നെടുമ്പാശേരി: സ്വന്തം വീടിനകത്ത് നിരവധി നായ്ക്കളെ വളർത്തി, അവയെ മറയാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വീട്ടുടമ ഉൾപ്പെടെ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലക്കാപ്പിള്ളി ശ്രീരാഗത്തിൽ കാന്തൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് കൊല്ലംകുടി വീട്ടിൽ അബൂബക്കർ (30) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവും കണ്ടെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ നായ പിടുത്തക്കാരുമായാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. പോലീസ് എത്തുമ്പോൾ ഇരുവരും ലഹരിയിലായിരുന്നു. വിദേശ ഇനത്തിൽപ്പെട്ട അക്രമകാരികളായ മൂന്ന് നായകളും വീടിനകത്ത് ഈ സമയം ഉണ്ടായിരുന്നു. പോലീസ് എത്തിയതോടെ നായ്ക്കളെ അഴിച്ചുവിട്ടെങ്കിലും നായ പിടുത്തക്കാർ ഉണ്ടായിരുന്നതിനാൽ ഇവയെ നിയന്ത്രണത്തിലാക്കി. ശ്രീകാന്തിന്റെ പഴയ തറവാട് വീടാണിത്. ഇവിടെ മറ്റാരും താമസിക്കുന്നില്ല. കഞ്ചാവ് ഇടപാടുകൾക്ക് മാത്രമാണ് വീട് തുറക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.…
Read MoreDay: July 24, 2026
ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം: വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ. മത്സരത്തിൽ അർജന്റീന 1–0ന് പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ഈ ഓൺലൈൻ ക്യാമ്പെയ്നിൽ ഇതിനകം ഒരു ലക്ഷത്തോളം ആളുകൾ ഒപ്പുവച്ചു കഴിഞ്ഞു. ഗിസെല സാഞ്ചസ് എന്ന ആരാധികയാണ് ‘ചെയ്ഞ്ച്’ എന്ന വെബ്സൈറ്റിലൂടെ ഈ ക്യാമ്പെയ്ന് തുടക്കമിട്ടത്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറിയുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് തിരിച്ചടിയായെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആരാധകരുടെ ആരോപണം. റഫറിയുടെ എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്രമക്കേട് നടന്നു എന്നതിന് ഇവർ തെളിവുകളൊന്നും നൽകിയിട്ടില്ല. സമാനമായ രീതിയിൽ സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ ഫ്രഞ്ച് ആരാധകരും മുമ്പ് ഓൺലൈൻ ക്യാമ്പെയ്ൻ നടത്തിയിരുന്നു. അതേസമയം, ആരാധകരുടെ പ്രതിഷേധത്തിന്റെ പേരിൽ പൂർത്തിയായ മത്സരം വീണ്ടും നടത്തുന്ന പതിവ് ഫിഫയ്ക്കില്ല. ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലൂടെയാണ് സ്പെയിൻ…
Read More‘നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് രാജി വെക്കാൻ പറയൂ;ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുടെ പോസ്റ്റിൽ രാഖി സാവന്ത് ഇട്ട കമന്റ് ഇന്റർനെറ്റിനെ ഇളക്കിമറിച്ചു..
തന്റെ വേറിട്ട തമാശകളും വിവാദ പരാമർശങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയാറുള്ള ബോളിവുഡ് താരം രാഖി സാവന്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ രാഖി കുറിച്ച കമന്റാണ് നെറ്റിസൺസിനിടയിൽ ചിരി പടർത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയ്ക്ക് താഴെ “ദയവായി നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് രാജി വെക്കാൻ പറയൂ… പ്ലീസ് അവരോട് രാജിവെക്കാൻ പറയൂ…” എന്നാണ് രാഖി തമാശരൂപേണ കമന്റ് ചെയ്തത്. രാഖിയുടെ ഈ ബോൾഡ് കമന്റ് നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. കമന്റ് കണ്ട് ചിരി അടക്കാൻ കഴിയുന്നില്ലെന്ന് പലരും കുറിച്ചപ്പോൾ, ഇതൊക്കെ രാഖിയുടെ സ്ഥിരം രീതിയാണെന്നാണ് മറ്റുള്ളവരുടെ പ്രതികരണം. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മാർക്കിങ് രീതികളിലെ അപാകതകളുമാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ തെരുവിലിറക്കിയത്.…
Read Moreമാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറവെങ്കിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: സഹ അപേക്ഷകരായ മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ മക്കള്‍ക്ക് ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നതില്‍ തെറ്റില്ലെന്നു ഹൈക്കോടതി. 2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നും ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം വ്യക്തമാക്കി. മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിനിരീക്ഷണം. വായ്പാതിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല. വായ്പയ്ക്കു ബാങ്കുകള്‍ക്ക് തനതായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാവുന്നതാണ്. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് സ്വാഭാവികനടപടിയുമാണ്. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും…
Read Moreനമ്മളും അവർക്കൊപ്പം … സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വേടൻ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസ്; എഫ്ഐആർ ഇട്ടത് 200 പേർക്കെതിരെ
കൊച്ചി: സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസ് എടുത്തുയ പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സംഗീത സംഗമത്തിനെതിരെ എറണാകുളം സൗത്ത് പോലീസാണ് നടപടിയെടുത്തത്. ബുധനാഴ്ച വൈകുന്നേരമാണ് ആസാദി പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്തിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മാനേജരുടെ പേര് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ കണ്ടാലറിയാവുന്നവരായി ഉൾപ്പെടുത്തിയിട്ടുണ്ട്. വേടനെ കൂടാതെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, എഴുത്തുകാരി നവമി തുടങ്ങിയ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെുക്കാൻ എത്തിയിരുന്നു. ധാരാളം ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Read Moreഅവനും അച്ഛനാണെന്ന് മറന്നു..! പിതാവിന്റെ തലയ്ക്ക് ചുറ്റികയ്ക്ക് ആഞ്ഞടിച്ചു; മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു; സ്വത്തിനുവേണ്ടി കൊടുംക്രൂരത ചെയ്തത് ഇളയ മകൻ
പുതുക്കാട്: നെൻമണിക്കര മടവാക്കരയിൽ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മടവാക്കര പൊലിയേടത്തുപറന്പിൽ കൃഷ്ണനാണു കൊല്ലപ്പെട്ട സംഭവത്തിൽ ഇളയമകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ചുതാമസിച്ച കൃഷ്ണനെ ചൊവ്വാഴ്ച രാവിലെയാണു മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചെങ്ങാലൂരിലുള്ള മൂത്തമകൻ മുരളീധരൻ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തറിയുന്നത്. മടവാക്കരയിലെ വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതുകണ്ട് പുതുക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീടുതുറന്നപ്പോഴാണ് കൃഷ്ണന്റെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും കൊലപാതകമാണെന്നും വ്യക്തമായി. ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി രാധാകൃഷ്ണനാണെന്നു തിരിച്ചറിഞ്ഞു. സ്വത്തുതർക്കത്തെത്തുടർന്ന് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറന്പിലാണു രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണനു ജീവനാംശമായി മാസം 3000 രൂപ രാധാകൃഷ്ണൻ നൽകണമെന്നു കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഇതിനു രാധാകൃഷ്ണൻ തയാറായില്ല. തുടർന്ന് കോടതി ഉത്തരവുപ്രകാരം രാധാകൃഷ്ണന്റ ഭൂമി…
Read More‘ഞാൻ കാണാൻ ആഗ്രഹിച്ച ഭാരതം’: ജന്തർ മന്തറിലെ അധികഭക്ഷണം ആശുപത്രിയിലെ രോഗികൾക്കും ബന്ധുക്കൾക്കും വിതരണം ചെയ്ത് പ്രതിഷേധക്കാർ; കൈയടിച്ച് സോഷ്യൽ മീഡിയ
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ‘സിജെപി’ പ്രക്ഷോഭ വേദിയിൽ നിന്ന് വേറിട്ടതും മാതൃകാപരവുമായ കാരുണ്യപ്രവർത്തനം. സമരം ചെയ്യുന്ന വിദ്യാർഥികൾക്കായികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഓൺലൈൻ വഴി എത്തിയ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളിൽ മിച്ചം വന്നവ സമീപത്തെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്ത് വിദ്യാർഥികൾ മാതൃകയായി. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, ആവശ്യത്തിലധികം ഭക്ഷണപ്പൊതികൾ എത്തിയതോടെ അവ പാഴാക്കിക്കളയാതെ സമീപത്തെ ആശുപത്രിക്ക് മുന്നിൽ വിശപ്പോടെ കഴിഞ്ഞിരുന്ന ആളുകൾക്ക് എത്തിച്ചു നൽകാൻ പ്രക്ഷോഭകർ തീരുമാനിക്കുകയായിരുന്നു. “ഭക്ഷണപ്പൊതികൾ പാഴാക്കി കളയാതെ, വളരെ കരുണാർദ്രമായ തീരുമാനമാണ് വോളന്റിയർമാർ എടുത്തത്. ആശുപത്രി വാർഡുകൾക്ക് പുറത്ത് മണിക്കൂറുകളോളം വിശപ്പടക്കി പ്രിയപ്പെട്ടവരെ പരിചരിക്കാൻ കാത്തിരുന്ന കൂട്ടിരിപ്പുകാർക്കാണ് ഈ ഭക്ഷണം നൽകിയത്. പ്രക്ഷോഭ രംഗത്തുനിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കണ്ടന്റ് ക്രിയേറ്റർ വിനയ് ശർമ്മ കുറിച്ചു. ഭക്ഷണം വിതരണം ചെയ്തതിന്…
Read Moreനീറ്റ് വിവാദം: കേന്ദ്രവും സിജെപിയും ഇന്ന് മുഖാമുഖം; കണ്ണുനട്ട് വിദ്യാർഥികൾ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് ചർച്ച നടക്കുന്നതെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മന്ത്രി ജെ.പി.നഡ്ഡയുടെ ഓഫീസിലോ വസതിയിലോ വെച്ച് ചർച്ച നടത്താനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാൽ ഇരുവിഭാഗത്തിനും സ്വീകാര്യമായ പൊതുവേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ നിലപാടിന് മുൻപിൽ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. വേദി സംബന്ധിച്ച തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന ശക്തമായ ആവശ്യത്തിലൂന്നിയാകും സിജെപി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുക. സമഗ്ര അന്വേഷണവും ഭാവി നടപടികളും ചർച്ചയിൽ വിഷയമാകും. നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ…
Read Moreഞാൻ മാത്രമല്ല അവളും ഉണ്ട്… പോലീസ് പിടിച്ചപ്പോൾ എല്ലാം തുറന്ന് പറഞ്ഞു; എംഡിഎംഎ വിൽപനക്കാരി രേഖയെ വളഞ്ഞിട്ട് പിടിച്ച് പോലീസ്
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാത്രിയോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പോലീസും ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ എസ്എച്ച്ഒ അശോക് കുമാർ അറിയിച്ചു.
Read Moreജനാധിപത്യത്തിന് വേണ്ടി എനിക്കിത് ചെയ്യേണ്ടി വന്നു; നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാഹനം തടഞ്ഞ് യുവതി; ചിത്രം വൈറൽ
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് മുംബൈയിൽ വൻ പ്രക്ഷോഭം. കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. അതിനിടെ, കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോവുകയായിരുന്ന പോലീസ് വാനിന് മുന്നിൽ കൈകൾ വിടർത്തി നിന്നു പ്രതിഷേധിച്ച യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്രേ ഹൂഡി ധരിച്ച റിയ അഹീർ എന്ന യുവതിയാണ് പോലീസ് വാഹനം തടഞ്ഞുനിർത്തിയത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്ന റിയ, പോലീസിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. “പോലീസ് അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിലും, അത് ഉത്തരവാദിത്തത്തോടെയല്ല ചെയ്യുന്നത്. അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ പൗരന്മാരായ നമ്മൾ അത് ഏറ്റെടുക്കേണ്ടി വരും. ഡൽഹിയിൽ വിദ്യാർത്ഥികളോട് പൊലീസ് ചെയ്തത് തെറ്റാണ്, അതിന് അവർ മറുപടി പറഞ്ഞേ തീരൂ എന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു. താനൊരു വിദ്യാർഥിയോ, കർഷകന്റെ മകളോ,…
Read More