3000 ഫോക്‌സ്‌വാഗണ്‍ വെന്റോ കാറുകള്‍ തിരിച്ചുവിളിക്കും

ventoപുന: ജര്‍മന്‍ വാഹന നിര്‍മാതക്കളായ ഫോക്‌സ്‌വാഗന്റെ  ഇന്ത്യന്‍ നിര്‍മിത സെഡാന്‍ മോഡലായ വെന്റോ തിരിച്ചു വിളിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവന്‍ ഗിയര്‍ബോക്‌സ് ഗണത്തില്‍ വരുന്ന 3877 കാറുകളാണ് അമിത പുക പുറത്തള്ളുന്നതു മൂലം തിരിച്ചു വിളിച്ചിരിക്കുന്നത്. ഉദ്പാതന വേളയില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) നിര്‍ദേശിച്ചിരിക്കുന്നതിലും അമിതമായ പുകയാണ് വാഹനത്തില്‍നിന്നു പുറന്തള്ളുന്നത്.

മാനുവല്‍ ഗിയര്‍ 1.5 ഡീസല്‍ എന്‍ജിന്‍ വെന്റോ കാറിന്റെ വില്പനയും താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അനിയന്ത്രിയമായി പുക ഉണ്ടാകുവാനുള്ള കാരണത്തെപ്പറ്റി എആര്‍എഐയുമായി വിശകലനം ചെയ്തു പരിഹാരം കണ്ടെത്തുകയും ഇതിനുശേഷം വീണ്ടും വാഹന നിര്‍മാണവും വിതരണവും പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഈ പ്രശ്‌നം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവന്‍ ഗിയര്‍ വാഹനത്തിനു മാത്രമേയുള്ളുവെന്നും വെന്റോയുടെ തന്നെ ഡീസല്‍ ഒാട്ടോ ഗീയര്‍ വാഹനത്തിനും പോളൊ ഡീസലിനും കുഴപ്പങ്ങളൊന്നമില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Related posts