തലയോലപ്പറമ്പ്: സ്വകാര്യവാഹനങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നതായി പരാതി. തലയോലപ്പറമ്പ് ബസ്‌സ്റ്റാന്‍ഡിനു സമീപത്തു നിന്നും സ്ത്രീകളെ കയറ്റി സ്വകാര്യ ആശുപത്രികളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തിരക്കൊഴിഞ്ഞ സ്ഥലത്തു കാറുകള്‍ പാര്‍ക്ക് ചെയ്താണ് അനാശാസ്യം നടത്തുന്നതായാണ് പരാതി. ആശുപത്രി വളപ്പിലായതിനാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വാഹനത്തിലിരുന്നു വിശ്രമിക്കുകയാണന്നേ ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ തോന്നുകയുള്ളൂ. ഇതുമുതലാക്കി മാസങ്ങളായി ഈ പ്രവൃര്‍ത്തികള്‍ തുടരുകയാണെന്നും ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നതായി പരാതി; നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
