാൽ ശല്യത്തിനു പുറമേ കാട്ടുപന്നികളുടെ വിളയാട്ടവും വിഷപ്പാമ്പുകളുടെ ശല്യവും കൂടിയായതോടെ പ്രദേശം അക്ഷരാർഥത്തിൽ ഭീതിയുടെ നിഴലിലാണ്. ഭീതിയുണർത്തി ശബ്ദകോലാഹലം;കുടിവെള്ളം മുട്ടിച്ച് വിസർജ്യംജനവാസ മേഖലയിലെ വൻമരങ്ങളുടെ ശിഖരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ കൂട്ടത്തോടെ തലകീഴായി താവളമുറപ്പിച്ചിരിക്കുന്നത്. ഇവയുണ്ടാക്കുന്ന ഭീതിജനകമായ അസ്വാഭാവിക ശബ്ദവും കോലാഹലങ്ങളും കാരണം പരിസരവാസികൾക്ക് വീട്ടിലിരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശബ്ദശല്യത്തേക്കാൾ ഉപരിയായി പ്രദേശം നേരിടുന്നത് മാരകമായ പകർച്ചവ്യാധി ഭീഷണിയാണ്. വവ്വാലുകളുടെ വിസർജ്യ വസ്തുക്കൾ…
Read Moreപാണ്ടനാട് ഇല്ലിമലത്തോട്ടിൽ മീനുകൾ ചത്തുപൊങ്ങുന്നു; പരിസരമാകെ ദുർഗന്ധം; ആശങ്കയിൽ നാട്ടുകാർ
ചെങ്ങന്നൂർ: പാണ്ടനാട് പതിനാലാം വാർഡിൽ നാക്കട ഇല്ലിമലത്തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക പരത്തുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തോട്ടിലും പരിസരത്തെ പാടശേഖരങ്ങളിലും മീനുകൾ ചത്തുപൊങ്ങുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. പള്ളത്തി, കുറുവ പരൽ, തൂളി, വരാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും ചത്തുപൊങ്ങുന്നത്. കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെയാണ് ഇല്ലിമലത്തോട്ടിലേക്കും സമീപത്തെ അറുപതേക്കറോളം വരുന്ന പുഞ്ചയിലേക്കും വെള്ളം കയറിയത്. നിലവിൽ വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ, പുഞ്ചയിൽ കെട്ടിക്കിടന്ന മലിനജലം തോടുകളിലൂടെ തിരികെ പമ്പാനദിയിലേക്ക് ഒഴുകുകയാണ്. ദുർഗന്ധവും കൊതുകുശല്യവുംപുഞ്ചയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് അതിരൂക്ഷമായ ദുർഗന്ധമുണ്ട്. ഇതോടൊപ്പം കൊതുകുകളുടെയും ഈച്ചകളുടെയും ശല്യം വർധിച്ചത് പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയിട്ടുണ്ട്. കക്കൂസ് മാലിന്യം പുഞ്ചയിലേക്ക് തള്ളുന്നുണ്ടോ എന്നും രാസവസ്തുക്കൾ കലർത്തിയ മാലിന്യങ്ങൾ നിക്ഷേപിച്ചതാണോ മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. എന്നാൽ, സംഭവത്തിൽ മറ്റൊരു സാധ്യതയാണ് വാർഡംഗം…
Read Moreമഴയുടെ ശക്തി കുറഞ്ഞു; കടലമ്മ കനിയുന്നില്ല; നിരാശയിൽ പൊന്തുവലക്കാർ
അമ്പലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞതോടെ പൊന്തുവലക്കാർ കടലിൽ ഇറങ്ങിത്തുടങ്ങിയെങ്കിലും മത്സ്യമില്ലാതെ നിരാശരായി മടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ പൊന്തുവലക്കാരുള്ളത് ഇഎസ്ഐ വട്ടയാൽ, വാടക്കൽ അറപ്പപൊഴി, പറവൂർ ഗലീലിയ, ചള്ളി, ആനന്ദേശ്വരം, കരൂർ, പുറക്കാട് ഭാഗങ്ങളിലാണ്. ചാകര പുറക്കാട് തെളിയുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനു പൊന്തുകളാണ് നാനാഭാഗത്തുനിന്ന് ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നത്. ചെറുകിട വള്ളങ്ങളും മിനിലോറിയിൽ കയറ്റി തോട്ടപ്പള്ളി ഹാർബർ അടക്കം സുരക്ഷിത സ്ഥാനത്ത് എത്തിച്ചു തുടങ്ങി. ചാകരപ്രതീക്ഷയാണ് എല്ലാവരിലും. മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്നലെ പുന്നപ്ര ചള്ളി തീരത്തുനിന്ന് ചില പൊന്തു വള്ളങ്ങൾ ഇറക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് കര അടുത്തത്. കടൽ അപ്രതീക്ഷമാകുകയും ചെയ്തു. കരയിൽനിന്ന മത്സ്യത്തൊഴിലാളികളാണ് കടലിൽ ഇറങ്ങി ഇവരെ കരയെത്തിച്ചത്. വളരെ കുറച്ചു ചെമ്മീനും പൊടിമീനും മാത്രമാണ് ഇവർക്കു ലഭിച്ചത്. വലയിൽനിന്ന് മീൻ വേർപ്പെടുത്താൻനിന്ന സഹായികൾക്ക് കൊടുത്തിട്ട് ആഴക്കടലിൽ ജീവൻ പണയം വച്ചു ഒറ്റയ്ക്കു മല്ലിട്ടവനു…
Read More‘സര്‍ക്കാരിന്റെ പോക്ക് നല്ലതല്ല, പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്’: ടി. പത്മനാഭന്
കണ്ണൂര്‍: സര്‍ക്കാരിന്റെ പോക്ക് നല്ലതല്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്. മന്ത്രിയായ ശേഷം സണ്ണി ജോസഫ് പത്മനാഭനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ എങ്ങനെയുണ്ടെന്ന് സണ്ണി ജോസഫിനോട് പത്മനാഭൻചോദിച്ചപ്പോള് നന്നായി പോകുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘നന്നായി തന്നെയാണോ പോകുന്നത്. ഈ സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാല്‍ നല്ലത്, എന്നായിരുന്നു പത്മനാഭന്റെ മറുപടി. ‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്.’രാജ്യത്തെതന്നെ ഏറ്റവും പഴയ കോണ്‍ഗ്രസുകാരനാണ് ഞാന്‍. 10 വയസാകും മുന്‍പ് കണ്ണൂര്‍ വിളക്കുംതറയില്‍ നടന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1943 മുതല്‍ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്. ലോകം മുഴുവന്‍ ഖദര്‍മുണ്ടും ഷര്‍ട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതില്‍ സങ്കടമുണ്ട്. വി. കെ കൃഷ്ണമേനോന് വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാല്‍ ഖദര്‍വസ്ത്രമാണ് ധരിക്കുക’…
Read Moreകെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര: സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായി, ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെ; സുരേഷ് ഗോപി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വളരെ നല്ല പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്മാരെക്കാള് സ്ത്രീകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഇത് വലിയ സഹായകമാകും. ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം ആശംസിച്ചു. ട്രാന്‍സ്പോര്‍ട്ടിനെക്കാള്‍ ധനകാര്യത്തില്‍ വിരുത് ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേര്‍ന്ന് ഇതിനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള കരുത്ത് ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read More‘രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല: വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്’: ലോറൻസ്
രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലന്ന് ലോറൻസ്. താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ഒരിക്കലും താൻ പണത്തിനോ പദവിക്കോ വേണ്ടി ലക്ഷ്യമിട്ടിട്ടുമില്ലന്നും അദ്ദേഹം പറഞ്ഞു. ലോറൻസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2017ലെ ജെല്ലിക്കെട്ട് പ്രതിഷേധ സമയത്താണ് രാഷ്ട്രീയത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. യുവജനങ്ങളുടെ വലിയ പ്രക്ഷോഭം തന്നെ അദ്ഭുതപ്പെടുത്തി. തുടർന്ന് സീമാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് എന്റെ അച്ഛനെ അല്ലെങ്കിൽ മൂത്ത സഹോദരനെ പോലെയാണ്, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപന സമയത്ത് താൻ പൂർണ പിന്തുണ നൽകിയിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം പോലുള്ള പദവികൾ ഒരിക്കലും ലക്ഷ്യമാക്കിയിരുന്നില്ല. ഞാൻ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ഉറച്ച നിലപാടുള്ള ആളാണ്. ജനങ്ങൾക്ക് നല്ലത് ചെയ്യുക മാത്രമാണ് എന്റെ ലക്ഷ്യം. എന്നാൽ,…
Read Moreഗതാഗതക്കുരുക്കിൽ കുടുങ്ങി കുമളിയില്‍ ടൗൺ; അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി
കുമളി: ടൗണിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഹോളിഡേ ഹോം മുതല്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലെ 15 അനധികൃത കച്ചവട സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. കുമളി ടൗണില്‍ വഴിയോര കച്ചവടങ്ങള്‍ ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത കച്ചവടങ്ങള്‍ സ്വമേധയാ നീക്കം ചെയ്യാന്‍ കടയുടമകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങിയത്. റോഡരികില്‍നിന്ന് കടകള്‍ മാറ്റാന്‍ സഹകരിക്കുന്ന വ്യാപാരികള്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന സമീപ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് എം.എം. വര്‍ഗീസ് അറിയിച്ചു. സഹകരിക്കാത്തവരുടെ പെട്ടിക്കടകള്‍ മുരിക്കടിയിലെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.കുമളി ടൗണിലെ തിരക്കേറിയ നടപ്പാതകള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന പല താത്കാലിക കടകളും പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരേ നിയമാനുസൃത ലൈസന്‍സ് എടുത്ത്…
Read More