ജോലിക്കിടെ റെയില്‍വേ ജീവനക്കാരനെ കായലില്‍ വീണു കാണാതായി; അപകടം ട്രെയിന്‍ വരുന്നതു കണ്ടു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ; ഒരാള്‍ക്ക് ഓടി രക്ഷപ്പെടാനായി

VIVEKഅരൂര്‍: അരൂര്‍ കുമ്പളം റെയില്‍വേ പാലത്തില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരനെ കാണാതായി. ചേര്‍ത്തല വാരനാട് കരിയില്‍ ഹരിദാസിന്റെ മകന്‍ വിവേക് (26) നെയാണ് കാണതായാത്. അര്‍ധരാത്രി 12.30 ഓടെ അരൂര്‍ – കുമ്പളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നാണ് വിവേക് കായിലില്‍ വീണത്. രാത്രി വിവേകും നോര്‍ത്ത് പറവൂര്‍ സ്വദേശി അജേഷും റെയില്‍വേപാലത്തില്‍ ട്രാക്ക് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് ട്രോളി പാര്‍ക്കിംഗ് ഭാഗത്തേക്ക് രണ്ടുപേരും ഓടിയെങ്കിലും അജേഷിന് മാത്രമെ അവിടെ എത്താന്‍ സാധിച്ചുള്ളു.

നിമിഷനേരം കൊണ്ട് ട്രെയിന്‍ അടുത്തെത്തുകയും ചെയ്തു. ഇതിനിനിടെ പാളത്തിന്റെ വശങ്ങളിലുള്ള സ്ലൈഡറിലൂടെ ഓടുന്നതിനിടെ വിവേക് കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരനാണ് വിവേക്.  എഡിഎം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പനങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts