ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടക! ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടൽ ട്രംപ് കുടുംബം കൈ‍യടക്കി

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന ഡോണൾഡ് ട്രംപിന്‍റെ കുടുംബം ലണ്ടനിലെ കോറിന്ത്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഒരു ഫ്ളോർ പൂർണമായി കൈയടക്കി.

ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടകയുള്ള ഹോട്ടലാണിത്. പ്രസിഡന്‍റിന്‍റെ നാലു മക്കളും ലണ്ടനിലെത്തിയാൽ ഇവിടെയായിരിക്കും തങ്ങുക.

വിമാനയാത്രയുടെ ക്ഷീണം മാറ്റാനുള്ള പ്രത്യേകം ട്രീറ്റ്മെന്‍റാണ് ഇവിടുത്തെ പ്രത്യേകതകളൊന്ന്. 200 പൗണ്ടാണ് ഇതിനു മാത്രമായുള്ള ഫീസ്. ഹോളിവുഡ് ട്രെയ്നറാണ് ഇവിടെ വർക്ക്ഒൗട്ടിൽ സഹായിക്കാനുള്ളത്.

ട്രംപും ഭാര്യ മെലാനിയയും യുഎസ് അംബാസഡറുടെ വസതിയിലായിരിക്കും താമസം. മറ്റെല്ലാവരും കൊറിന്ത്യയിലും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts