ആറ്റിങ്ങൽ: നഗരത്തിൽ ഹോട്ടലിനുള്ളിലേക്ക് നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചു കയറി തീപിടിച്ചു. കടയിലെ ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ഒരു മണിയോടെയാണു സംഭവം. ആറ്റിങ്ങൽ മൂന്നമുക്ക് ജംഗ്ഷനിൽ സുന്ദരൻ തട്ടുകട ഹോട്ടലിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറിക്കും കടക്കും തീ പിടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഡ്രൈവർ സംഭവസ്ഥലത്തു നിന്നു മാറിയിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്തു കടയിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നു അവർ ഓടി മാറിയതിനാൽ ആർക്കും അപകടമില്ല. കടയുടെ പ്രവത്തന സമയം തീർന്ന സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻദുരന്തം ഒഴിവായി. ഫയർ ഫോഴ്സിന് പെട്ടെന്ന് തീ…
Read MoreDay: July 28, 2026
യമുന നദിയിൽ കുളിക്കാനിറങ്ങിയനാല് കുട്ടികൾ അപകടത്തിൽപ്പെട്ടു: ഒരാളുടെ മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ കാണാതായ നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും സ്കൂബ സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്നസെ വൈകിട്ട് 7.30ഓടെയാണ് കുട്ടികൾ യമുനാനദിയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ നാല് പേരും അപകടത്തിൽപ്പെടുകയായിരുന്നു. ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് പേരും അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read Moreജമ്മു-ശ്രീനഗർ ദേശീയപാതയിൽമണ്ണിടിച്ചിൽ; 1700 ട്രക്കുകൾ കുടുങ്ങി
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. 250 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാനമായ പാതയിൽ ഉധംപുരിലെ ദേവാൽ മേഖലയിലാണ് ഇന്നലെ പുലർച്ചയോടെ വൻ മണ്ണിടിച്ചിലുണ്ടായത്.ഇതേത്തുടർന്ന് ഉധംപുരിനും ബേനിഹാളിനും ഇടയിലായി 1,700ഓളം ചരക്കുലോറികളും നിരവധി വാഹനങ്ങളും കുടുങ്ങി. മണ്ണിടിച്ചിലിനു പുറമേ ദോഡ ജില്ലയിലെ പ്രധാനപാലത്തിൽ വിള്ളലുകൾ കണ്ടതിനെത്തുടർന്ന് സുരക്ഷപരിശോധനകളുടെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. പാതയിലെ മണ്ണും അവശിഷ്ടങ്ങളും ദേശീയ പാതാ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയാണ്. നിലവിൽ പാതയുടെ ഒരുവശത്തുകൂടി ഘട്ടംഘട്ടമായി വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നു പോലീസ് അറിയിച്ചു. റോഡിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ ജമ്മുവിൽനിന്ന് ശ്രീനഗർ, ദോഡ, രാംബൻ, പട്നിടോപ്പ് ഭാഗങ്ങളിലേക്കു വാഹനങ്ങളൊന്നും കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreഅഷ്റഫ് പ്രാർഥിച്ചാൽ കുടുംബ പ്രശ്നം തീരും; പരിഹാര പ്രാർഥനയ്ക്കെത്തിയയാൾ കൊണ്ടുപോയത് 5 പവനും 2 ലക്ഷം രൂപയും
മാന്നാർ: ദോഷ പരിഹാരത്തിനായി പ്രാർഥന നടത്താമെന്ന പേരിൽ വീട്ടമ്മയുടെ പക്കൽനിന്ന് പണവും സ്വർണവും തട്ടിയെടുത്തയാളെ മാന്നാർ പോലീസ് അഗസ്റ്റ് ചെയ്തു. കണ്ണൂർ, മാവിലായി, പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്റഫി(52)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുലക്ഷത്തോളം രൂപയും അഞ്ചു പവനോളം സ്വർണവുമാണ് ഇയാൾ മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്. കുടുംബ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയുടെ താലിമാല ഉൾപ്പെടെ അഞ്ചു പവൻ സ്വർണവും പ്രാർഥനയുടെ ചെലവ് എന്ന് പറഞ്ഞ് പല തവണയായി രണ്ടു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തത്. വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയുള്ള പരിചയത്തിൽ കുടുംബ വഴക്കിനെപ്പറ്റി അഷ്റഫിനോട് സംസാരിച്ചതിനെതുടർന്നാണ് പ്രാർഥനയിലൂടെ പ്രശ്നങ്ങൾ മാറ്റിത്തരാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതെന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ…
Read Moreഞാൻ കള്ളനല്ല…ഏഴുവർഷത്തെ നിയമപോരാട്ടം; പ്രോസിക്യൂഷൻ വാദം പൊളിച്ചടുക്കി,നിരപരാധിത്വം തെളിയിച്ച് രമേഷ് കുമാർ
മാവേലിക്കര: 2019ല്‍ മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 47 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്ന ചെട്ടികുളങ്ങര സ്വദേശി രമേഷ് കുമാറിന് ഒടുവില്‍ നീതി. ദീര്‍ഘകാല നിയമപോരാട്ടത്തിനൊടുവില്‍ പ്രോസിക്യൂഷന്റെ കേസ് പൊളിച്ചടുക്കി പ്രതിയുടെ നിരപരാധിത്വം തെളിയിച്ചതിനെത്തുടര്‍ന്ന് കോടതി രമേഷ് കുമാറിനെ ജുഡീഷ്ല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് സൂര്യ എസ്. സുകുമാരന്‍ കുറ്റവിമുക്തനാക്കി. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് 2019 നവംബര്‍ 26ന് മാവേലിക്കര പോലീസ് രമേഷിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പിന്നീട് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി ഈ കുറ്റകൃത്യവും താനാണ് ചെയ്തതെന്ന് അന്വേഷണത്തിനിടെ സമ്മതിച്ചിട്ടും രമേഷിനെതിരായ കേസ് പിന്‍വലിക്കുകയോ പുനരന്വേഷണം നടത്തുകയോ ചെയ്തില്ല. മനുഷ്യാവകാശ കമ്മീഷന് പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു.വിചാരണയ്ക്കിടെ പ്രോസിക്യൂഷന് 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഒരാളുടെ മൊഴിപോലും രമേഷ് കുമാറിനെ കുറ്റവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല.കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ…
Read Moreകോഴിത്തീറ്റ വിലവർധനവിൽ നട്ടംതിരിഞ്ഞ് കോഴിക്കർഷകർ; സർക്കാർ ഇടപെടൽ വേണം
ആലപ്പുഴ: കോഴിത്തീറ്റ വില വർധനയിൽ അടിതെറ്റി കോഴക്കർഷകർ. കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ ഓണം സീസണിൽ ഇറച്ചിക്കോഴിവില ഉയരുമെന്നുറപ്പായി. വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് മേഖലയിലെ സംഘടനകളുടെ ആവശ്യം. ചെറുകിട, ഇടത്തരം കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയുടെ വില 450 രൂപയിലധികമാണ് വർധിച്ചത്. ഓണവിപണി ലക്ഷ്യമാക്കി ഈ സമയത്താണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്തിത്തുടങ്ങുന്നത്. എന്നാൽ, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞിന്റെയും അമിതവില കാരണം നിരവധി കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയും ചിലർ കൃഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇറച്ചിക്കോഴിയുടെ ലഭ്യത കുറയ്ക്കുകയും വില ഉയരാൻ ഇടയാക്കുകയും ചെയ്യും. സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് കള്ളൻമാരുണ്ട് സൂക്ഷിക്കുക: പ്രിയദർശിനി ബസുകളിൽ മോഷണം; യാത്രിക്കാരികളുടെ സ്വർണമാല കവർന്നു
മലപ്പുറം: പ്രിയദർശിനി ബസിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും രണ്ട് പവന്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ…
Read Moreഭിന്നശേഷിക്കാരിയെ വാ പൊത്തി ഏലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി; ലൈംഗിക അതിക്രമം കാട്ടിയത് ഇതരസംസ്ഥാന തൊഴിലാളി റമുസിംഗ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇത ര സംസ്ഥാ ന തൊഴിലാളി പിടിയില്‍. മധ്യപ്രദേശ് സ്വദേശി റമുസിംഗ് (21) ആണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുനിന്ന പെണ്‍കുട്ടിയെ പ്രതി വാ പൊത്തി അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രതി മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ എത്തിയത്.
Read Moreപ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി: ജാൻമണിക്കെതിരെ കേസെടുത്തു
കോഴിക്കോട്: സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ജാൻമണി ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സംഭവം വിവാദമായതോടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
Read Moreവിചിത്രമായ ഒരു മോഷണം; കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ച ഗ്രാനൈറ്റ് കാണാതായി; എത്രയും പെട്ടെന്ന് കള്ളനെ പിടിക്കണമെന്ന് നാട്ടുകാർ
മല്ലപ്പള്ളി: മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ താന്നിക്കൽ കുടുംബക്കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബ് കാണാതായി. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് കീഴവായ്പൂര് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഒരു മോഷണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ആറടിയോളം നീളമുള്ള ഗ്രാനൈറ്റ് കല്ലാണ് മോഷണം പോയത്. എല്ലാ ഞായറാഴ്ചകളിലും കല്ലറയിൽ കുടുംബാംഗങ്ങൾ സന്ദർശിക്കുമായിരുന്നു. കഴിഞ്ഞദിവസം കല്ലറ സന്ദർശിച്ചപ്പോഴാണ് ഗ്രാനൈറ്റ് നഷ്ടപ്പെട്ടതു ശ്രദ്ധയിൽപ്പെട്ടത്.
Read More