ഹരിത ട്രൈബ്യൂണല്‍ വിധി: പണിമുടക്കിനു സംഘടനകള്‍; ബസുടമകളുമായി നാളെ മന്ത്രി ചര്‍ച്ച നടത്തും

EKM-STRIKEBUSകണ്ണൂര്‍: പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കെതിരായ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങുന്നു. ലോറി ഉടമകള്‍ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കും സംസ്ഥാന മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണസമിതി 15ന് സൂചന പണിമുടക്കും പ്രഖ്യാപിച്ചതിനു പിന്നാലെ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ഇന്നു തിരുവനന്തപുരത്ത് യോഗം ചേരും.

ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ യോഗം വെള്ളിയാഴ്ചയും നടക്കും. അതേസമയം ബസുടമകളുമായി ഗതാഗത മന്ത്രി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. 15ന് നടക്കുന്ന സൂചന പണിമുടക്കില്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നതും ബസുടമകളെ പ്രതിനിധീകരിക്കുന്നതുമായ പ്രധാന സംഘടനകളൊന്നും പിന്തുണ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരു വിഭാഗം ബസുടമകള്‍ ഉള്‍പ്പെട്ട ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts