കായംകുളം: കണ്ടല്ലൂർ പുല്ലുകുളങ്ങരയിൽ വീടിനുണ്ടായ തീപിടുത്തത്തിൽ വയോധിക വെന്തുമരിച്ചു. പുല്ലുകുളങ്ങര വാഴ് വേലിൽ ശങ്കരി (85) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. സമീപമുള്ള വീടുകളിൽ ബന്ധുക്കളും ഇവരുടെ മകനും താമസിക്കുന്നുണ്ട്. രാവിലെ മകന്റെ വീട്ടിൽ പോയി കാപ്പികുടിച്ചതായി പറയപ്പെടുന്നു.
അടുക്കളയിൽ പാചകത്തിനായി സമീപത്തെ വീട്ടിൽ നിന്നും തീ പകർന്നെടുത്തുകൊണ്ടുവന്നതായി പറയപ്പെടുന്നു. അടുക്കളയിൽ കൂട്ടിയിട്ടിരുന്ന കരിയിലയും മറ്റും തീപിടുത്തതിൽ ആളിക്കത്തിയതായി കണ്ടെത്തി. കായംകുളത്തുനിന്നെത്തിയ അഗ്്നിശമന സേന തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പൂർണമായും പൊള്ളലേറ്റ വയോധികയെ രക്ഷിക്കാനായില്ല.