21കാ​ര​നെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ വ​ന്‍ ഓ​ഫ​ര്‍ മു​മ്പോ​ട്ടു വെ​ച്ച് 38കാ​രി ! ഒ​ടു​വി​ല്‍ വ​ഴ​ങ്ങി യു​വാ​വി​ന്റെ കു​ടും​ബം…

പ്രേ​മ​ത്തി​ന് പ്രാ​യം ഒ​രു ഘ​ട​ക​മ​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ചി​ല യാ​ഥാ​സ്ഥി​തി​ക സ​മൂ​ഹ​ങ്ങ​ള്‍ ഇ​തൊ​ന്നും അം​ഗീ​ക​രി​ച്ചു ത​രാ​ന്‍ ഇ​പ്പോ​ഴും ത​യ്യാ​റ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

21 കാ​ര​നെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ 38 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി മു​മ്പോ​ട്ടു വ​ന്ന​പ്പോ​ള്‍ യു​വാ​വി​ന്റെ കു​ടും​ബം ഒ​ന്ന​ട​ങ്കം എ​തി​ര്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

എ​ന്നാ​ല്‍ സ്ത്രീ​ധ​ന​മാ​യി 5 മി​ല്ല്യ​ണ്‍ യു​വാ​ന്‍ ന​ല്‍​കാ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​തോ​ടെ യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന്റെ ക​ണ്ണു മ​ഞ്ഞ​ളി​ച്ചു പോ​യി. ഇ​ന്ത്യ​ന്‍ രൂ​പ ഏ​ക​ദേ​ശം 5 കോ​ടി വ​രും എ​ന്ന​തു ത​ന്നെ കാ​ര​ണം.

ചൈ​ന​യി​ലെ ഹ​നാ​ന്‍ പ്ര​വി​ശ്യ​യി​ലെ ക്വോ​ങ്ഹാ​യ് ന​ഗ​ര​ത്തി​ലാ​ണ് ഈ ​വ​മ്പ​ന്‍ സ്ത്രീ​ധ​ന തു​ക കൊ​ണ്ട് ത​ന്നെ ഒ​രു വി​വാ​ഹം ലോ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ത​ന്നേ​ക്കാ​ള്‍ 17 വ​ര്‍​ഷം ഇ​ള​യ​താ​യ ഈ ​വ്യ​ക്തി​യു​മാ​യി യു​വ​തി ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ല്‍ ആ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ യു​വ​തി ഗ​ര്‍​ഭി​ണി​യു​മാ​യി.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ക​ല്യാ​ണം ക​ഴി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഇ​രു​വ​രും എ​ത്തി​ച്ചേ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ വ​ര​ന്റെ വീ​ട്ടു​കാ​ര്‍ ഇ​ത്ര​യും പ്രാ​യ​മു​ള്ള യു​വ​തി​യ​മാ​യു​ള്ള വി​വാ​ഹ​ത്തെ എ​തി​ര്‍​ത്തു.

ഇ​തോ​ടെ വീ​ട്ടു​കാ​രെ കൈ​യ്യി​ലെ​ടു​ക്കാ​ന്‍ യു​വ​തി വ​മ്പ​ന്‍ ഓ​ഫ​ര്‍ മു​മ്പോ​ട്ടു വ​യ്ക്കു​ക​യാ​യി​രു​ന്നു. റി​യ​ല്‍ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യാ​യ യു​വ​തി അ​തി​സ​മ്പ​ന്ന​യാ​ണ്.

ഈ ​വ​മ്പ​ന്‍ ഓ​ഫ​റി​ന് മു​ന്നി​ല്‍ വ​ര​ന്റെ കു​ടും​ബം ഫ്‌​ളാ​റ്റാ​വു​ക​യാ​യി​രു​ന്നു. ചു​വ​ന്ന ആ​ഡം​ബ​ര കാ​റി​ല്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ നി​റ​യെ അ​ണി​ഞ്ഞ് വി​വാ​ഹ വേ​ദി​യി​ലെ​ത്തി​യ യു​വ​തി വീ​ണ്ടും ഏ​വ​രേ​യും അ​മ്പ​ര​പ്പി​ച്ചു.

അ​തേ സ​മ​യം വി​വാ​ഹ വീ​ഡി​യോ​യു​ടെ ഏ​താ​നും ഭാ​ഗ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment