കാ​റി​ൽ​നി​ന്ന് മു​ഖ​ത്ത് തു​പ്പി; ചോ​ദ്യം​ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് മ​ർ​ദ​നം; ഹെ​ൽ​മെ​റ്റ് ഊ​രി ത​ല​യ്ക്ക​ടി​ച്ചു

കൊ​ച്ചി: കാ​റി​ലി​രു​ന്ന് മു​ഖ​ത്ത് തു​പ്പി​യ​ത് ചോ​ദ്യം​ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ചു. ക​ലൂ​ർ- ക​ട​വ​ന്ത്ര റോ​ഡി​ലാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റി​ജോ ജോ​യ് (42) സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്യ​വേ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രാ​ൾ റി​ജോ​യു​ടെ മു​ഖ​ത്ത് തു​പ്പു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം​ചെ​യ്ത റി​ജോ​യെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്രി​ക​ൻ വാ​യി​ൽ വെ​ള്ളം നി​റ​ച്ച് തു​പ്പു​ക​യും ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ളു​ടെ ഹെ​ൽ​മെ​റ്റ് ബ​ല​മാ​യി ഊ​രി​യെ​ടു​ത്ത് ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹെ​ൽ​മെ​റ്റ് റോ​ഡി​ലി​ട്ട് അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ക​ട​വ​ന്ത്ര പൊ​ലി​സ് ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

Read More

ആ​ല​പ്പു​ഴ​ ക​ഞ്ഞി​ക്കു​ഴിയി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ഞ്ഞി​ക്കു​ഴിപ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് തെ​ക്കേ​മ​ഠം വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് 5.298 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്‌​ട​ർ എ​സ്. ശ​ര​ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജെ. ​ജ​യേ​ഷ്, എ​സ്. ജി​നു, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ എ​സ്. ശ്രീ​ജ, അ​സി​സ്‌​റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ജ​യ​കു​മാ​ർ, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്‌​ഥ​രാ​യ ബി.​എ. അ​ൻ​ഷാ​ദ്, വി. ​പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

കളമശേരി കൂട്ടബലാത്സംഗം: രാസലഹരി ഐസ്‌ക്രീമില്‍ കലര്‍ത്തി നല്‍കി; അതിജീവിത നേരിട്ടത് ക്രൂരമായ പീഡനം

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ പീഡനം. അതിജീവിതയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ യുവതി തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ശരണ്യ അടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തി എന്ന് യുവതി മൊഴി നല്‍കി. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. രാസലഹരി ഐസ്‌ക്രീമില്‍ കലര്‍ത്തി നല്‍കിയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ലഹരി എവിടെ നിന്ന് എത്തി എന്നതിലും പ്രതികളുടെ ഗുണ്ടാ ബന്ധങ്ങളിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു. സമാന സാഹചര്യത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും…

Read More

കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍; ശ്രീരാജിന്‍റെ അഞ്ചു സ്പാകളും പൂട്ടാന്‍ നടപടി, ഗുണ്ടാബന്ധത്തില്‍ അന്വേഷണം

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പ്രതികളുടെ ഗുണ്ടാബന്ധം അന്വേഷിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. കേസില്‍ ഇതുവരെ നാല് പ്രതികളെ പിടിച്ചിട്ടുണ്ട്. ആദ്യ പ്രതി ശ്രീരാജ് നടത്തിയ അഞ്ചു സ്പാകളും തിരിച്ചറിഞ്ഞ് പരിശോധന നടത്തി, അത് അടച്ചു പൂട്ടാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ശരണ്യ എന്ന അമ്മുവിന്റെ റോളിനെ കുറിച്ച് അതിജീവിത പറഞ്ഞു. അവരുടെ ചോദ്യം ചെയ്യല്‍ നടക്കും. അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഗുണ്ടാബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. അതേസമയം, നേരത്തെ സ്പാ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നേരത്തെ അവിടെ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികളും കേസും എടുത്തിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ അങ്ങനൊരു വിവരമില്ല. അന്വേഷണത്തില്‍ അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍…

Read More

കാ​ൻ​ഡി ക്ര​ഷി​ൽ ലോ​ക റി​ക്കാ​ർ​ഡ്; 22,222 ലെ​വ​ലു​ക​ൾ പി​ന്നി​ട്ട് അപൂർവ്വ നേട്ടം സ്വന്തമാക്കി കൗ​മാ​ര​ക്കാ​ര​ൻ !

പ​ല​രും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ സ​മ​യം കൊ​ല്ലാ​ൻ മാ​ത്രം ക​ളി​ക്കു​ന്ന ജ​ന​പ്രി​യ മൊ​ബൈ​ൽ ഗെ​യി​മാ​യ ‘കാ​ൻ​ഡി ക്ര​ഷ് സാ​ഗ​യി​ൽ’ (Candy Crush Saga) അ​ന്താ​രാ​ഷ്ട്ര റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് 19കാ​ര​നാ​യ ബി​ഹാ​ർ സ്വ​ദേ​ശി. ശു​ഭം കു​മാ​ർ എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് ഗെ​യി​മി​ലെ അ​വി​ശ്വ​സ​നീ​യ​മാ​യ 22,222 ലെ​വ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം കു​റി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 5നാ​ണ് ശു​ഭം ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ൽ കാ​ൻ​ഡി ക്ര​ഷ് സാ​ഗ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലെ​വ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വ്യ​ക്തി എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ശു​ഭ​ത്തി​ന്‍റെ നേ​ട്ടം ‘ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ്’ (International Book of Records) അം​ഗീ​ക​രി​ച്ച​ത്. പ​ല​രു​ടെ​യും സാ​ധാ​ര​ണ ക​ളി​യ​ല്ല, മ​റി​ച്ച് ക​ഠി​ന​മാ​യ ക്ഷ​മ​യും സ്ഥി​രോ​ത്സാ​ഹ​വും ആ​വ​ശ്യ​മു​ള്ള ഒ​രു വ​ലി​യ ദൗ​ത്യ​മാ​ണ് ശു​ഭം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ച്ച് ലെ​വ​ലു​ക​ൾ പി​ന്നി​ടാ​ൻ ത​ന്നെ ഏ​റെ പാ​ടു​പെ​ടേ​ണ്ടി വ​രു​മ്പോ​ഴാ​ണ്, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലെ​വ​ലു​ക​ൾ താ​ണ്ടി ഈ ​മി​ടു​ക​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ…

Read More

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട താ​യ്‌​ല​ൻ​ഡ് യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച് 60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കാ​ൺ​പൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ല​ക്നോ: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​ർ ലാ​റ്റൂ​ഷ് റോ​ഡ് സ്വ​ദേ​ശി ഇ​ർ​ഫാ​നാ​ണ് (30) അ​ൻ​വ​ർ​ഗ​ഞ്ച് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി ഉ​പ്സോ​ണി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഏ​ക​ദേ​ശം 20 ല​ക്ഷം താ​യ് ഭാ​ത് (ഇ​ന്ത്യ​ൻ രൂ​പ 60 ല​ക്ഷ​ത്തോ​ളം) ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. താ​യ്‌​ല​ൻ​ഡി​ൽ റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തി​വ​രി​ക​യാ​ണ് ഉ​പ്സോ​ൺ. കാ​ൺ​പൂ​രി​ലെ തു​ക​ൽ വ്യാ​പാ​രി​യാ​യ ഇ​ർ​ഫാ​നു​മാ​യി നാ​ല് വ​ർ​ഷം മു​മ്പാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സൗ​ഹൃ​ദ​മാ​യി തു​ട​ങ്ങി​യ ബ​ന്ധം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി. താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് ഉ​പ്സോ​ണി​നെ കാ​ണാ​ൻ താ​യ്‌​ല​ൻ​ഡി​ലെ​ത്തി​യ ഇ​ർ​ഫാ​ൻ അ​വി​ടെ​വ​ച്ച് യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹ​ശേ​ഷം ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​യാ​ൾ യു​വ​തി​യി​ൽ നി​ന്ന്…

Read More

വേ​ൾ​ഡ് സീ​നി​യ​ർ ഗെ​യിം​സി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് കനേഡിയൻ വനിത ഡോ​ണ ജീ​ൻ വൈ​ൽ​ഡ്; 61 കാ​രി​യു ലോ​ക റി​ക്കാ​ർ​ഡ് !

പ്രാ​യം ഒ​രി​ക്ക​ലും ഒ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് 61 കാ​രി​യാ​യ ക​നേ​ഡി​യ​ൻ വ​നി​ത. അ​ബ്ഡോ​മി​ന​ൽ പ്ലാ​ങ്ക് പൊ​സി​ഷ​നി​ൽ 5 മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഡോ​ണ​ജീ​ൻ വൈ​ൽ​ഡ് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. വേ​ൾ​ഡ് സീ​നി​യ​ർ ഗെ​യിം​സി​ൽ വെ​ച്ചാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം. ക​ഠി​ന​മാ​യ ഈ ​വ്യാ​യാ​മ മു​ദ്ര​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ന​ങ്ങാ​തെ ഉ​റ​ച്ചു​നി​ന്ന ഡോ​ണ​ജീ​നെ വേ​ദ​നി​റ​യെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വാ​ഗ​തം ചെ​യ്ത​ത്. 5 മ​ണി​ക്കൂ​ർ എ​ന്ന ക​ഠി​ന​മാ​യ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ വ​ലി​യൊ​രു പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​വ​ർ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് പോ​ലും ഏ​റെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ് ഈ ​കാ​യി​ക സാ​ഹ​സം. ഡോ​ണ​ജീ​ൻ വൈ​ൽ​ഡി​ന്‍റെ ആ​ദ്യ റി​ക്കാ​ർ​ഡ​ല്ലി​തെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തി​നു​മു​മ്പ് 2024 മാ​ർ​ച്ച് 21ന് ​കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട​യി​ൽ 4 മ​ണി​ക്കൂ​റും 30 മി​നി​റ്റും 11 സെ​ക്ക​ൻ​ഡും പ്ലാ​ങ്ക് ചെ​യ്ത് അ​വ​ർ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പ്രാ​യ​ത്തെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ചു​ള്ള അ​വ​രു​ടെ ഈ…

Read More

ഡ​ൽ​ഹി​യി​ലെ സീമാപുരിയിൽ കെ​ട്ടി​ടം ത​ക​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. സീ​മാ​പു​രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ സ്ത്രീ​യും കു​ഞ്ഞു​മു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. നാ​ല് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ല് ഫ​യ​ര്‍​ഫോ​ഴ്‌​സ് വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​രു​ന്നു.

Read More

വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അബഹ വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൂടാതെ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരുൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ സ്വദേശികളായ എട്ടുപേർക്കാണ് പരിക്കേറ്റത്.

Read More

“എ​ന്നെ ര​ക്ഷി​ക്കൂ, എ​നി​ക്കി​വി​ടെ മ​രി​ക്കേ​ണ്ട”, “ഉ​റ​ങ്ങ​രു​ത്, ന​മ്മ​ൾ ഉ​ട​ൻ ലാ​ൻ​ഡ് ചെ​യ്യും”; സ്മി​ത് മ​ച്ചാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് ഇ​സ്ര​യേ​ലി ഡെ​ന്‍റി​സ്റ്റ് ഷോ​ട്ട മു​സേ​വ്

ദു​ബാ​യ്: ദു​ബാ​യ് വി​മാ​ന​ത്തി​ൽ വെ​ച്ച് ഒ​മാ​നി സ​ഹ​പൈ​ല​റ്റി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച ഇ​സ്ര​യേ​ലി ഡെ​ന്‍റി​സ്റ്റ് ഷോ​ട്ട മു​സേ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്ത്. വി​മാ​ന​ത്തി​ൽ വെ​ച്ച് ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ പൈ​ല​റ്റി​ന് 45 മി​നി​റ്റോ​ള​മാ​ണ് ഡെ​ന്‍റി​സ്റ്റ് അ​ടി​യ​ന്ത​ര പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ത്. കോ​ക്ക്പി​റ്റി​ൽ നി​ന്ന് അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ മു​സേ​വ്, പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച ശേ​ഷ​മാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന പൈ​ല​റ്റി​ന്‍റെ അ​ടു​ത്തെ​ത്തി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വ​സ്ത്ര​ങ്ങ​ളും ഐ​സ് പാ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം ര​ക്ത​സ്രാ​വം ത​ട​യാ​ൻ ശ്ര​മി​ച്ചു. പൈ​ല​റ്റി​ന്‍റെ ബോ​ധം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ “ഉ​റ​ങ്ങ​രു​ത്, താ​ങ്ക​ൾ​ക്ക് എ​ത്ര കു​ട്ടി​ക​ളു​ണ്ട്, അ​വ​രു​ടെ പേ​രു​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്” എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു​കൊ​ണ്ട് നി​ര​ന്ത​രം സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. “എ​ന്നെ ര​ക്ഷി​ക്കൂ, എ​നി​ക്കി​വി​ടെ മ​രി​ക്കേ​ണ്ട” എ​ന്ന് പൈ​ല​റ്റ് യാ​ചി​ച്ച​താ​യും അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. പൈ​ല​റ്റി​ന്‍റെ പ​ൾ​സ് നി​ര​ക്ക് കു​റ​ഞ്ഞ​പ്പോ​ൾ കാ​ലു​ക​ൾ…

Read More