കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ktm-arrestകോട്ടയം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ ബങ്കുട സ്വദേശി സകത്തുള്ള സേഖ്(28) ആണ് ഏറ്റുമാനൂര്‍ പുന്നത്തുറ കടവിനു സമീപത്തു നിന്നും എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ 10 വര്‍ഷത്തോളമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറച്ചുനാളായി കോട്ടയത്തും ഏറ്റുമാനൂരിലും ജോലി ചെയ്തു വരുന്ന ഇയാള്‍  ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് വിഭാഗം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ്് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി. തോമസ്, പ്രിവന്റീവ് ഓഫീസര്‍ അരുണ്‍. സി.ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ. മുരളീധരന്‍, സി.ആര്‍. രമേശ്, കെ. സുനില്‍കുമാര്‍, പ്രവീണ്‍. പി.നായര്‍, നിഫി ജേക്കബ്, ടി.എസ്. സുരേഷ്, മാത്യു വര്‍ഗീസ്, പി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

Related posts