കടലിൽ ബോട്ട് മുങ്ങി കാണാതായ രണ്ട് മീൻപിടുത്തക്കാരെ അഞ്ച് ദിവസത്തിന് ശേഷം കൂളർ ബോക്സിനുള്ളിൽ നിന്ന് ജീവനോടെ കണ്ടെത്തി. മെക്സിക്കോയിലെ ചിയാപാസ് തീരത്താണ് സംഭവം. ഡാനിയൽ ഗ്വെറേറോ മാർട്ടിനെസ് (53), ജോസ് ലൂയിസ് പോർട്ടെലാസ് വില്ലെഗാസ് (32) എന്നിവരാണ് കടലിൽ അതിജീവനത്തിന്റെ അത്ഭുത കഥ രചിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പാരെഡൺ എന്ന തീരദേശ ഗ്രാമത്തിൽ നിന്നാണ് ഇരുവരും ‘കമറോനെറ’ എന്ന ബോട്ടിൽ മീൻപിടുത്തത്തിനായി കടലിൽ പോയത്. തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങുകയും ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മെക്സിക്കൻ നാവികസേനയും വിമാനങ്ങളും ബോട്ടുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ, തീരത്ത് നിന്ന് 150 മൈൽ അകലെ പസഫിക് സമുദ്രത്തിൽ ഒഴുകിനടന്ന കൂളർ ബോക്സിനുള്ളിൽ നിന്നാണ് ഇവരെ കണ്ടെത്തുന്നത്. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ച് ദിവസത്തോളമാണ് ഇരുവരും പസഫിക് സമുദ്രത്തിലെ വലിയ കൂളർ ബോക്സിനുള്ളിൽ…
Read MoreDay: August 21, 2026
ഗുരുവായൂരിൽ മംഗല്യമേളം: വിപുലമായ ക്രമീകരണങ്ങൾ സുരക്ഷയ്ക്ക് നൂറോളം അധിക പോലീസ്
ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച റിക്കാർഡ് വിവാഹങ്ങൾ നടക്കുന്നതോടനുബന്ധിച്ച് ദേവസ്വം, നഗരസഭ, പോലീസ് എന്നിവർ ചേർന്നു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.സുരക്ഷാക്രമീകരണങ്ങൾക്കായി നൂറോളം അധികപോലീസിനെ നിയോഗിക്കും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. ഇതിനായി പോലീസ് ബൈക്ക്- ജീപ്പ് പട്രോളിംഗ് ഉണ്ടാകും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ തുറന്നുകൊടുക്കും. സിസിടിവി നിരീക്ഷണവുമുണ്ടാകും. ദർശനക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനട പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പിലാക്കും. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലായി താലികെട്ട് നടത്തും. വിവാഹ രജിസ്ട്രേഷന് നടപ്പന്തലിനു സമീപമുള്ള നഗരസഭയുടെ രജിസ്ട്രേഷൻ കേന്ദ്രം രാവിലെ ആറുമുതൽ പ്രവർത്തിക്കും. ഇവിടേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഓണ്‍ലൈൻ സേവനകേന്ദ്രങ്ങൾകൂടി…
Read Moreഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോ സൂചകങ്ങൾ
ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്. കൊളസ്ട്രോൾ കുറവായിട്ടും… നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ? ബയോ സൂചകങ്ങൾ ഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ,…
Read Moreചെറുപ്പക്കാരിലെ സ്ട്രോക്കിനു പിന്നിൽ…
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. അമിതവണ്ണം, മാനസിക സമ്മർദം പാരന്പര്യം*കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം. സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?*ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം * മുഖത്ത് കോട്ടം ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ – 9995688962എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
Read Moreപത്തനംതിട്ടയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍
പത്തനംതിട്ട: ഒപ്പം താമസിച്ചുവന്നിരുന്ന മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസിനെ(75) കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിന് പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ കീഴ്് വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ ജി എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര് ആനന്ദിനെ…
Read Moreഇനി സാന്പത്തിക യുദ്ധം: ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുദ്ധത്തിൽ അടിയറവു പറയാൻ തയാറാകാത്ത ഇറാനെ സാന്പത്തികമായി തളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെ സാന്പത്തിക നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന യുദ്ധം ആറു മാസമായിട്ടും അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റ പുതിയ നീക്കം. ഇറാനെതിരേ ഇനി സാന്പത്തികയുദ്ധം നടത്തുമെന്നും മുന്‍പു കണ്ടിട്ടില്ലാത്തവിധം ഇറാനെ ഒറ്റപ്പെടുത്തുമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായം നല്കുന്ന രാജ്യങ്ങൾ കടുത്ത സാന്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരും. അതേസമയം, എന്തുതരം നടപടികളാണു പരിഗണനയിലുള്ളതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഇറാൻ വിമർശിച്ചു. അമേരിക്കയിലെ സാന്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കൻജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഉപരോധവും സമ്മർദവും പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും…
Read Moreമാസപ്പടി കേസ; പണം എവിടെനിന്ന്, എങ്ങോട്ടു പോയി; സിം കാർഡിനെക്കുറിച്ചും അന്വേഷണം; വീണയ്ക്ക് ഉടൻ നോട്ടീസ്
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കുന്നു. വീണയുടെ ഡയറിയിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീണയുടെ കൈയക്ഷരത്തിലുള്ള രേഖകളിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഇഡി കണ്ടെത്തി. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള പണത്തിന്റെ ഉറവിടം, കൈമാറ്റം ചെയ്ത വ്യക്തികൾ, പണം എവിടേക്കാണ് പോയത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായുള്ള വിവരങ്ങളും രേഖകളിൽനിന്ന് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്കുള്ള ഈ പണമിടപാടിൽ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.വീണയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായ തുക കൈകാര്യം ചെയ്തതിന്റെ സൂചനകളും…
Read Moreകീവിൽ റഷ്യൻ ആക്രമണം; 16 മരണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളിലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളും നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു. കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ തുടങ്ങിയവയും ആക്രമിക്കപ്പെട്ടു.
Read Moreദന്തശുചീകരണം- ദന്തൽ ഫ്ലോസ്, വാട്ടർ ഫ്ലോസ് എന്തിന്?
ആധുനിക ഭക്ഷണ രീതിയിൽ പല്ലിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരസാധനങ്ങൾ കൂടുതലാണ്. ഭക്ഷണക്രമത്തിലുള്ള ഫാസ്റ്റ് ഫുഡും ഭക്ഷണത്തിനുശേഷം കൃത്യമായി വായി കഴുകാതിരിക്കുന്നതും മോണരോഗങ്ങളും ദന്തക്ഷയവും ഉണ്ടാകാൻ പ്രധാന കാരണമാകുന്നു. ഭക്ഷണശീലങ്ങളും ക്രമങ്ങളും രീതികളും ദന്തരോഗങ്ങളുടെ കാരണങ്ങളായി മാറുന്നുണ്ട്. ശ്രദ്ധക്കുറവ്, സമയക്കുറവ്, മടി, അലസത എന്നീ കാരണങ്ങളാൽ കൃത്യമായ ദന്ത, വായ പരിചരണം നടക്കാതെയും വരുന്നു. ബ്രഷിംഗ് ടെക്നിക്ക് പഠിക്കാം പല്ലുകളുടെ ഹോം ക്ലീനിംഗ് രീതിയിൽ കൃത്യമായി പാലിക്കേണ്ടതാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഏറ്റവും അവശ്യവുമായ കാര്യം പല്ല് തേയ്ക്കുന്ന രീതി കൃത്യമാക്കുക എന്നതാണ് . പല്ല് തേയ്ക്കുന്ന രീതി കൃത്യമാക്കാൻ ഒരു ഡോക്ടറുടെ സഹായം തേടുന്നതു നല്ലതാണ്. ഇത് കൃത്യമായ രീതിയിൽ ഡോക്ടർ പറഞ്ഞുതരും. ഈ രീതി പഠിക്കാൻ യൂട്യൂബിൽ പല വീഡിയോകളും ലഭ്യമാണ്. ബ്രഷിംഗ് ടെക്നിക്ക് എന്ന കീ വേർഡ് നൽകിയാൽ മതിയാകും. ദന്തൽ ഫ്ലോസ് ബ്രഷിങ്ങിനോടൊപ്പം തന്നെ…
Read Moreഇസ്രയേലിൽ ഇന്ത്യൻ കെയർഗിവർ കുത്തേറ്റ് മരിച്ചു: തൊഴിലുടമയുടെ കൊച്ചുമകൻ അറസ്റ്റിൽ
കോൽക്കത്ത: ഇസ്രയേലിലെ ജറൂസലേമിൽ വൃദ്ധദമ്പതികളെ പരിചരിച്ചിരുന്ന ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാളിലെ കലിംപോംഗ് സ്വദേശിയായ രാജീവ് ആചാര്യ (40) യാണു മരിച്ചത്. സംഭവത്തിൽ രാജീവ് പരിചരിച്ചിരുന്ന വയോധികദമ്പതികളുടെ കൊച്ചുമകനായ ഏവിയോർ സാക്ക (31) നെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നായിരുന്നു സംഭവം. സ്വന്തം മുറിയിൽ വിശ്രമിക്കുകയായിരുന്ന രാജീവിനെ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും ആയുധവുമായി കടന്നുകളയാനും പ്രതി ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മൃതദേഹം ജന്മനാടായ കലിംപോംഗിൽ എത്തിച്ച് സംസ്കരിച്ചു. പ്രായമായ മാതാപിതാക്കളും 6, 8 ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രാജീവ്. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. രാജീവ് കഴിഞ്ഞ ആറു വർഷമായി ഇസ്രയേലിൽ ജോലി ചെയ്തു വരികയായിരുന്നു. നിലവിൽ 60,000 ഇന്ത്യക്കാർ ഇസ്രയേലിൽ വിവിധ…
Read More