ചങ്ങനാശേരി: അനിത എം. കാസിമിന്റെ മട്ടുപ്പാവ് കൃഷി സംസ്ഥാന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിശയിക്കാനില്ല. ഈ മട്ടുപ്പാവില്‍ വിളഞ്ഞു നില്ക്കുന്ന പച്ചക്കറിയിനങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണുകള്‍ കുളിരണിയും. സംസ്ഥാന അവാര്‍ഡ് ഫാത്തിമാപുരം അനിത മന്‍സിലിനെ തേടിയെത്തുമ്പോള്‍ കൃഷിക്കും വാണിജ്യത്തിനും ഖ്യാതികേട്ട ചങ്ങനാശേരിയും അഭിമാനത്തിന്റെ തലപ്പാവണിയുകയാണ്. കഴിഞ്ഞ പത്ത് വര്ഷത്തിലധികമായാണ് കോവൂര്‍ മലയില്‍ അനിത കാസിം തന്റെ ആറര സെന്റ് സ്ഥലത്തിലുള്ള വീടിന്റെ 1200 ചതുരശ്രയടി മട്ടുപ്പാവിലും ചുറ്റുപാടുകളിലും പച്ചക്കറി കൃഷി നടത്തുന്നത്. പാവല്‍, വെണ്ട, പടവലം, പീച്ചില്‍, വഴുതന, തക്കാളി, കുക്കുമ്പര്‍, ഇരുപത് ഇനം മുളക് തുടങ്ങിവ തുടര്‍ച്ചയായി കൃഷി ചെയ്തുവരുന്നത്. ശീതകാലസീസണില് പാലക്ക്, ലെറ്റിയൂസ്, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഇനങ്ങളും മല്ലി, പൊതിന, ചേന, കാച്ചില്, ചേമ്പ്, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഇഞ്ചി, കൂര്‍ക്ക, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയും ഈ മട്ടുപ്പാവില്‍ സുലഭമാണ്. കൂണ്‍ഗ്രാമം…
Read MoreDay: August 10, 2026
പ്രളയഭാരം താഴ്ത്തിവെച്ച് … പാട്ടും നൃത്തവും കളികളുമായി ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സൗഹൃദത്തിന്റെ വേദികളാകുന്നു
ചങ്ങനാശേരി: “”ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍ ചന്ദനചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍… ” പുറത്ത് മഴ കോരിച്ചൊരിയുമ്പോഴും പാട്ടും നൃത്തവും കളികളുമായി ദുരിതാശ്വാസ കേന്ദ്രങ്ങള്‍. മനസുകളില്‍ പ്രളയദുരിതം കനത്തു നിൽക്കുന്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പരസ്പര സൗഹൃദത്തിന്റെയും കൂട്ടായ്മകളുടേയും ആലയങ്ങളായി മാറുകയാണ്. കുട്ടികള്‍ ഡാന്‍സും പാട്ടുകളുമായി വേദിയിലെത്തുമ്പോള്‍ മുതിര്‍ന്നവര്‍ നാടന്‍പാട്ടുകള്‍ ആലപിച്ചാണ് ക്യാമ്പുകളെ സന്തോഷപ്രദമാക്കുന്നത്. വയോജനങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളും മുന്‍കാലങ്ങളിലെ വെള്ളപ്പൊക്ക അനുഭവങ്ങളുമൊക്കെ ജീവിതക്കഥയായി അവതരിപ്പിക്കുന്നത് ക്യാമ്പുകളിലെ നവാഗതര്‍ അദ്ഭുതത്തോടെ കേട്ടിരി ക്കുന്നു. പുരുഷന്മാരും സ്ത്രീകളും തലയില്‍ തോര്‍ത്ത് വട്ടംകെട്ടി നാടന്‍പാട്ടുകള്‍ ആലപിക്കുമ്പോള്‍ ക്യാമ്പിലുള്ളവര്‍ കൈക്കൊട്ടി താളം ചവിട്ടി ആഘോഷ മൂഡിലാകുകയാണ്. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ യുവജനങ്ങളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച നാടൻ പാട്ടുകളും കുട്ടികളുടെ അക്കുത്തിക്കു കളിയും ക്യാമ്പില്‍ ആരവമായി. കുറിച്ചി ഗവണ്മെന്റ് ഗേള്‍സ് എല്‍പി സ്കൂളില്‍ ക്യാമ്പംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍പാട്ടും ഡാന്‍സും ക്യാമ്പിനെ സജീവമാക്കി. ക്യാമ്പുകളില്‍…
Read Moreകഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ മുങ്ങി: ബംഗാളിൽ ചെന്ന് കൈയോടെ തൂക്കി; കേരള പൊലീസിന്റെ ഓപ്പറേഷനിൽ വലയിലായി പ്രതി
പശ്ചിമ ബംഗാളിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അസ്ലം ഷെയ്ഖ് ആണ് ആലുവ റൂറൽ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന മുഖ്യ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ. കഴിഞ്ഞ ഫെബ്രുവരിയിൽ തെക്കേ വാഴക്കുളത്തെ ഒരു വാടക വീട്ടിൽ നിന്ന് 51 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു.ഈ കേസിൽ അന്ന് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് മുഖ്യപ്രതിയായ അസ്ലം ഷെയ്ഖിലേക്ക് എത്തിച്ചേർന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ അസ്ലം ഷെയ്ഖ് കഴിഞ്ഞ 15 വർഷമായി കേരളത്തിലാണ് താമസിച്ച് വരുന്നത്. കഞ്ചാവ് വേട്ടയ്ക്ക് ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാനായി ആലുവ റൂറൽ പോലീസ് പശ്ചിമ ബംഗാളിലേക്ക് പ്രത്യേക സംഘത്തെ അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ അവിടെയെത്തി പോലീസ്…
Read Moreഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹം വരുതിയിൽ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ…
Read Moreആളുകളിൽ കൗതുകം നിറച്ച് ജിന്ന്, ശരീരത്തിന്റെ പുകച്ചിൽ മാറ്റാൻ ദിവസങ്ങളോളം കുളത്തിൽ കഴിഞ്ഞ് യുവാവ്, ശാസ്ത്രലോകത്തെ ഞെട്ടിച്ച അപൂർവ രോഗം
വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇക്ബാൽ ഷെയ്ഖ് (16) എന്ന കൗമാരക്കാരനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ കുളങ്ങളിൽ മണിക്കൂറുകളോളം മുങ്ങിക്കിടക്കുന്നത്. വെള്ളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും വെള്ളത്തിലിറങ്ങുമ്പോൾ ആശ്വാസം ലഭിക്കുന്നുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. പ്രേതബാധയോ അല്ലെങ്കിൽ ‘ജിന്ന്’ ശരീരത്തിൽ പ്രവേശിച്ചതോ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കൗമാരക്കാരൻ അവകാശപ്പെടുന്നത്. എന്നാൽ ദിവസങ്ങളോളം കുളത്തിൽ തന്നെ കഴിയുന്നത് ഇയാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ ചർമ്മം വിളറി വെളുക്കുകയും കടുത്ത ജലദോഷവും ചുമയും ബാധിക്കുകയും ചെയ്തിട്ടുണ്ട്. അക്വാജെനിക് പ്രൂരിറ്റസ് എന്ന അപൂർവ്വ ചർമ്മരോഗത്തിന്റെ ലക്ഷണങ്ങളാകാം ഇതെന്നാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവർ കരുതുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയെങ്കിലും കൃത്യമായ പരിഹാരം ലഭിച്ചില്ലെന്ന് ഇക്ബാൽ പറയുന്നു. കുളത്തിൽ നിന്ന്…
Read Moreസിലബസ് തീർന്നില്ല; ഓണപ്പരീക്ഷ പ്രതിസന്ധിയിൽ കടുത്ത ആശങ്കയിൽ അധ്യാപകരും രക്ഷിതാക്കളും
ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ, കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തെ ഓണപ്പരീക്ഷ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിലബസ് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്. ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും, അക്കാദമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധികളും അധ്യയന ദിവസങ്ങളെ ഗുരുതരമായി ബാധിച്ചു. വെള്ളപ്പൊക്കം കാരണം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികളുമുണ്ട്. ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരെ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ തകിടം മറിച്ചു. അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന…
Read Moreപ്രളയത്തിന് മേൽ ഇടിത്തീയായി വിലക്കയറ്റവും… സെഞ്ചുറിയടിച്ച് ഞാലിപ്പൂവൻ; ഓണത്തോടനുബന്ധിച്ച് പച്ചക്കറി വിലയും കുതിക്കുന്നു; ആശങ്കയോടെ വീട്ടമ്മമാർ
കുറവിലങ്ങാട്: ഒരു കിലോ ഞാലിപ്പൂവൻ പഴത്തിന് വില 100 പിന്നിട്ടു. മഴ ശക്തമായതിന് പിന്നാലെ പച്ചക്കറിയിനങ്ങൾക്കും പഴവർഗങ്ങൾക്കും വില വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. നാടൻ ഞാലിപ്പൂവന് വില ഇതിലും കൂടുതലാണ്. ഓണക്കാലമായതിനാൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വിപണിയിൽ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഞാലിപ്പൂവൻ വില വൻതോതിൽ ഉയരുന്നത്. പാളയംകോടൻ, പൂവൻ, റോബസ്റ്റ ഇനങ്ങൾക്കും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. പച്ചക്കറി വാങ്ങാൻ കടയിൽ എത്തിയാൽ കീശ കാലിയാകുന്ന അവസ്ഥയാണുള്ളത്.
Read Moreഅമ്മയുടെ അശ്രദ്ധ, റീൽസ് ചിത്രീകരണത്തിനിടെ കുഞ്ഞ് പാലത്തിന്റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി; വൻ ദുരന്തം ഒഴിവായത് അജ്ഞാതന്റെ ഇടപെടലിൽ
സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്ന തിരക്കിൽ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്ന അമ്മയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ ഓൺലൈനിൽ കടുത്ത അമർഷം പുകയുന്നു. പാലത്തിന്റെ അരികിലേക്ക് കുഞ്ഞ് അപകടകരമായി ഇഴഞ്ഞുനീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ യുവതി ക്യാമറയ്ക്ക് മുന്നിൽ സ്വന്തം റീൽസ് ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുമ്പോൾ, പുറകിലൂടെ ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് പാലത്തിന്റെ അറ്റത്തേക്ക് അടുക്കുകയായിരുന്നു. എന്നാൽ അപകടം തിരിച്ചറിഞ്ഞ വഴിപോക്കനായ ഒരു വ്യക്തി തത്ക്ഷണം ഇടപെട്ട് കുഞ്ഞിനെ വേഗത്തിൽ വാരിയെടുത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി സ്വന്തം കുട്ടികളുടെ ജീവൻ പണയം വെക്കുന്ന മാതാപിതാക്കളുടെ മനോഭാവത്തെ നിരവധി ആളുകൾ വിമർശിച്ചു. പൊതുസ്ഥലങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കുട്ടികളെ ഒറ്റയ്ക്ക് വിടുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, സംഭവത്തിന്റെ കൃത്യമായ സ്ഥലമോ തീയതിയോ…
Read Moreകുടുംബമറിയാതെ വയലിൽ കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതൽ തിന്നു; കർഷകന് നഷ്ടം, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് ദൃശ്യങ്ങൾ
രാജസ്ഥാനിലെ ബളോത്ര ജില്ലയിൽ, വീടുപണിക്കായി സൂക്ഷിച്ച 5 ലക്ഷം രൂപ വയലിൽ കുഴിച്ചിട്ട കർഷകന് വൻ തിരിച്ചടി. പച്പദ്ര സ്വദേശിയായ മംഗീലലാൽ മേഘ്വാൾ എന്ന കർഷകനാണ് സ്ഥലം വിറ്റുകിട്ടിയ തുക കുടുംബാംഗങ്ങൾ ചെലവാക്കുമെന്ന ഭയത്താൽ പ്ലാസ്റ്റിക് ബാഗിലാക്കി സ്വന്തം വയലിൽ കുഴിച്ചിട്ടത്. ചിതൽ തിന്ന് നശിച്ച 500 രൂപ നോട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാത്രിയുടെ മറവിൽ 10 ബിഗ വരുന്ന കൃഷിഭൂമിയിൽ പണം കുഴിച്ചിട്ടെങ്കിലും, പിന്നീട് ആവശ്യമായി വന്നപ്പോൾ കർഷകന് സ്ഥലം ഓർത്തെടുക്കാൻ സാധിച്ചില്ല. ദിവസങ്ങളോളം തിരഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ അദ്ദേഹം കുടുംബത്തോട് വിവരം പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷം വിതയ്ക്കാനായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതപ്പോഴാണ് പ്ലാസ്റ്റിക് ബാഗ് പുറത്തുവന്നത്. തുടർന്ന് കർഷകന്റെ ഭാര്യയും മകനും ബാഗ് തുറന്നു നോക്കിയപ്പോഴാണ് 500…
Read Moreചരിത്രം വളച്ചൊടിക്കേണ്ട… വി. ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം; അധ്യാപകന് സസ്പെൻഷൻ; കടുത്ത ഭാഷയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
കാസർഗോഡ്: കാസർഗോഡ് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിന്റെ…
Read More