യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ആ​ർ​ബി ലെ​പ്സി​ഗി​നെ തോ​ൽ​പ്പി​ച്ചു. റ‍​യ​ലി​ന് വേ​ണ്ടി ബെ​ർ​ണാ​ർ‌​ഡോ സി​ൽ​വ​യും ആ​ർ​ഡ ഗു​ല്ല​റും കി​ലി​യ​ൻ‌ എം​ബ​പ്പെ​യും യാ​ൻ ഡി​യോ​മാ​ൻ​ഡെ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ടി​ഡി​യാം ഗോ​മി​സാ​ണ് ലെ​പ്സി​ഗി​ന് വേ​ണ്ടി ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Read More

മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ത​ന്‍റെ പേ​രി​ലു​ള്ള​ത് വ്യാ​ജ മൊ​ഴി​യെ​ന്ന് വ​നി​താ എ​സ്ഐ

ക​ണ്ണൂ​ർ: വീ​ണാ ജോ​ർ​ജ് കേ​സി​ൽ വീ​ണ്ടും ട്വി​സ്റ്റ്. മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ത​ന്‍റെ പേ​രി​ലു​ള്ള​ത് വ്യാ​ജ മൊ​ഴി​യെ​ന്ന് വ​നി​താ എ​സ്ഐ. സം​ഭ​വ​ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ ടൗ​ൺ മു​ൻ എ​സ്ഐ ദീ​പ്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച മൊ​ഴി ന​ൽ​കി​യ​ത്. ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘം ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും എ​സ്ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്പാ​കെ വെ​ളി​പ്പെ​ടു​ത്തി. ബ​ഹ​ള​മു​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നു​മാ​ണ് എ​സ്ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ മ​ന്ത്രി തെ​റി​ച്ചു​പോ​യെ​ന്ന് ആ​ദ്യ അ​ന്വേ​ഷ​ണ​സം​ഘം ത​ന്‍റെ പേ​രി​ൽ ക​ള്ള​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ദീ​പ്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ന്ത്രി​യു​ടെ…

Read More

ഹ​രി​യാ​ന​യി​ൽ ഭീ​തി പ​ര​ത്തി​യ കു​ര​ങ്ങ​നെ ഒ​ടു​വി​ൽ പി​ടി​കൂ​ടി; നാ​ട്ടു​കാ​രു​ടെ മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

ദി​വ​സ​ങ്ങ​ളോ​ളം ഹ​രി​യാ​ന​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഭീ​തി പ​ര​ത്തി​യ കു​ര​ങ്ങ​നെ ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പ​ന്ത്ര​ണ്ടി​ല​ധി​കം പേ​രെ ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ചും വ​ല​ച്ച കു​ര​ങ്ങ​നെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ രോ​ഷ​ത്തി​ന് കു​ര​ങ്ങ് ഇ​ര​യാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 19ന് ​ഹ​രി​യാ​ന​യി​ലെ പ​ൽ​വ​ൽ ജി​ല്ല​യി​ലെ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ ഒ​രാ​ൾ അ​തി​നെ തോ​ളി​ലേ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തും പി​ന്നാ​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വു​മാ​യി വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ ചി​ല​ർ ദേ​ഷ്യം മൂ​ത്ത് കു​ര​ങ്ങ​നെ ത​ല്ലു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പി​ന്നീ​ട് കു​ര​ങ്ങു​മാ​യി ഇ​യാ​ൾ മ​റ്റ് ര​ണ്ടു​പേ​ർ​ക്കൊ​പ്പം മോ​ട്ടോ​ർ​സൈ​ക്ലി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​രെ ആ​ക്ര​മി​ക്കു​ക​യും പ​ന്ത്ര​ണ്ടി​ല​ധി​കം പേ​ർ​ക്ക് ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ര​ങ്ങ​നെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് ഹ​ത്തി​ൻ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ർ​ത്താ​വ് 51,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം പ​ത്ത് ദി​വ​സ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കു​ര​ങ്ങ​നെ…

Read More

മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ മൈസുരുവില്‍ പിടിയില്‍

കണ്ണൂർ: പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസില്‍ മുഖ്യപ്രതികള്‍ മൈസുരുവില്‍ പിടിയില്‍. പി. സായൂജ്, വി. ജിഷ്ണു, എം. സുന്ദരന്‍ എന്നിവരാണ് പയ്യന്നൂർ പോലീസിന്‍റെ പിടിയിലായത്. കേസില്‍ നേരത്തെ കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ജൂണ്‍ മാസം രണ്ടാം തീയതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്‍റെ പരാതിയിലാണ് കേസെടുത്തത്. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ താഴെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു​

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തി​ൽ ച​വി​ട്ടി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ബി​ജെ​പി വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എം​എ​സ്എ​ഫ്, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Read More

‘ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ വി​ദേ​ശ ഏ​ജ​ന്‍റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കരുത്’ – കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ. ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ വി​ദേ​ശ ഏ​ജ​ന്‍റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത ബി​ജെ​പി​ക്കു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​ന​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. സി​ജെ​പി​യു​ടെ സ​മ​ര​രീ​തി​യോ​ട് വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശ​ത്തെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു. വി​മ​ർ​ശി​ക്കു​ന്ന​വ​രെ ദേ​ശ​വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്തു​ന്ന​തി​ന് പ​ക​രം അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ൺ അ​ഞ്ചി​ന് താ​ൻ ബി​ജെ​പി വി​ട്ട​താ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ നി​ല​പാ​ടു​ക​ളെ​യും ക​ണ്ണ​ട​ച്ച് പി​ന്തു​ണ​യ്ക്കു​ന്ന​യാ​ള​ല്ല താ​നെ​ന്നും അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ഷേ​ധ​വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​യും അ​ണ്ണാ​മ​ലൈ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം അ​ണ്ണാ​മ​ലൈ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്…

Read More

ഹൂ​ത്തി ആ​ക്ര​മ​ണത്തിൽ ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടു; യു​എ​സ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സൗ​ദി വി​ട​ണ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ ഉ​ത്ത​ര​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രേ ഹൂ​ത്തി ആ​ക്ര​മ​ണം. ഷൈ​ബ​യി​ലെ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​ത്തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആക്രമണത്തിൽ ഡ്രോ​ൺ അ​വ​ശി​ഷ്ടം വീ​ണ് ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ക്കാ​ര​നും പാ​കി​സ്ഥാ​ൻ​കാ​ര​നും പ​രി​ക്കേ​റ്റ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗ​ദി അ​രാം​കോ​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ സൗ​ദി​യി​ലു​ള്ള എ​ണ്ണ​പ്പാ​ട​മാ​ണ് ഷൈ​ബ. യു​എ​ഇ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് ഈ ​എ​ണ്ണ​പ്പാ​ടം സ്ഥി​തി​ ചെ​യ്യു​ന്ന​ത്. ഷൈ​ബ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ‍ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് സൗ​ദി ഊ​ർ​ജ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഡ്രോ​ൺ അ​വ​ശി​ഷ്ടം വീ​ണ് ഒ​രു വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സൗ​ദി​യി​ൽ ഹൂ​ത്തി ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ എം​ബ​സി ജീ​വ​ന​ക്കാ​രോ​ട് രാ​ജ്യം​വി​ടാ​ൻ യു​എ​സ് നി​ർ​ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​ ജോ​ലി​ക​ളി​ൽ അ​ല്ലാ​ത്ത യു​എ​സ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സൗ​ദി വി​ട​ണ​മെ​ന്നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ ഉ​ത്ത​ര​വ്.

Read More

മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രേ മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പിൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി ന​ൽ​കി​യ ഫ​യ​ലി​ൽ ഗ​വ​ർ​ണ​ർ ആ​ർ.​വി. അ​ർ​ലേ​ക്ക​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞു ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി ന​ൽ​കി​യ ഫ​യ​ലി​ൽ ഗ​വ​ർ​ണ​ർ ആ​ർ.​വി. അ​ർ​ലേ​ക്ക​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ഫ​യ​ലി​ൽ പു​തി​യ ഗ​വ​ർ​ണ​റാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക. ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റാ​യി മാ​റ്റി​നി​യ​മി​ച്ച ആ​ർ.​വി. അ​ർ​ലേ​ക്ക​ർ ഇ​ന്ന് കേ​ര​ളം വി​ടും. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ഇ​ന്നു ഉ​ച്ച​യ്ക്കു ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മു​ൻ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ൽ ലോ​ക്ഭ​വ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​ത്. മു​ൻ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി…

Read More

യെ​മ​നി​ലെ ഹൂ​തി വി​മ​ത​രും സൗ​ദി പി​ന്തു​ണ​യു​ള്ള സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്നു; കിം​ഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും രാ​ജ്യം വി​ടാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ ആ​ശ​ങ്ക ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഫ്രാ​ൻ​സും ബ്രി​ട്ട​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. യെ​മ​നി​ലെ ഹൂ​തി വി​മ​ത​രും സൗ​ദി പി​ന്തു​ണ​യു​ള്ള സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. അ​തേ​സ​മ​യം ഷൈ​ബ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ചാ​ണ് ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം ര​ണ്ടു​പേ​ർ​ക്ക്…

Read More

പാ​റ​ശാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ബി​ലാ​സ്പു​ർ – തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സി​ന്‍റെ എ​ൻ​ജി​ൻ പാ​ളം തെ​റ്റി

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ എ​ൻ​ജി​ൻ പാ​ളം തെ​റ്റി. ബി​ലാ​സ്പു​ർ – തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സി​ന്‍റെ എ​ൻ​ജി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ൻ​ജി​ന്‍റെ നാ​ലു വീ​ലു​ക​ളാ​ണ് ട്രാ​ക്കി​ൽ​നി​ന്ന് തെ​ന്നി​മാ​റി​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​തോ​ടെ തി​രു​നെ​വേ​ലി – നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ര​ശു​റാം എ​ക്സ്പ്ര​സ​ട​ക്കം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. മ​ണ്ണ് നീ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More