കൊറോണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡാ​ൻ​സ് ക​ളി​ച്ച് കേ​ര​ള പോ​ലീ​സ്; വൈറലാകുന്ന വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും( വീഡിയോ കാണാം)


തി​രു​വ​ന​ന്ത​പു​രം: ലോ​ക വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡാ​ൻ​സ് ക​ളി​ച്ച് കേ​ര​ള പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സ​ച്ചി ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ചാ​ണു പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ശ്ര​മം.

വൈ​റ​സ് ബാ​ധ​യെ ത​ട​യാ​ൻ കൈ​ക​ൾ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന വി​ഷ​യ​മാ​ണ് പോ​ലീ​സ് ഡാ​ൻ​സി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ വി​ഡി​യോ ത​രം​ഗ​മാ​യി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബ്രേ​ക് ദ ​ചെ​യി​ൻ കാ​ന്പെയ്നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത്.

പോ​ലീ​സ് സേ​ന​യി​ലെ ര​തീ​ഷ് ച​ന്ദ്ര​ൻ, ഷി​ഫി​ൻ സി. ​രാ​ജ്, അ​നൂ​പ് കൃ​ഷ്ണ വി.​വി, ജ​ഗ​ത്ച​ന്ദ് ബി., ​രാ​ജീ​വ് സി.​പി., ഹ​രി​പ്ര​സാ​ദ് എം.​വി എ​ന്നി​വ​രാ​ണ് ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​പി പ്ര​മോ​ദ് കു​മാ​റാ​ണ് ഏ​കോ​പ​നം. ഹേ​മ​ന്ത് ആ​ർ നാ​യ​രാ​ണ് കാ​മ​റ​യും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ്രേ​ക്ക് ദി ​ചെ​യി​ൻ കാന്പെ​യി​ൻ ആ​രം​ഭി​ച്ച​ത്. ഒ​രാ​ളി​ൽ നി​ന്നു മ​റ്റു​പ​ല​രി​ലേ​ക്ക് എ​ന്ന ക്ര​മ​ത്തി​ൽ ക​ണ്ണി​ക​ളാ​യാ​ണ് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ത്. ഈ ​ക​ണ്ണി​ക​ളെ പൊ​ട്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സിനി​മാ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മ​ഞ്ജു വാ​ര്യ​ർ, ടൊ​വി​നോ തോ​മ​സ്, ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ജോ​ജു ജോ​ർ​ജ്, അ​നു​ശ്രീ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ര​ഞ്ജി പ​ണി​ക്ക​ർ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ർ ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പെ​യ്നിന്‍റെ ഭാ​ഗ​മാ​യി.

എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ബ്രേ​ക്ക് ദി ​ചെയിൻ കാ​ന്പെയ്നി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​വ​രു​ന്നു.

കേ​ര​ളാ പോ​ലീ​സ് ബ്രേ​ക്ക് ദ ​ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ കാ​ണാ​ൻ ഈ ക്യൂ​ ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക.

Related posts

Leave a Comment