ചാലക്കുടി നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം: അവലോകനയോഗം ചേര്‍ന്നു; ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് നാളെ

KLM-ELECTRICITYചാലക്കുടി: സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ അവലോകന യോഗം ബി.ഡി. ദേവസി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജു, കൊടകര ബ്ലോക്ക് പ്രസിഡന്റ് അമ്പിളി സോമന്‍, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലന്‍, തോമസ് കണ്ണത്ത്, പി.പി.ബാബു, ഉഷ ശശിധരന്‍, തങ്കമ്മ വര്‍ഗീസ്, പി.ആര്‍. പ്രസാദന്‍ എന്നിവരും കെഎസ്ഇബി എക്‌സി.എന്‍ജിനീയര്‍ എ. രാധ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നാളെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും ഇനിയും ആരെങ്കിലും അര്‍ഹരായ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരായി ഉണ്ടെങ്കില്‍ അവരെക്കൂടി പദ്ധ തിയുടെ ഭാഗമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരോടും ജനപ്രതിനിധികളോടും അഭ്യര്‍ഥിച്ചു. വിവിധ സെക്ഷന്‍ ഓഫീസുകള്‍ക്കു കീഴില്‍ ചാലക്കുടി – 22, പരി യാരം -80, വെള്ളിക്കുളങ്ങര- 22, കുറ്റിച്ചിറ -90, കൊടകര -118, കൊരട്ടി – 121, മേലൂര്‍ – 54, അന്ന മനട – 53 എന്ന നിലയിലാണ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.

Related posts