വിവാഹവേദിയിലിരുന്ന് പോക്രിത്തരം കാണിക്കുന്നോ ? വിവാഹവേദിയില്‍ പുകയില ചവച്ച വരനെ കലിയോടെ അടിച്ച് വധു; പിന്നെ ഒരു ഉപദേശവും;വീഡിയോ വൈറലാകുന്നു…

വിവാഹവേദിയില്‍ പല അഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. വിവാഹവേദിയില്‍ വധുവിനെ എടുത്തു പൊക്കുന്ന വരന്മാരുടെ ദൃശ്യങ്ങള്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

പലര്‍ക്കും ഇതൊന്നും അത്ര ഇഷ്ടമല്ലെങ്കിലും അങ്ങ് സഹിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വിവാഹവേദിയില്‍ ഇരിക്കുമ്പോള്‍ വരന്‍ പുകയില ചവച്ചാല്‍ വധുവിന് അത് ക്ഷമിക്കാനാവുമോ…

ഇത്തരത്തില്‍ പുകയില ചവച്ച വരനെ വധു തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വരന്‍ പുകയില ചവയ്ക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രോഷാകുലയായ വധു അടുത്തിരിക്കുന്ന മറ്റൊരാളുമായി ഇതേപ്പറ്റി വാദപ്രതിവാദം നടത്തുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് വരനുനേരെ തിരിഞ്ഞ വധു അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും അടിക്കുകയുമായിരുന്നു.

പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നും വധു പറയുന്നുണ്ട്. ഉടന്‍ തന്നെ വരന്‍ പുകയില തുപ്പാനായി എഴുന്നേല്‍ക്കുന്നതും കാണാം.

നിരവധി പേരാണ് യുവതിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയായിരിക്കണമെന്നും ദുശ്ശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.

https://www.youtube.com/watch?v=cyMcacI4p50

Related posts

Leave a Comment