പറ്റ് പറ്റീരാകുമോയെന്ന ആശങ്ക..! സ്ഥാ​നാ​ര്‍​ഥികൾ സ്വി​ച്ച്ഡ് ഓ​ഫ്; തിരഞ്ഞ് പിന്നാലെ പാഞ്ഞ് പ്ര​സു​കാരും ഹോട്ടലുകാരും; സ്ഥാനാർഥികളിൽ പലർക്കും ലക്ഷങ്ങളുടെ കടം

​​കോട്ട​​യം: പ്രി​​ന്‍റിം​​ഗ് പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ ഇ​​ന്ന​​ലെ വ​​ട്ടം പി​​ടി​​ച്ചു. ഫ്‌​​ള​​ക്‌​​സും പോ​​സ്റ്റ​​റും ക​​ടം പ​​റ​​ഞ്ഞ് അ​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി തോ​​റ്റു പോ​​യാ​​ല്‍ നി​​ന​​ച്ച കാ​​ല​​ത്ത് പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യി പ​​ണം വാ​​ങ്ങാ​​ന്‍ പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി ഓ​​ട്ട​​ത്തി​​ലാ​​ണ്.

പ്ര​​സു​​കാ​​രു​​ടെ വി​​ളി​​ വ​​ന്ന​​തോ​​ടെ പ​​ല സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്യു​​ക​​യോ ക​​ളം വി​​ടു​​ക​​യോ ചെ​​യ്തു. നാ​​ലും അ​​ഞ്ചും ല​​ക്ഷം രൂ​​പ​​യു​​ടെ ക​​ട​​ത്തി​​ലാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രും.

വോ​​ട്ടിം​​ഗ് ദി​​വ​​സം ബൂ​​ത്തു​​ക​​ളി​​ലെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും കൊ​​ടു​​ത്ത​​തി​​ലും പ​​റ്റു​​പ​​ടി ന​​ട​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ണ്ട്. ഇ​​ന്ന​​ലെ ഹോ​​ട്ട​​ലു​​കാ​​രും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി വീ​​ടു​​ക​​യ​​റി.

ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ല്‍ ര​​ണ്ടു ല​​ക്ഷ​​വും ബ്ലോ​​ക്കി​​ല്‍ നാ​​ലു ല​​ക്ഷ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ​​ത്തു ല​​ക്ഷ​​വും പൊ​​ടി​​ച്ച സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രു​​ണ്ട്. ഇ​​വ​​രി​​ല്‍ പ​​ല​​രും ക​​ടം വാ​​ങ്ങി​​യും പ​​ണ​​യം വ​​ച്ചു​​മൊ​​ക്കെ​​യാ​​ണ് ജ​​ന​​വി​​ധി തേ​​ടി​​യ​​ത്.

Related posts

Leave a Comment