സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയില്ല, ഒബതാംക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

pkd-smar-phoneആലത്തൂര്‍: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പാടം വാവുള്ള്യാപുരം മരുതക്കോട് യൂസഫിന്റെ മകന്‍ അബ്ദുള്ള (14) യെയാണ് ഇന്നലെ  രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യചെയ്തതെന്നാണ് പറയപ്പെടുന്നത്.

ആലത്തൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍. എഎസ്എം എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.  ഉമ്മ: നൂര്‍ജഹാന്‍, സഹോദരങ്ങള്‍: സല്‍മാന്‍, ലബീബ, അബ്ദുള്‍ റഹ്്മാന്‍, ഹുദ.

Related posts